നടിമാര്‍ക്കും പ്രിയം കൊച്ചി തന്നെ

ഷൂട്ടിങ്ങിനായി പലപ്പോഴും യാത്ര ചെയ്യേണ്ടി വരുന്നത് ഒഴിവാക്കാനാണ് കൊച്ചിയില്‍ താമസമാക്കിയതെന്ന് സംവൃത. കൊച്ചിയില്‍ താമസമാക്കിയതിന് ശേഷം മുടങ്ങാതെ ജിമ്മില്‍ പോകാന്‍ കഴിയുന്നുവെന്നും നടി. കണ്ണൂരില്‍ നിന്ന് മൂന്ന് വര്‍ഷം മുമ്പാണ് സംവൃത കൊച്ചിയിലേയ്ക്ക് മാറിയത്.
മലയാളം ചിത്രങ്ങളുടെ പൂജകള്‍ മിക്കപ്പോഴും കൊച്ചിയിലാണ് നടക്കുക. ഇത്തരം ചടങ്ങുകളില്‍ പങ്കെടുക്കാനായി കോട്ടയത്തു നിന്ന് കൊച്ചിലെത്തുന്നത് ആദ്യം എനിയ്ക്ക് വലിയ ബുദ്ധിമുട്ടായിരുന്നു. പക്ഷേ കൊച്ചിയില്‍ താമസമാക്കിയതോടെ കാര്യങ്ങള്‍ എളുപ്പമായി-യുവനടി ഭാമ പറഞ്ഞു.
എന്നാല്‍ സിനിമ നിര്‍മ്മിയ്ക്കാനാവശ്യമായ എല്ലാ ടെക്‌നിക്കല്‍ സൗകര്യങ്ങളും കൊച്ചിയില്‍ ലഭ്യമാണെന്നതാണ് താന്‍ ഇങ്ങോട്ട് മാറാന്‍ കാരണമെന്ന് നടനും സംവിധായകനും നിര്‍മ്മാതാവുമായ ലാല്‍ പറയുന്നു. എഡിറ്റിംങ്, ഡബ്ബിങ്, സൗണ്ട് എഫക്ടസ് മുതലായല ചെയ്യാന്‍ മുമ്പ് ചെന്നൈയെ ആശ്രയിച്ചിരുന്ന മലയാള സിനിമ ഇപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ കൊച്ചിയില്‍ തന്നെ തീര്‍ക്കുന്നു.
മുന്‍പേജില്‍
കൊച്ചിയില്‍ താരങ്ങള്‍ കൂടുവച്ചതെന്തിന്?


Click it and Unblock the Notifications











