twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുഞ്ഞേട്ടനോ വല്യേട്ടനോ? പ്രണവിന് നിര്‍ണ്ണായകമായി ആദി, ആദിയെ കാണാനുള്ള പത്ത് കാരണങ്ങളിതാ!

    By Nimisha
    |

    നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രണവ് മോഹന്‍ലാല്‍ നായകനായെത്തുന്ന ആദി തിയേറ്ററുകളിലേക്ക് എത്തുകയാണ്. ബാലതാരമായി പ്രേക്ഷകരെ വിസ്മയിപ്പിച്ച താരപുത്രന്‍ നായകനായെത്തിയാല്‍ എങ്ങനെയുണ്ടാവുെമന്നറിയാനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടീസറിനും ട്രെയിലറിനും ആദ്യ ഗാനത്തിനുമൊക്കെ മികച്ച വരവേല്‍പ്പാണ് ലഭിച്ചത്.

    മമ്മൂട്ടിയുണ്ട്, പൃഥ്വിയുണ്ട്, സംയുക്തയുണ്ട്, ഭാവനയുടെ വിവാഹസത്കാരം തകര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍!മമ്മൂട്ടിയുണ്ട്, പൃഥ്വിയുണ്ട്, സംയുക്തയുണ്ട്, ഭാവനയുടെ വിവാഹസത്കാരം തകര്‍ത്തു, ചിത്രങ്ങള്‍ വൈറല്‍!

    ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!ഭാവനയേയും നവീനെയും കാണാന്‍ പൃഥ്വിരാജിന്റെ വരവ്, കൂടെ സുപ്രിയയും, വീഡിയോ വൈറല്‍, കാണൂ!

    ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ആദി നിര്‍മ്മിക്കുന്നത്. മാക്‌സ് ലാബ്ാണ് ചിത്രത്തിന്റെ വിതരണം. ജിത്തു ജോസഫ് തന്നെയാണ് ആദിക്ക് തിരക്കഥ തയ്യാറാക്കിയതും. അനില്‍ ജോണ്‍സണാണ് ചിത്രത്തിന് ഈണമൊരുക്കിയത്. ജനുവരി 26നാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്. സിനിമ കാണുന്നതിന് മുന്‍പ് ഇക്കാര്യങ്ങള്‍കൂടി അറിഞ്ഞിരിക്കുന്നത് നല്ലതാണ്. ചിത്രത്തെക്കുറിച്ചുള്ള വിശദവിവരങ്ങള്‍ അറിയാന്‍ വായിക്കൂ.

    പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമ

    പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമ

    മികച്ച ബാലതാരത്തിനുള്ള സംസ്ഥാന പുരസ്‌കാരം സ്വന്തമാക്കിയ പ്രണവ് നായകനായെത്തുന്ന ആദ്യ സിനിമയാണ് ആദി. പുനര്‍ജനി, ഒന്നാമന്‍ എന്നീ ചിത്രങ്ങളിലൂടെ പ്രണവ് പ്രേക്ഷകരെ വിസ്മയിപ്പിച്ചിരുന്നു. ജിത്തു ജോസഫിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ചതിന് ശേഷമാണ് താരപുത്രന്‍ നായകനായെത്തുന്നത്.

    ആക്ഷനും കുടുംബമുഹൂര്‍ത്തങ്ങളും

    ആക്ഷനും കുടുംബമുഹൂര്‍ത്തങ്ങളും

    യുവതലമുറയ്ക്കും കുടുംബ പ്രേക്ഷകര്‍ക്കും ഒരേ പോലെ ആസ്വദിക്കാവുന്ന ചിത്രമാണ് ആദി. സിനിമയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായി പ്രണവ് പാര്‍ക്കൗര്‍ പരിശീലനം നേടിയിരുന്നു.

    ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല

    ആക്ഷന്‍ രംഗങ്ങള്‍ മാത്രമല്ല

    ആക്ഷന്‍ ചിത്രമാണോ ആദിയെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടന്നിരുന്നു. ഇതൊഴിവാക്കാന്‍ വേണ്ടിയാണ് ടീസറില്‍ നിന്നും ട്രെയിലറില്‍ നിന്നും ഇത്തരത്തിലുള്ള രംഗങ്ങള്‍ ഒഴിവാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

    അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങള്‍

    അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങള്‍

    ആദിയുടെ ജീവിതത്തില്‍ സംഭവിക്കുന്ന അപ്രതീക്ഷിത സംഭവങ്ങളുമായാണ് സിനിമ പുരോഗമിക്കുന്നത്. ഇതോടെയാണ് കഥ മാറുന്നത്. ചിത്രത്തിന്‍റെ പ്രധാനപ്പെട്ട ചില വഴിത്തിരുവുകളായി മാറുന്ന ചില സംഭവങ്ങളുണ്ട്.

    ആക്ഷന്‍ രംഗങ്ങളിലെ മികവ്

    ആക്ഷന്‍ രംഗങ്ങളിലെ മികവ്

    അങ്ങേയറ്റം മനോഹരമായാണ് പ്രണവ് ആക്ഷന്‍ രംഗങ്ങള്‍ പൂര്‍ത്തിയാക്കിയതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. ഒരു രംഗത്തിലാണ് ഡ്യൂപ്പിനെ ഉപയോഗിച്ചതെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു. ഇതാണ് ചിത്രത്തിലെ മറ്റൊരു പ്രധാന പ്രത്യേകത.

    സംഗീതത്തിന് പ്രാധാന്യം

    സംഗീതത്തിന് പ്രാധാന്യം

    ആക്ഷന് മാത്രമല്ല സംഗീതത്തിന് കൂടി പ്രാധാന്യം നല്‍കിയാണ് ആദി ഒരുക്കിയിട്ടുള്ളത്. സംഗീത്ഞ്ജനായ ആദി ആക്ഷന്‍ ഹീറോയായി മാറുന്നതിലൂടെയാണ് ചിത്രത്തിന്റ കഥ പുരോഗമിക്കുന്നത്. പ്രണവ് രചിച്ച ഇംഗ്ലീഷ് ഗാനവും ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

    ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

    ഹോളിവുഡ് സിനിമയെ അനുസ്മരിപ്പിക്കുന്ന സംഘട്ടന രംഗങ്ങള്‍

    ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിട്ടുള്ളത്. ഇതിന് വേണ്ടിയാണ് പ്രണവ് പാര്‍ക്കര്‍ പരിശീലിച്ചത് പ്രണവിന്റെ ശരീരഭാഷയ്ക്ക് ചേര്‍ന്ന തരത്തിലുള്ള സംഘട്ടന രംഗങ്ങളാണ് ചിത്രത്തിലുള്ളത്.

    ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

    ചില കള്ളത്തരങ്ങള്‍ മാരകമായേക്കും

    ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ആദി ചില കള്ളത്തരങ്ങള്‍ മാരകമായേക്കാം എന്ന ടാഗ് ലൈനോടെയാണ് ഇറങ്ങുന്നത്. അനുശ്രീ, അദിതി രവി, ലെന, സിജു വില്‍സണ്‍, കൃഷ്ണ ശങ്കര്‍, ഷറഫുദ്ദീന്‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

    ജനുവരി 26 ന് റിലീസ് തീരുമാനിച്ചതിന് പിന്നില്‍

    ജനുവരി 26 ന് റിലീസ് തീരുമാനിച്ചതിന് പിന്നില്‍

    ജനുവരി 26നാണ് ആദി റിലീസ് ചെയ്യുന്നത്. മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച ഹിറ്റ് ചിത്രങ്ങളിലൊന്നായ നരസിംഹം റിലീസ് ചെയ്തത് ഇതേ ദിവസമായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ പുറത്തിറങ്ങിയ ആദ്യ സിനിമയായിരുന്നു ഇത്.

    രണ്ടാമത്തെ ടീസര്‍

    രണ്ടാമത്തെ ടീസര്‍

    കുടുംബ ചിത്രമാണെന്ന പ്രതീതി ജനിപ്പിക്കുന്ന തരത്തിലെ ടീസറും ട്രെയിലറും ഗാനവുമായിരുന്നു ആദ്യം പുറത്തുവന്നത്. എന്നാല്‍ ചെറിയ ഇടവേളയ്ക്ക് ശേഷമാണ് ആക്ഷന്‍ രംഗങ്ങളടങ്ങിയ ടീസര്‍ പുറത്തുവിട്ടത്.

    English summary
    10 Reasons to watch Pranav Mohanlal's Aadhi'
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X