ഒരിക്കലും ഒന്നിക്കാത്ത, ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
സ്‌ക്രീനില്‍ മികച്ച കെമിസ്ട്രി വര്‍ക്കൗട്ട് ചെയ്യിപ്പിക്കുന്ന ഓണ്‍ സ്‌ക്രീന്‍ ജോഡികളെ ഒരുപാട് നമുക്കറിയാം. പേരെടുത്ത് പറയാന്‍ പറഞ്ഞാല്‍ പ്രേം നസീല്‍ - ഷീല മുതല്‍ ഇവിടെ ദുല്‍ഖര്‍ സല്‍മാന്‍ - നിത്യ മേനോന്‍ വരെ എത്തും. സത്യന്‍ - ശാരദ, മധു - ശ്രീവിദ്യ, മമ്മൂട്ടി - സുഹാസിനി, മോഹന്‍ലാല്‍ - ശോഭന, കുഞ്ചാക്കോ ബോബന്‍ - ശാലിനി, ദിലീപ് - കാവ്യ അങ്ങനെ നീളുന്നു ആ ലിസ്റ്റ്
എന്നാല്‍ ഒരിക്കലും സ്‌ക്രീനില്‍ നമ്മള്‍ ഒന്നിച്ചു കാണത്ത, എന്നാല്‍ ഒന്നു ചേര്‍ന്നിരുന്നെങ്കില്‍ എന്നാഗ്രഹിക്കുന്ന ചില ജോഡികളുണ്ട്. ഉദാഹരണത്തിന് മമ്മൂട്ടിയും മഞ്ജു വാര്യരും. ഇരുവരും ഇതുവരെ ഒന്നിച്ചഭിനയിച്ചിട്ടില്ല. ഇരുവരും ഒന്നിച്ചാല്‍ എങ്ങിനെ ഇരിക്കും എന്നറിയാന്‍ ആരാധകര്‍ക്കിടയില്‍ ഒരു ആകാംക്ഷയുണ്ട്. മമ്മൂട്ടിയെയും മഞ്ജുവിനെയും പോലെ ഒന്നിച്ചിരുന്നെങ്കില്‍ എന്ന മലയാളി പ്രേക്ഷകര്‍ ആഗ്രഹിക്കുന്ന ചില ജോഡികളെ കുറിച്ച് താഴെ പറയുന്നു,

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
മോഹന്‍ലാലിനൊപ്പം അഭിനയിച്ച മിക്ക നായികമാരും മമ്മൂട്ടിക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. അങ്ങനെ തിരിച്ചും. എന്നാല്‍ മലയാളത്തിലെ സൂപ്പര്‍ലേഡി പദവിയിലിരിക്കുന്ന മഞ്ജുമാത്രം മമ്മൂട്ടിക്കൊപ്പം ഒരു ചിത്രത്തില്‍ അഭിനയിച്ചിട്ടില്ല. ഇവരൊന്നിച്ചിരുന്നെങ്കില്‍ എന്ന് പ്രേക്ഷകര്‍ ആഗ്രഹിക്കുന്നുണ്ട്

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
മികച്ച അഭിനേത്രിയാണ് റിമ കല്ലിങ്കല്‍. മോഹന്‍ലാലിനോട് തനിക്കുള്ള ആരാധന പലപ്പോഴും റിമ പറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇതുവരെ മോഹന്‍ലാലിന്റെ നായികയായി വേഷമിടാന്‍ റിമയ്ക്ക് സാധിച്ചിട്ടില്ല

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
പൃഥ്വിരാജിനൊപ്പം അമല പോളിന് മികച്ചൊരു സ്‌ക്രീന്‍ കെമിസ്ട്രിയുണ്ടാവും എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. പൃഥ്വിരാജിന്റെ ഹൈറ്റിനും സ്‌റ്റൈലിനും എന്തുകൊണ്ടും യോജിച്ച നായികയാണ് അമല. ഇരുവരും ഒന്നിച്ചിരുന്നെങ്കില്‍ എന്ന് ആരാധകര്‍ ആഗ്രഹിക്കുന്നു

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
നാടന്‍ വേഷത്തിലും മോഡേന്‍ വേഷത്തിലും ഒരു പോലെ മികവ് തെളിയിക്കാന്‍ ആന്‍ ആഗസ്റ്റിന് സാധിച്ചിട്ടുണ്ട്. ദിലീപിന് എന്തുകൊണ്ടും യോജിച്ച നായിക. ആന്‍ അഭിനയത്തിലേക്ക് തിരികെ വന്ന സാഹചര്യത്തില്‍, ദിലീപിനൊപ്പം ഒരു സിനിമ വൈകാതെ ഉണ്ടാവും എന്ന് പ്രതീക്ഷിക്കാം

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
നായികാ നിരയില്‍ പാര്‍വ്വതിയും നായക നിരയില്‍ നിവിന്‍ പോളിയും ഇപ്പോള്‍ മലയാളികളുടെ ട്രെന്റാണ്. ബാംഗ്ലൂര്‍ ഡെയ്‌സ് എന്ന ചിത്രത്തില്‍ ഇരുവരും ഉണ്ടായിരുന്നു. എന്നാല്‍ ജോഡികളായിരുന്നില്ല. നിവിന്റെ നായികയായ പാര്‍വ്വതിയെ കാണാന്‍ പ്രേക്ഷകര്‍ക്ക് ആഗ്രഹമുണ്ട്.

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
ഇപ്പോഴാണ് മഞ്ജിമ നായികയായി അരങ്ങേറിയത്. ഫഹദിന്റെ നായികയായി അഭിനയിച്ചാല്‍, ഇരുവര്‍ക്കുമിടയില്‍ നല്ലൊരു സ്‌ക്രീന്‍ കെമിസ്ട്രി ഉണ്ടാവുമെന്നാണ് ആരാധകരുടെ പക്ഷം

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
ആദ്യ ചിത്രത്തിലൂടെ തന്നെ തന്റെ അഭിനയ മികവ് തെളിയിച്ച നടിയാണ് ദീപ്തി സതി. ദുല്‍ഖറിനോട് തനിക്ക് ഒടുക്കത്തെ ആരാധനയാണെന്നും നടി അടുത്തിടെ വെളിപ്പെടുത്തുകയുണ്ടായി. തീര്‍ച്ചയായും ദീപ്തിയുടെ ഹൈറ്റും സ്‌റ്റൈലും എന്തുകൊണ്ടും ദുല്‍ഖറുമായി മാച്ചാണ്. അതുകൊണ്ട് തന്നെ ഇരുവരെയും ഒന്നിച്ച് സ്‌ക്രീനില്‍ കാണാന്‍ ആഗ്രഹമുണ്ട്

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന നസ്‌റിയ തിരിച്ചുവന്നാല്‍, ജയസൂര്യയുടെ നായികയായി അഭിനയിച്ചാല്‍ ഇവര്‍ക്കിടയില്‍ മികച്ചൊരു സ്‌ക്രീന്‍ കെമിസ്ട്രിയുണ്ടാവും എന്ന അഭിപ്രായം ആരാധകര്‍ക്കിടയിലുണ്ട്

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
വെള്ളിത്തിരയില്‍ നിത്യയുടെ മികച്ച പെയര്‍ ദുല്‍ഖറാണ്. കുഞ്ചാക്കോ ബോബന് എക്കാലവും ശാലിനിയും. എന്നാല്‍ അതില്‍ നിന്നൊന്ന് മാറി ചിന്തിച്ചു നോക്കൂ. എന്തുകൊണ്ടും ചാക്കോച്ചനും നിത്യയും മാച്ചല്ലേ. ഇരുവരും ഒന്നിച്ച് പ്രണയ ജോഡികളായാല്‍ എങ്ങനെയുണ്ടാവും. പോപ്പിന്‍സ് എന്ന ചിത്രത്തില്‍ ഒരു ചെറിയ ഭാഗത്ത് ഇരുവരും ഒന്നിച്ചെത്തിയിരുന്നു

ഒന്നിച്ചിരുന്നെങ്കില്‍ എന്ന് നമ്മളാഗ്രഹിക്കുന്ന ഓണ്‍സ്‌ക്രീന്‍ ജോഡികള്‍?
നല്ലൊരു കുടുംബ ചിത്രത്തില്‍ സുരേഷ് ഗോപിയുടെ നായികയായി ആശ ശരത്ത് എത്തിയാല്‍ എന്തുകൊണ്ട് പ്രേക്ഷകര്‍ക്ക് അത് സ്വീകാര്യമായിരിക്കും.

Click it and Unblock the Notifications