»   » ആരാധികമാരെ കല്യാണം കഴിച്ച മോഹന്‍ലാലും ബാലയും; ഇവര്‍ മാത്രമല്ല ഈ പട്ടികയില്‍.. കാണൂ..

ആരാധികമാരെ കല്യാണം കഴിച്ച മോഹന്‍ലാലും ബാലയും; ഇവര്‍ മാത്രമല്ല ഈ പട്ടികയില്‍.. കാണൂ..

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ പ്രണയ വിവാഹങ്ങള്‍ ഒത്തിരിയാണ്. കൂടെ അഭിനയിച്ച നായികമാരെ കെട്ടിയ നായകന്മാരും, അഭിനയിപ്പിച്ച നായികമാരെ കെട്ടിയ സംവിധായകരുമുണ്ട്. ആ പ്രണയത്തില്‍ നിന്ന് വ്യത്യസ്തമായ ചില പ്രണയങ്ങളാണ് ഇവിടെ പറയുന്നത്...

പ്രേമം തേങ്ങാക്കൊലയാണ്, ഉര്‍വശി മുതല്‍ കാര്‍ത്തിക വരെ മലയാളത്തിലെ നല്ല അസ്സല്‍ തേപ്പുകാരികള്‍

ആരാധികമാരെ കെട്ടിയ താരങ്ങള്‍.. മലയാളത്തിലെ സൂപ്പര്‍ താരം മോഹന്‍ലാലിന്റേത് ഒരു പ്രണയ വിവാഹമായിരുന്നു എന്ന് അധികമാര്‍ക്കും അറിയില്ല. സുചിത്ര ലാലിന്റെ കടുത്ത ആരാധികയായിരുന്നു. യുവ നടന്‍ ബാലയും തന്റെ ആരാധികയെ കെട്ടിയ നടനാണ്. ആ ലിസ്റ്റിലെ ചിലരെ പരിചയപ്പെടാം.

രാജേഷ് ഖന്ന, ഡിംപിള്‍ ഖന്ന

രാജേഷ് ഖന്നയുടെ കടുത്ത ആരാധികയായിരുന്നു ഡിംപിള്‍ ഖന്ന. 1973 ല്‍ തന്റെ ആദ്യ ചിത്രമായ ബോംബെ റിലീസ് ചെയ്യുന്നതിന് ആറ് മാസം മുന്‍പാണ് ഡിംപിള്‍ ഖന്ന രാജേഷ് ഖന്നയെ വിവാഹം ചെയ്യുന്നത്. അന്ന് ഡിംപിളിന് 16 വയസ്സായിരുന്നു പ്രായം.

ജിതേന്ദ്രയും ശോഭ കപൂറും

തന്റെ കടുത്ത ആരാധികയായ ശോഭ കപൂറിനെയാണ് ജിതേന്ദ്ര വിവാഹം ചെയ്തത്. 1974 ലായിരുന്നു ഇവരുടെ വിവാഹം. അന്ന് ബ്രിട്ടീഷ് എയര്‍വെയ്‌സിലെ എയര്‍ ഹോസ്റ്റസ് ആയിരുന്നു ശോഭ.

മോഹന്‍ലാലും സുചിത്രയും

നിര്‍മാതാവ് ബാലാജിയുടെ മകള്‍ സുചിത്ര മോഹന്‍ലാലിന്റെ കടുത്ത ആരാധികയായിരുന്നു. ഒരു അഭിമുഖത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് സുചിത്രയ്ക്ക് തന്നോടുള്ള ആരാധനയെ കുറിച്ച് പറഞ്ഞത്. എന്നും കാര്‍ഡുകളൊക്കെ അയക്കുമായിരുന്നു. ആദ്യം ജാതകം ചേരാതെ ആയതോടെ വിവാഹം നിന്ന് പോയി. രണ്ട് വര്‍ഷം ലാല്‍ അറിയാതെ സുചിത്ര നടനെ പ്രേമിച്ചു. 1988 ല്‍ ഇരുവരും വിവാഹിതരായി

ദിലീപ് കുമാര്‍ സൈറ ബാനു

തന്റെ കുട്ടിക്കാലം മുതലേ ദിലീപ് കുമാറിന്റെ കടുത്ത ആരാധികയായിരുന്നു സൈറ ബാനു. 1966 ല്‍ വിവാഹം നടക്കുമ്പോള്‍ ദിലീപ് കുമാറിന് 44 വയസ്സും സൈറ ബാനുവിന് 22 വയസ്സുമായിരുന്നു പ്രായം.

ടോം ക്രൂയിസ് കാറ്റി ഹോല്‍മസ്

ഡാവ്‌സണിന്റെ ക്രീക്കിലൂടെ ശ്രദ്ധേയായ ആകുന്നതിന് മുന്‍പ് തന്റെ ഇഷ്ട നടനെ വിവാഹം ചെയ്തതാണ് ഹോളിവുഡ് താരം കാറ്റി ഹോല്‍മസ്. 2006 ലായിരുന്നു കാറ്റിയുടെയും ടോമിന്റെയും വിവാഹം.

മുംതാസ് - മയൂര്‍ മധവനി

ഇന്നലയുടെ സെക്‌സി സിംപലായിരുന്ന മുംതാസിനോട് ബിസിനസ് പ്രമുഖന്‍ മയൂര്‍ മധവനിയ്ക്ക് കടുത്ത ആരാധനയായിരുന്നു. 1974 ലാണ് മയൂര്‍ മുംതാസിനെ വിവാഹം ചെയ്ത് സ്വന്തമാക്കിയത്.

ബ്രാഡ് പിറ്റും ജെനിഫര്‍ അനിസ്റ്റോണും

1998 ലാണ് പിറ്റും ജെനിഫറും ആദ്യമായി കാണുന്നത്. ആദ്യ കാഴ്ചയില്‍ തന്നെ ആരാധികയോട് പിറ്റിന് ഇഷ്ടം തോന്നിയിരുന്നുവത്രെ. 2000 ല്‍ പിറ്റും ജെനിഫറും വിവാഹിതരായി. 2005 ല്‍ വേര്‍പിരിയുകയും ചെയ്തു.

ഡേവിഡ് ബെഖാം വിക്ടോറിയ

ഫുട്‌ബോളറായ ഡേവിഡ് ബെഖാമിന് ആരാധികമാരുടെ എണ്ണം അല്പം കൂടുതലായിരുന്നു. അതിലൊരാളായിരുന്നു വിക്ടോറിയ. പോപ് സംഗീത ഗ്രൂപ്പിലെ അംഗങ്ങളിലൊരാളായ വിക്ടോറിയയോട് ഡേവിഡിനും പ്രണയമായി. 1997 ല്‍ ഒരു ഗെയിമിന് ശേഷം ഇരുവരും കാണുകയും പ്രണയത്തിലാകുകയുമായിരുന്നു

അമൃതയും ബാലയും

ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥിയായിരുന്നു അമൃത സുരേഷ്. ബാലയുടെ കടുത്ത ആരാധികയും. ഷോയില്‍ അതിഥിയായി വന്നപ്പോഴാണ് അമൃതയെ ബാല കാണുന്നത്. പ്രണയത്തിലായി.. അപ്പോള്‍ അമൃത പ്ലസ്ടുവിന് പഠിക്കുകയായിരുന്നു. 18 വയസ്സ് പൂര്‍ത്തിയായതും വിവാഹം കഴിഞ്ഞു.

ഇഷ ഡിയോള്‍ ഭരത് തക്താനി

ഹേമ മാലിനിയുടെ മകളാണ് ഇഷ ഡിയോള്‍. സ്‌കൂള്‍ കാലം മുതലേ ഇഷയോട് ഭരത്തിന് ഒരു തരം ആരാധനയില്‍ കുതിര്‍ന്ന ഇഷ്ടമായിരുന്നു. ദില്ലി ബേസ്ഡ് ബിസ്‌നസ്മാനാണ് ഭരത് തക്താനി

English summary
10 popular celebs who married their fans!

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam