ജയില്‍ ശിക്ഷ അനുഭവിച്ച മലയാളത്തിലെ പത്ത് നായികമാര്‍, എന്ത് തെറ്റിന്.. എന്ത് നേടി??
ജയില്‍ വാസം അനുഭവിച്ച മലയാളത്തിലെ പ്രമുഖ നടനെ കുറിച്ചാണല്ലോ ഇപ്പോള്‍ കേരളത്തില്‍ സംസാരം. ജീവിതത്തില്‍ മാത്രമല്ല, സിനിമയിലും ഈ നടന്‍ ജയില്‍ വാസം അനുഭവിച്ചിട്ടുണ്ട്. നായകന്മാര്‍ ജയിലില്‍ കിടന്ന് അഭിനയിക്കുന്നത് സര്‍വ്വ സാധാരണമാണ്.. അത് നായികമാര്‍ ആണെങ്കിലോ...
സിനിമയിലായാലും ജീവിതത്തിലായാലും സ്ത്രീകള്‍ ജയില്‍ ശിക്ഷ അനുഭവിയ്ക്കുന്നത് വാര്‍ത്താപ്രാധാന്യമുള്ള സംഭവം തന്നെയാണ്. അങ്ങനെയെങ്കില്‍ മലയാള സിനിമയില്‍ ഒരു തെറ്റും ചെയ്യാതെ 'ജയില്‍വാസം' അനുഭവിച്ച നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം,

ഗീത
ലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ജയില്‍ ജീവിതം അനുഭവിയ്ക്കുന്ന നായികമാരെ അവതരിപ്പിച്ച നടിയാണ് ഗീത. പഞ്ചാഗ്നി എന്ന ആദ്യ ചിത്രം മുതല്‍ തുടങ്ങുന്നു ഗീതയുടെ ജയില്‍ ജീവിതം

ഉര്‍വശി
അല്പം കുശുമ്പും കുന്നായിമയും കുസൃതിയുമൊക്കെയുള്ള കഥാപാത്രങ്ങള്‍ മാത്രമല്ല, പക്വത എത്തിയ കഥാപാത്രങ്ങളെയും ഉര്‍വശി അവതരിപ്പിച്ചിട്ടുണ്ട്. ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രം അതിനുദാഹാരണമാണ്

സംയുക്ത വര്‍മ്മ
മധുര നൊമ്പരക്കാറ്റ് എന്ന ചിത്രത്തിലാണ് സംയുക്ത വര്‍മ ജയിലില്‍ കിടന്ന് അനുഭവിച്ചത്. ബിജു മേനോന്‍ നായകനായി എത്തിയ ചിത്രം പ്രേക്ഷകരെ കണ്ണീരിലാഴ്ത്തി.

ലൈല
മഹാസമുദ്രം എന്ന ചിത്രത്തിലാണ് സഹോദരനെ കൊന്ന് ലൈല ജയിലില്‍ പോകുന്നത്. ഒരു കൈയ്യബദ്ധമായിരുന്നു ആ കൊലപാതകം. മോഹന്‍ലാല്‍ നായകനായി എത്തിയ ചിത്രത്തില്‍ ലൈലയുടെ ഗംഭീര അഭിനയമായിരുന്നു.

ചാര്‍മി
മറ്റൊരു തെന്നിന്ത്യന്‍ നായിക കൂടെ മലയാളത്തിലെത്തി ജയില്‍ വാസം അനുഭവിക്കേണ്ടി വന്നു. താപ്പാന എന്ന മമ്മൂട്ടി ചിത്രത്തിലാണ് ചാര്‍മി ജയില്‍വാസം അനുഭവിയ്ക്കുന്നത്

റിമ കല്ലിങ്കല്‍
റിമ കല്ലിങ്കലിന്റെ ജയില്‍ വാസം സ്ത്രീകള്‍ക്ക് ശക്തി പകരും വിധമായിരുന്നു. 22 ഫീമെയില്‍ കോട്ടയം എന്ന ചിത്രത്തില്‍ ചെയ്യാത്ത തെറ്റിന്, കാമുകന്റെ വഞ്ചനയ്ക്കിരിയായി ജയിലില്‍ എത്തുകയാണ് ടെസ എന്ന റിമ

മീര നന്ദന്‍
മുല്ല എന്ന ദിലീപ് ചിത്രത്തിലാണ് മീര നന്ദന്‍ ജയില്‍ വാസം അനുഭവിയ്ക്കുന്നത്. നായകന്‍ ചെയ്ത കുറ്റം ഏറ്റെടുത്ത് നായിക ജയിലില്‍ പോകുകയാണ്. സ്വയരക്ഷയ്ക്ക് വേണ്ടി ചെയ്തത് കൊണ്ടും, സ്ത്രീ എന്ന പരിഗണനയും ലഭിയ്ക്കുമെന്നതിനാലാണ് മീര ആ കുറ്റം ഏറ്റെടുത്തത്.

മീര ജാസ്മിന്‍
കസ്തൂരിമാന്‍ എന്ന ചിത്രത്തിലാണ് മീര ജാസ്മിന്‍ ജയില്‍ വാസം അനുഭവിയ്ക്കുന്നത്. ഇവിടെയും സ്വയരക്ഷയ്ക്കായുള്ള കൊലപാതകമായിരുന്നു. ചേച്ചിയുടെ ഭര്‍ത്താവിന്റെ പീഡനം സഹിക്ക വയ്യാതെ കൊന്നു പോകുന്നതാണ്.

ഭാമ
സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമത്തിന്റെ കഥ പറഞ്ഞ ചിത്രമാണ് മറുപടി. ചിത്രത്തില്‍ ഭാമ ജയിലിലെ ക്രൂര പീഡനങ്ങള്‍ക്ക് ഇരയാകുന്നത് കാണാം

വേദിക
തെന്നിന്ത്യയില്‍ നിന്ന് വന്ന് വേദികയും ജയില്‍ ശിക്ഷ അനുഭവിച്ചു. ജയില്‍ ജീവിതങ്ങളെ കുറിച്ചും മറ്റും പറയുന്ന വെല്‍കം ടു സെന്‍ട്രല്‍ ജയില്‍ എന്ന ചിത്രത്തിലാണ് വേദിക ജയിലില്‍ കിടന്നത്.


Click it and Unblock the Notifications











