twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    By Aswini
    |

    മോഹന്‍ലാല്‍ മലയാളികള്‍ക്ക് വെറും ഒരു നടന്‍ മാത്രമല്ല, ആവേശം കൂടെയാണ്. അഭിനയത്തിലെ മാന്ത്രികത പ്രേക്ഷകര്‍ കണ്ടതും ആസ്വദിച്ചതും മോഹന്‍ലാലിലാണ്. നിഷ്‌കളങ്കമായി ചിരിയുമായി മോഹന്‍ലാല്‍ എത്തുമ്പോള്‍ മകനെയും ചേട്ടനെയും അച്ഛനെയുമൊക്കെ ആ മുഖത്ത് കാണാന്‍ കഴിഞ്ഞിട്ടുണ്ട്.

    ശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയുംശങ്കറിന്റെ തലവര മാറ്റി എഴുതിയ മോഹന്‍ലാലും മമ്മൂട്ടിയും

    മോഹന്‍ലാല്‍ ഒരു വിസ്മയമാണെന്ന് പറഞ്ഞത് മലയാളികള്‍ മാത്രമല്ല. അദ്ദേഹത്തിന്റെ അഭിനയം കണ്ട് അത്ഭുതപ്പെട്ടവര്‍ ലോകസിനിമയ്ക്കകത്ത് തന്നെ ധാരാളമാണ്. മോഹന്‍ലാല്‍ അവതരിപ്പിച്ച കഥാപാത്രങ്ങളുടെ സ്ഥാനത്ത് മറ്റൊരു നടനെ സങ്കല്‍പിയ്ക്കുക പ്രയാസം.

    മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!മോഹന്‍ലാലിന് വേണ്ടി അണിയറയില്‍ ഒരുങ്ങുന്ന ചിത്രങ്ങളുടെ എണ്ണം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും!!

    വ്യത്യസ്തമായ കഥാപാത്രങ്ങള്‍ അനായാസം ലാല്‍ സ്‌ക്രീനില്‍ അവതരിപ്പിയ്ക്കുമ്പോള്‍ അഭിനയമാണെന്ന് നമ്മള്‍ മറക്കും. വാനപ്രസ്ഥവും കമലദളവും കന്മദവും കിരീടവുമൊക്കെ കാണുമ്പോള്‍ പറയാന്‍ സാധിയ്ക്കും എത്രനാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും ഈ കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കാന്‍ കഴിയില്ല എന്ന്. നോക്കാം

     വാനപ്രസ്ഥത്തിലെ കുഞ്ഞുക്കുട്ടന്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    ചിട്ടയോടെ കഥകളി അഭ്യസിച്ച് പഠിച്ച ശേഷമാണ് മോഹന്‍ലാല്‍ വാനപ്രസ്ഥം എന്ന ചിത്രത്തിലെ കുഞ്ഞികുട്ടന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. എല്ലാ ഭാവങ്ങളും മുഖത്ത് കൊണ്ടുവന്ന് കണ്ണുകൊണ്ടും പുരികം കൊണ്ടും കണ്‍പീലികൊണ്ടുമാണ് മോഹന്‍ലാല്‍ ഈ കഥാപാത്രത്തെ അനശ്വരമാക്കിയത്. ലാലിനല്ലാതെ മറ്റാര്‍ക്കും കഴിയില്ല അതിന്

    കമലദളത്തിലെ നന്ദഗോപന്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    നര്‍ത്തകനായിട്ടാണ് ഈ ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയത്. ശരീര പ്രകൃതം കൊണ്ടും സംഭാഷണ രീതി കൊണ്ടും നന്ദഗോപന്‍ എന്ന നര്‍ത്തകനായി മാറിക്കഴിഞ്ഞിരുന്നു മോഹന്‍ലാല്‍. കുറ്റബോധമുള്ള ഭര്‍ത്താവായും ധര്‍മ ബോധമുള്ള അധ്യാപകനായും ലാല്‍ മാറിയപ്പോള്‍ പ്രേക്ഷകര്‍ക്ക് അതൊരു അത്ഭുതമായി.

    ദേവാസുരത്തിലെ നീലകണ്ഠന്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    ഒരേ സമയം ഒരു ഫ്യൂഡല്‍ തെമ്മാടിയും, ഉള്ളില്‍ നന്മയും സ്‌നേഹവുമുള്ള മനുഷ്യനുമാണ് ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠന്‍. മലയാളത്തിലെ പൗരുഷമുള്ള കഥാപാത്രങ്ങളിലൊന്ന്. മോഹന്‍ലാലിന്റെതായ ഒരു അഭിനയ ശൈലിയും കഥാപാത്രത്തിന് ഉണ്ടായിരുന്നു.

    മണിച്ചിത്രത്താഴിലെ ഡോ.സണ്ണി

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    ഒരു മനശാത്രഞ്ജന് ഉണ്ടായേക്കാവുന്ന ഹ്യമര്‍സെന്‍സോടെയാണ് മോഹന്‍ലാല്‍ മണിച്ചിത്രത്താഴിലെ ഡോ.സണ്ണിയെ അവതരിപ്പിച്ചത്. കഥാപാത്രത്തിന്റെ ഓരോ നിഷ്‌കളങ്കഭാവങ്ങളും ഓര്‍ത്തിരിയ്ക്കുമ്പോള്‍ ഇന്നും പ്രേക്ഷകര്‍ ചിരിയ്ക്കും.

    തന്മാത്രയിലെ രമേശ് നായര്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    തന്മാത്ര എന്ന ചിത്രത്തിലെ അഭിനയത്തിന് മറ്റൊരു നടനെ സങ്കല്‍പിക്കുകയേ വയ്യ. സ്‌നേഹ സമ്പന്നനായ കുടുംബ നാഥന്‍. ആല്‍ഷിമേഴ്‌സിന്റെ ഭീകരാവസ്ഥ ലാല്‍ അഭിനയിച്ച് ഫലിപ്പിച്ചു. രമേശ് നായര്‍ എന്ന കഥാപാത്രത്തെ ബ്ലെസി മനസ്സില്‍ കണ്ടതിലും ഭംഗിയായി മോഹന്‍ലാല്‍ സ്‌ക്രീനില്‍ എത്തിച്ചു

    സ്പടികത്തിലെ ആടുതോമ

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    ഇന്നും ആരാധകരുടെ ഹീറോയാണ് സ്പടികത്തിലെ ആടുതോമ. എസ്‌ഐ തോമശേഖരനെ ഇടിച്ച് പൊട്ടകിണട്ടില്‍ ഇട്ട പ്രതി. മുണ്ടൂരി അടിയ്ക്കുന്നതാണ് ആശാന്റെ സ്റ്റൈല്‍. വാച്ച്, മുണ്ട് ചെരുപ്പ്, മോതിരം ഇങ്ങനെയുള്ളതെല്ലാം ഊരിവച്ച് അടിയ്ക്കുന്ന ഒരു സ്‌റ്റൈലും മോഹന്‍ലാല്‍ സംഘട്ടന രംഗങ്ങളില്‍ കൊണ്ടുവന്നിരുന്നു

    ദശരഥത്തിലെ രാജീവ് മേനോന്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    വളരെ സാധാരണമായൊരു ചിത്രമാണ് ദശരഥം. അമാനുഷികമായതൊന്നും ചെയ്യാനില്ല. പക്ഷെ ചിത്രത്തിന്റെ ക്ലൈമാക്‌സ് കണ്ടവര്‍ക്കാര്‍ക്കും ഈ സിനിമ തങ്ങളുടെ ഇഷ്ട ചിത്രത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ കഴിയില്ല. അവസാനം മാഗിയുടെ (സുകുമാരി) തോളില്‍ പിടിച്ച് രാജീവ് മേനോന്‍ (മോഹന്‍ലാല്‍) ചോദിക്കുന്നുണ്ട്, ആനി മോനെ സ്‌നേഹിക്കുന്നത് പോലെ മാഗിയ്ക്ക് എന്നെ സ്‌നേഹിക്കാന്‍ കഴിയുമോ എന്ന്്. അവിടെ മോഹന്‍ലാലിന്റെ വിരലുകള്‍ പോലും അഭിനയിക്കുന്നുണ്ടായിരുന്നു.

    ഭരതത്തിലെ കല്ലൂര്‍ കോപിനാഥന്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    ഗാനരംഗങ്ങളില്‍ മോഹന്‍ലാല്‍ ചുണ്ടനക്കുന്നത് കണ്ടാല്‍ ശരിയ്ക്കും ഈ പാട്ട് പാടിയത് മോഹന്‍ലാല്‍ തന്നെയാണോ എന്ന് തോന്നിപ്പോകും. സംഗീതത്തോടുള്ള ലാലിന്റെ അടുപ്പം കാരണമാണ് സ്വരങ്ങള്‍ പടുമ്പോഴൊക്കെ പിഴയ്ക്കാതെ ചുണ്ടനക്കാന്‍ അദ്ദേഹത്തിന് കഴിയുന്നത്. സംഗീതത്തിനും കുടുംബത്തിനും പ്രാധാന്യം നല്‍കിയൊരുക്കിയ ഭരതം എന്ന ചിത്രത്തിലും ഇത് കാണാമായിരുന്നു.

     ടോണി കുരിശിങ്കല്‍

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    നമ്പര്‍ 20 മദ്രാസ് മെയില്‍ എന്ന ചിത്രത്തിലാണ് നിഷ്‌കളങ്കനായ ടോണി കുരിശിങ്കല്‍ എന്ന കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ചിലര്‍ കുടിയനായി അഭിനയിക്കുമ്പോള്‍ ബോറാക്കി വെറുപ്പിയ്ക്കും. എന്നാല്‍ മിതത്വത്തോടെ ലാല്‍ ടോണിയായപ്പോള്‍ പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റി

    താളവട്ടത്തി വിനോദ്

    ഈ കഥാപാത്രങ്ങള്‍ എത്ര നാള്‍ തപസ്സ് ചെയ്താലും മോഹന്‍ലാലിന് അല്ലാതെ മറ്റാര്‍ക്കും കഴിയില്ല!!

    വികാരപരമായ ഒത്തിരി രംഗങ്ങളുള്ള ചിത്രമാണ് താളവട്ടം. വിനോദ് എന്ന കഥാപാത്രത്തെയാണ് കഥ ചുറ്റിപ്പറ്റുന്നത്. എന്നാല്‍ ഒട്ടും ബോറടിപ്പിയ്ക്കാതെ ആ കഥാപാത്രത്തെ മോഹന്‍ലാല്‍ ഉള്‍ക്കൊണ്ട് അവതരിപ്പിച്ചു. മറ്റാര്‍ക്കും ചെയ്യാന്‍ പറ്റാത്ത വേഷങ്ങളിലൊന്നാക്കി മാറ്റി.

    English summary
    10 Mohanlal Roles Which Probably No Other Actor Could Do!
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X