»   » മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ എല്ലാ ചിത്രങ്ങളും ആരാധകര്‍ക്ക് പ്രിയപ്പെട്ടതാണ്. 1971ല്‍ അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തിലൂടെ അഭിനയംഗത്ത് കാലു കുത്തിയ മമ്മൂട്ടി മൂന്ന് ദശാബ്ദങ്ങള്‍ പിന്നിടുമ്പോഴും സിനിമാ ലോകത്ത് നിറ സാന്നിധ്യമാണ്. ഇപ്പോള്‍ 350 ഓളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു.

എന്നാല്‍ ഈ ചിത്രങ്ങളിലേറെയും തിയേറ്ററുകള്‍ അടക്കി ഭരിച്ചവയാണ്. ചരിത്ര സിനിമകള്‍ എന്ന് വിശേഷിപ്പിക്കാവുന്ന മമ്മൂട്ടിയുടെ ഈ സിനിമകള്‍ പ്രേക്ഷകര്‍ ഇന്നും സ്‌നേഹിക്കുന്നുണ്ട്. അങ്ങനെ പത്ത് ചിത്രങ്ങള്‍.. ഏതൊക്കെയാണെന്ന് നോക്കാം..

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

വടക്കന്‍ പാട്ടുകളെ ആസ്പദമാക്കി എംടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഒരു വടക്കന്‍ വീരഗാഥ. നാല് ദേശീയ പുരസ്‌കാരങ്ങളാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രത്തിലൂടെ മികച്ച നടനുള്ള ദേശീയ പുരസ്‌കാരവും മമ്മൂട്ടിയ്ക്ക് ലഭിച്ചു. 300 ദിവസം തിയേറ്ററില്‍ ഓടിയ ചിത്രം വന്‍ വിജയമായിരുന്നു.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ ഐവി ശശി സംവിധാനം ചെയ്ത ചിത്രമാണ് അടിയൊഴുക്കുകള്‍. മമ്മൂട്ടി, സീമ, മോഹന്‍ലാല്‍, ബാലന്‍ കെ നായര്‍, വിന്‍സന്റ് റഹ്മാന്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കരുണന്‍ എന്ന മത്സല്യ തൊഴിലാളിയുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടിയ്ക്ക്. അഞ്ചു വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം കരുണന്‍ തിരികെ ഗ്രാമത്തിലെത്തുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തില്‍. ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് മമ്മൂട്ടിയ്ക്ക് ലഭിച്ചിരുന്നു. ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റ്.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

മമ്മൂട്ടി ചിത്രം ആവനാഴി ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു. ബലറാം എന്ന പോലീസ് ഉദ്യോഗസ്ഥന്റെ വേഷമാണ് മമ്മൂട്ടി ചിത്രത്തില്‍ അഭിനയിക്കുന്നത്. സാമൂഹികവും രാഷ്ട്രീയ പരമായ കാര്യങ്ങളായിരുന്നു ചിത്രത്തിന്റെ പ്രമേയം. 200 ദിവസമാണ് ചിത്രം തിയേറ്ററുകളില്‍ തകര്‍ത്ത് ഓടിയത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലേക്ക് ചിത്രം റീമേക്ക് ചെയ്തിട്ടുണ്ട്.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

ജോഷി സംവിധാനം ചെയ്ത ചിത്രം. സിറ്റി രാജനാണ് ചിത്രം നിര്‍മ്മിച്ചത്. മമ്മൂട്ടി, മുകേഷ്, സീമ, ബാലന്‍ കെ നായര്‍ എന്നിവര്‍ ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചന്ദ്രന്‍ എന്ന ലോറി ഡ്രൈവറുടെ വേഷമാണ് ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അഭിനയത്തിലൂടെ മമ്മൂട്ടിയ്ക്ക് മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചു.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

1993ലെ ഏറ്റവും ബിഗ് ബജറ്റില്‍ ഒരുക്കിയ ചിത്രമായിരുന്നു ധ്രുവം. മമ്മൂട്ടി, സുരേഷ് ഗോപി, വിക്രം, ഗൗതമി, ജയറാം ടൈഗര്‍ പ്രഭാകര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ചിത്രം ബോക്‌സ് ഓഫീസില്‍ സൂപ്പര്‍ഹിറ്റായിരുന്നു.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

1993 ല്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രമാണ് വാത്സല്യം. ലോഹിതദാസിന്റെ തിരക്കഥയില്‍ കൊച്ചിന്‍ ഹനീഫയാണ് ചിത്രം സംവിധാനം ചെയ്തത്. മമ്മൂട്ടി, സിദ്ദിഖ്, ഗീത, ജനാര്‍ദ്ദനന്‍, സുനിത, കവിയൂര്‍ പൊന്നമ്മ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രം. മമ്മൂട്ടി, മുരളി, ഗണേഷ് കുമാര്‍, വിജയ രാഘവന്‍, ദേവന്‍, വാണി വിശ്വനാഥ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

മരിക്കുന്നതിന് മുമ്പ് ഈ സിനിമകള്‍ കാണണം, മമ്മൂട്ടിയുടെ പത്ത് ചിത്രങ്ങള്‍

ജബ്ബര്‍ പട്ടേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ഡോ ബാബസാഹേബ് അംബേദ്കര്‍. ഡോ ബിആര്‍ അംബേദ്കറുടെ ജീവിതമാണ് ചിത്രത്തില്‍. മികച്ച ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

English summary
10 Mammootty films to watch before you die.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam