മമ്മൂട്ടിയുടെ സ്ട്രീറ്റ് ലൈറ്റ്‌സിന് ചില പ്രത്യേകതകളുണ്ട്, എന്താണെന്ന് അറിയാമോ? പത്ത് കാര്യങ്ങളിതാ..
ജനുവരി 26 ന് ഇന്ത്യ റിപ്പബ്ലിക് ദിനം ആഘോഷിക്കുമ്പോള്‍ കേരളത്തില്‍ മറ്റൊരു ആഘോഷം നടക്കുകയാണ്. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാവുന്ന സ്ട്രീറ്റ് ലൈറ്റസും ഒപ്പം താരപുത്രന്‍ പ്രണവ് മോഹന്‍ലാലിന്റെ ആദി എന്ന സിനിമയുമാണ് അന്നേ ദിവസം റിലീസിനെത്തുന്നത്. ഏട്ടന്റെയും ഇക്കയുടെയും ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നത്.
സിനിമകള്‍ റിലീസിനെത്താന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുന്നതിനിടെ സിനിമയില്‍ നിന്നും ട്രെയിലറുകളും പോസ്റ്ററുകളും ഇറക്കി പ്രൊമോഷന്‍ നടക്കുകയാണ്. ഇക്കയുടെ പുതുവര്‍ഷത്തിലെ ആദ്യത്തെ സിനിമ എന്ന പ്രത്യേകതയുമായി എത്തുന്ന സിനിമ കാണുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട പത്ത് കാര്യങ്ങളുണ്ട്. അവ ഇതാണ്...

2018 ലെ ആദ്യ സിനിമ
ക്രിസ്തുമസ് റിലീസിനെത്തിയ മാസ്റ്റര്‍പീസിന്റെ വിജയത്തിന് ശേഷം മമ്മൂട്ടി നായകനായി എത്തുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്. 2018 ലെ മമ്മൂക്കയുടെ ആദ്യത്തെ സിനിമയാണെന്നുള്ള പ്രത്യേകതയും സിനിമയ്ക്കുണ്ട്. തുടക്കം നന്നായാല്‍ ഒടുക്കവും നന്നാവുമെന്ന് പറയുന്നതിനാല്‍ ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്നത്.

നവാഗതന്‍
ആദ്യ സിനിമ തന്നെ ഹിറ്റാക്കുന്ന ന്യൂജനറേഷന്‍ സംവിധായന്മാര്‍ക്ക് മലയാള സിനിമയില്‍ വലിയ പ്രധാന്യമാണുള്ളത്. അക്കൂട്ടത്തിലേക്കാണ് സ്ട്രീറ്റ് ലൈറ്റ്‌സും വരുന്നത്. ഛായഗ്രാഹകനായിരുന്ന ഷംദത്ത് സൈനുദ്ദീന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് സ്ട്രീറ്റ് ലൈറ്റ്‌സ്.

പോലീസുകാരനായി മമ്മൂട്ടി
മമ്മൂട്ടിയുടെ പോലീസ് വേഷങ്ങള്‍ക്ക്് നിറഞ്ഞ കൈയടിയായിരുന്നു കിട്ടിയിരുന്നത്. കസബ എന്ന സിനിമയ്ക്ക് ശേഷം വീണ്ടും മമ്മൂട്ടി പോലീസ് ഓഫീസറുടെ വേഷത്തിലാണ് സ്ട്രീറ്റ് ലൈറ്റ്‌സില്‍ അഭിനയിക്കുന്നത്. സിനിമയില്‍ മമ്മൂട്ടി തോക്ക് ചൂണ്ടിയും മറ്റും നില്‍ക്കുന്ന ചിത്രങ്ങള്‍ ഹിറ്റായിരുന്നു.

റിലീസിലും പ്രത്യേകതയുണ്ട്..
സ്ട്രീറ്റ് ലൈറ്റ്‌സ് ജനുവരി 25 ന് ജിസിസി, യുഎഇ എന്നിവിടങ്ങളില്‍ റിലീസിനെത്തുമെന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ സിനിമ ജനുവരി 26 ന് തന്നെയായിരിക്കും എല്ലായിടത്തും റിലീസ് ചെയ്യുന്നത്. 26 ന് കേരളത്തിലെത്തുന്നതിനൊപ്പം തമിഴിലും തെലുങ്കിലും സിനിമ പ്രദര്‍ശനത്തിനെത്തും.

വലിയ താരനിര
മമ്മൂട്ടി നായകനാവുമ്പോള്‍ സൗബിന്‍ ഷാഹിര്‍, ലിജോമോള്‍ ജോസ്, ധര്‍മജന്‍ ബോള്‍ഗാട്ടി, ജോയി മാത്യൂ, നീന കുറുപ്പ്, സുധി കൊപ്പ, ഹരീഷ് കണാരാന്‍, സോഹന്‍ സീനുലാല്‍ എന്നിവരാണ് സിനിമയില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

തമിഴിലെ താരങ്ങളും
പല ഭാഷകളില്‍ ഒരു സിനിമ നിര്‍മ്മിക്കുമ്പോള്‍ സംഭാഷണത്തില്‍ മാത്രമാണ് മാറ്റമുണ്ടാവുക. എന്നാല്‍ സ്ട്രീറ്റ് ലൈറ്റ്‌സ് മലയാളത്തിലെ പോലെ തന്നെ തമിഴിലെത്തുന്നത് അവിടെ നിന്നുള്ള താരങ്ങളുമായിട്ടാണ്. തമിഴിലും മമ്മൂട്ടി തന്നെ നായകനാവുമ്പോള്‍ പൃഥ്വി രാജന്‍, പാണ്ടി, ശ്രീ റാം, പാണ്ടിരാജന്‍, മനോബാല, രാജേന്ദ്രന്‍, സ്റ്റണ്ട് ശിവ, സെമ്മലര്‍ അനം എന്നിവരാണ് അഭിനയിക്കുന്നത്.

എല്ലാം ഹിറ്റ്
റിലീസിന് മുമ്പ് തന്നെ സിനിമകളെ ശ്രദ്ധിക്കപ്പെടുന്ന തരത്തിലേക്ക് ഉയര്‍ത്തുന്നത് ട്രെയിലറുകളാണ്. അത്തരത്തില്‍ സിനിമയില്‍ നിന്നും ആദ്യം പുറത്ത് വന്ന ട്രെയിലറിന് മികച്ച പ്രതികരണമായിരുന്നു കിട്ടിയിരുന്നത്. 1 മിനുറ്റ് 19 സെക്കന്‍ഡ് മാത്രമുള്ള ട്രെയിലറില്‍ മ്മൂട്ടിയുടെ കഥാപാത്രത്തെ കുറിച്ചുള്ള ചെറിയൊരു ഇന്‍ട്രോയാണ് കൊടുത്തിരിക്കുന്നത്.

ബിഗ് റിലീസ് സിനിമ
ത്രില്ലര്‍ ഗണത്തില്‍ നിര്‍മ്മിക്കുന്ന സിനിമ ബിഗ് റിലീസായിട്ടാണ് തിയറ്ററുകളിലേക്കെത്തുന്നത്. ലോകത്താകമാനം സിനിമ റിലീസിനെത്തുകയാണ്. ജനുവരി 26 ന് മറ്റ് സിനിമകളുടെ റിലീസുണ്ടെങ്കിലും വലിയ പ്രധാന്യത്തോടെയാണ് സിനിമ വരാന്‍ പോവുന്നത്.

മത്സരമാണ്..
ജനുവരി 26 ന് താരപുത്രന്‍ പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിക്കുന്ന ആദി എത്തുകയാണ്. ഫാന്‍സ് ഷോ അടക്കം പ്രണവിന്റെ ആദ്യ സിനിമയ്ക്ക് വന്‍ പ്രചാരമാണ് കിട്ടിയിരിക്കുന്നത്. ഇതോടെ മമ്മൂട്ടി ആരാധകര്‍ മത്സരത്തിനുള്ള തയ്യാറെടുപ്പിലാണ്.

ലുക്കിലുമുണ്ട് കാര്യം
ഇത്തവണ മമ്മൂട്ടിയുടെ ലുക്കിനെ ആരാധകര്‍ പൂര്‍ണ മനസോടെയാണ് സ്വീകരിച്ചിരിക്കുന്നത്. പോലീസ് യൂണിഫോമിലെത്തിയും ഇക്ക ചുള്ളനായി എന്നാണ് എല്ലാവരുടെയും അഭിപ്രായം.


Click it and Unblock the Notifications











