»   » നിവിന്റെ താടി തരംഗം: മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

നിവിന്റെ താടി തരംഗം: മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

Posted By:
Subscribe to Filmibeat Malayalam

പ്രേമം എന്ന ചിത്രത്തിലെ നിവിന്‍ പോളിയുടെ താടി സ്‌റ്റൈലാണ് ഇപ്പോഴത്തെ ട്രെന്റ്. കേരളത്തിലെ ആണ്‍പിള്ളേരെല്ലാം താടി നീട്ടി വളര്‍ത്തി പുതിയ സ്റ്റൈര്‍ പരീക്ഷിക്കുകയാണെന്നാണ് കേള്‍ക്കുന്നത്.

നിവിന്‍ താടിവച്ചപ്പോള്‍ മാത്രമാണോ താടി തരംഗമായത്. മലയാളത്തില്‍ ഇതിന് മുമ്പ് ആരും താടിവച്ച് അഭിനയിച്ചിട്ടില്ലേ. മലയാള സിനിമയിലെ പത്ത് പ്രമുഖ താരങ്ങള്‍ താടിവച്ച് അഭിനയിച്ചതിനെ കുറിച്ച് പറയാം. ഇവരില്‍ ആര്‍ക്കാട് താടി നന്നായി ഇണങ്ങുന്നതെന്ന് പറയാമോ?

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

നിവിന്‍ പോളിയില്‍ തന്നെ തുടങ്ങാം. പ്രേമത്തില്‍ മാത്രമല്ല നിവിന്‍ താടി വച്ച് അഭിനയിച്ചത്. ആദ്യ ചിത്രമായ മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബില്‍ താടി വച്ചിട്ടു തന്നെയാണ് നിവിന്‍ വന്നത്. പിന്നീടുള്ള ചിത്രങ്ങളില്‍ ക്ലീന്‍ ഷേവ് അല്ലാായിരുന്നെങ്കിലും താടി ഉണ്ടായിരുന്നു. തട്ടത്തിന്‍ മറയത്ത് വന്നപ്പോഴാണ് നിവിന്റെ ഗെറ്റപ്പ് മാറിയത്. താടിയിലാണ് നിവിന്‍ ഏറ്റവും സുന്ദരന്‍ എന്നാണ് ഇപ്പോഴുള്ള കണ്ടെത്തല്‍

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

ഗെററ്റപ്പുകളുടെ കാര്യത്തില്‍ വളരെ കണ്ണിങാണ് ദുല്‍ഖര്‍. ദുല്‍ഖറിന്റെ കുറ്റിത്താടിയാണ് സ്റ്റൈല്‍. പക്ഷെ ഇപ്പോള്‍ മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന ചാര്‍ലി എന്ന ചിത്രത്തില്‍ അസ്സല്‍ താടിയുമായിട്ടാണ് ദുല്‍ഖര്‍ എത്തുനന്ത്. എന്താ ദുല്‍ഖറിന് താടി ചേരുന്നില്ലേ?

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

പൃഥ്വിരാജും താടി വച്ച് അഭിനയിച്ചിട്ടുണ്ട്. ഭൂരിഭാഗവും ക്ലീന്‍ ഷേവ് ആയിരുന്നു. നന്ദനം എന്ന ആദ്യ ചിത്രത്തിലെ ഗെറ്റപ്പ് തന്നെ താടിക്ക് ഉദാഹരണം. താടി വളര്‍ത്താന്‍ അമ്മ അനുവദിച്ചതിനെ കുറിച്ച് ചിത്രത്തില്‍ പ്രത്യേകം പരമാര്‍ശിക്കുന്നുണ്ട്. എന്താ അത് മോശമായിരുന്നോ. അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തില്‍ കഥാപാത്രത്തിന്റെ രണ്ടാമത്തെ ഗെറ്റപ്പില്‍ പൃഥ്വി നരച്ച താടികളുമായി പ്രത്യക്ഷപ്പെടുന്നു

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

ജയസൂര്യ നിറയെ ചിത്രങ്ങളില്‍ താടി വച്ച് അഭിനയിയിച്ചിട്ടുണ്ട്. ബുള്‍ഗാന്‍ താടി പല സ്റ്റൈലിലാക്കി ജയസൂര്യ പരീക്ഷിക്കുന്നു. കോക് ടൈല്‍ എന്ന ചിത്രത്തിലെ ജയസൂര്യയുടെ താടി സ്‌റ്റൈല്‍ പ്രത്യേകം പരമാര്‍ശിക്കേണ്ടതാണ്. ഇയ്യോബിന്റെ പുസ്തകം എന്ന ചിത്രത്തില്‍ വില്ലന് ചേരുന്ന ആ താടി ജയസൂര്യയുടെ മുഖത്തിനും ഭംഗി കൂട്ടുന്നുണ്ട്.

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

ഫഹദ് ഫാസില് ജെന്റില്‍മാന്‍ ലുക്കിലെത്തുമ്പോള്‍ ക്ലീന്‍ ഷേവും ടൈയ്യും കോട്ടുമൊക്കെയിട്ട ഗെറ്റപ്പിലാണ് എത്താറ്. ഇമ്മാനുവല്‍, നോര്‍ത്ത് 24 കാതം, ഡയമണ്ട് നക്ലൈസ് തുടങ്ങിയ ചിത്രങ്ങള്‍ ഉദാഹരണം. പക്ഷെ അന്നയും റസൂലും പോലുള്ള ചിത്രങ്ങളില്‍ ഫഹദും താടി വച്ചിട്ടുണ്ട്.

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

വരുമ്പോള്‍ (ഋതു) ആസിഫിനും ക്ലീന്‍ ഷേവ് ആയിരുന്നു. എന്നാല്‍ പിന്നീടുള്ള ചിത്രങ്ങളില്‍ ആസിഫും താടി പരീക്ഷിച്ചു. മിക്ക ചിത്രത്തിലും ആസിഫിന്റെ ബുല്‍ഗാന്‍ സ്റ്റൈല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചിട്ടുണ്ട്. ബാച്ചിലര്‍ ബാര്‍ട്ടി എന്ന ചിത്രത്തിലെ ബുള്‍ഗാന്‍ നോട്ട് ചെയ്യപ്പെട്ടു. അസുരവിത്ത് പോലുള്ള ചിത്രങ്ങളില്‍ താടിവച്ച് അഭിനയിച്ചു

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

ബോംബെ മാര്‍ച്ച് 12, മല്ലു സിംഗ് തുടങ്ങിയ ചിത്രങ്ങളില്‍ ഉണ്ണി മുകുന്ദനും താടി വച്ച് അഭിനയിച്ചിട്ടുണ്ട്. ക്ലീന്‍ ഷേവിനെക്കാള്‍ ഉണ്ണിക്ക് താടി സ്‌റ്റൈല്‍ കുറച്ചൂടെ ഇണങ്ങുന്നെന്ന് തോന്നുന്നു. പക്ഷെ കുറച്ചധികം പ്രായം മതിക്കുന്നുണ്ട്

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

മമ്മൂട്ടിയും താടിവച്ച് അഭിനയിച്ച ചിത്രങ്ങള്‍ ഒരുപാടാണ്. അടുത്തിടെ റിലീസ് ചെയ്ത രാജാധിരാജ, വര്‍ഷം പോലുള്ള ചിത്രങ്ങള്‍ ഒടുവിലത്തെ ഉദാഹരണങ്ങളാണ്.

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

മോഹന്‍ലാലിന്റെ താടി സ്‌റ്റൈല്‍ അന്നെന്ന പോലും ഇന്നും ഭംഗിയാണ്. മീശയും താടിയുമൊക്കെ മോഹന്‍ലാല്‍ സ്‌റ്റൈല്‍ ആയ കാലവുമുണ്ടായിരുന്നു. ഇപ്പോള്‍ മിക്ക ചിത്രങ്ങളിലും ലാല്‍ താടി വച്ചിട്ടു തന്നെയാണ് അഭിനയിക്കുന്നത്. ഒടുവില്‍ ജില്ല എന്ന ചിത്രത്തിലെ സാള്‍ട്ട് ആന്റ് പെപ്പര്‍ താടി സ്റ്റൈല്‍ പ്രേക്ഷകര്‍ ശ്രദ്ധിച്ചു

മലയാളത്തില്‍ ആര്‍ക്കാണ് താടി ഏറ്റവും നന്നായി ഇണങ്ങുന്നത്?

തുടക്കകാലത്ത് താടി വച്ച് ജയറാം അഭിനയിച്ചിട്ടേ ഉണ്ടായിരുന്നില്ല. പക്ഷെ പിന്നീട് അഭിനയിച്ചിട്ടുണ്ട്. സിനിമയ്ക്ക് പുറത്ത് ജയറാം താടി വളര്‍ത്തി പരീക്ഷിക്കാറുണ്ട്. ഇപ്പോള്‍ ജയറാമിന്റെ ഗെറ്റപ്പ് ഇങ്ങനെയാണ്. സിനിമകളൊന്നും ഇല്ലാത്തതുകൊണ്ടാണ് ഈ ഗെറ്റപ്പെന്ന് ജയറാം അടുത്തിടെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

English summary
10 Mollywood stars who look better with beards
Please Wait while comments are loading...

Malayalam Photos

Go to : More Photos