മാസ് ലുക്കിൽ കിടിലൻ പ്രകടനവുമായി അനുഷ്ക! ബാഗമതി കാണാനുള്ള പത്തു കാരണങ്ങൾ ഇവയെല്ലാം...

ഒരു ഹെറർ ചിത്രം എന്നതിലുപരി പ്രേഷകർക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ചേരുവകൾ ചിത്രത്തിലുണ്ട്

By Ankitha

ബാഹുബലി എന്ന ചിത്രത്തിലൂടെ തെന്നിന്ത്യയിലെ താര റാണിയായിരിക്കുകയാണ് അനുഷ്ക ഷെട്ടി. അനുഷ്കയും ഉണ്ണി മുകുന്ദനും മുഖ്യ വേഷത്തിലെത്തുന്ന ബാഗമതിയ്ക്ക് വേണ്ടി അക്ഷമരായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രം പ്രദർശനത്തിനെത്താൻ ( ജനുവരി 26) ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്.

anushka

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നപ്പോൾ തന്നെ പ്രേഷകരുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. കൂടാതെ ടീസറിനു ട്രെയിലറും ഇന്റർനെറ്റിൽ തരംഗം തന്നെ സൃഷ്ടിച്ചിരുന്നു. ഒരു ഹെറർ ചിത്രം എന്നതിലുപരി പ്രേഷകർക്ക് ഇഷ്ടപ്പെടുന്ന ഒരുപാട് ചേരുവകൾ ചിത്രത്തിലുണ്ട്. ബാഗമതി കാണുന്നതിനു മുൻപ് പ്രേക്ഷകർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്. അവ ഇതൊക്കെയാണ്...

 മലയാളത്തിലെ താരങ്ങൾ

മലയാളത്തിലെ താരങ്ങൾ

ബാഗമതിയിൽ ഉണ്ണിമുകുന്ദൻ, ജയറാം, ആശ ശരത് എന്നിവർ എത്തുന്നുണ്ട്. മലയാളികളുടെ പ്രിയ താരമായ ജയറാമാണ് ചിത്രത്തിൽ വില്ലൻ റോളിലെത്തുന്നത്.

 ഉണ്ണി മുകുന്ദന്റെ കഥാപാത്രം

ഉണ്ണി മുകുന്ദന്റെ കഥാപാത്രം

ചിത്രത്തിൽ ഉണ്ണി മുകുന്ദൻ പ്രധാനപ്പെട്ട റോളിലാണ് എത്തുന്നത്. ഉണ്ണി മുകുന്ദനൊപ്പമുള്ള അനുഷ്കയുടെ റോമാന്റിക് സോങിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. യൂട്യൂബിൽ വൻ ഹിറ്റായിരുന്നു ചിത്രത്തിലെ ഗാനം.

 ഹൊറർ ചിത്രം

ഹൊറർ ചിത്രം

ടീസറും ട്രെയിലറും പ്രേക്ഷകരെ ഇളക്കി മറിച്ചിട്ടുണ്ട്. അനുഷ്ക ഹൊറർ ലുക്കിലെത്തുന്നത് ആരാധകർക്കിടയിൽ ആകാക്ഷ സൃഷ്ടിച്ചിട്ടുണ്ട്. ബാഹുബലിയിലെ ദേവസേനയ്ക്ക് ശേഷം പ്രേക്ഷകർ കാത്തിരിക്കുന്ന ഒരു അനുഷ്കാ ചിത്രമാണിത്.

 ഓഡിയോ റിലീസ്

ഓഡിയോ റിലീസ്

ബാഭാഗമതിയുടെ ഓഡിയോ ലോഞ്ച് നിർവഹിച്ചത് സൂപ്പര്‍ താരമായ സൂര്യയാണ് . ഓഡിയോ ലോഞ്ചിൽ സൂപ്പർ താരത്തിനോടൊപ്പം ബാഹുബലിയുടെ അമ്മയായ രമ്യകൃഷ്ണയും എത്തിയിരുന്നു

ചിത്രം മലയാളത്തിലും

ചിത്രം മലയാളത്തിലും

തമിഴിലും തെലുങ്കിലും മലയാളത്തിലും ഒരേസമയം ചിത്രം റിലീസിനെത്തും. കേരളത്തില്‍ ചിത്രം തിയറ്ററുകളില്‍ എത്തിക്കുന്നത് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിലുള്ള ആര്‍.ഡി ഇല്ലൂമിനേഷന്‍സ് ആണ്.

അരുദ്ധതിയുമായി സാമ്യം‌

അരുദ്ധതിയുമായി സാമ്യം‌

ബാഗമതിയിലെ അനുഷ്കയുടെ കഥാപാത്രത്തിന് അരുദ്ധതിയുമായി സാമ്യ മുണ്ടെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം ഇരിക്കുന്ന ചിത്രം അരുദ്ധതിയുമായി സാമ്യമുണ്ടെന്നാണ് നിരൂപകരുടെ വിലയിരുത്തല്‍. എന്നാല്‍ അനുഷ്‌കയുടെ ലുക്ക് മുതല്‍ എല്ലാത്തിലും മാറ്റമുണ്ടെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നു.

‌ടീസർ

‌ടീസർ

ബാഗമതി ഒരു ഹൊറർ ത്രില്ലർ ചിത്രമാണ്. നേരത്തെ തന്നെ ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പ്രേക്ഷ ശ്രദ്ധ നേടിയിരുന്നു. സ്വന്തം കൈകളിലേയ്ക്ക് ആണി അടിക്കുന്നതുൾപ്പെടെയുള്ള ഭീതിജനകമായ രംഗം ഉൾപ്പെടുത്തിയിട്ടുള്ള ടീസർ പ്രേക്ഷകരുടെ ശ്രദ്ധ നേടിയിരുന്നു.

 ദേവസേനയുമായി ബന്ധം

ദേവസേനയുമായി ബന്ധം

ബാഹുബലിയ്ക്ക് ശേഷം പുറത്തിറങ്ങുന്ന അനുഷ്ക ചിത്രമാണിത്. അതു കൊണ്ട് ഇതിനു ദേവസേനയുമായി ബന്ധമുണ്ടെന്നു തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ അത് ശരിയല്ലെന്ന് താരം തന്നെ വ്യക്തമാക്കിയിരുന്നു.

രണ്ടു രൂപത്തിൽ

രണ്ടു രൂപത്തിൽ

സഞ്ചല ബാഗമതി എന്നീ രണ്ടു വേഷത്തിലാണ് അനുഷ്ക എത്തുന്നത്. സിനിമയുടെ ട്രെയിലര്‍ നേരത്തേ ഇറങ്ങിയിരുന്നെങ്കിലും ഹൊറര്‍ സിനിമയ്ക്ക് വേണ്ട സസ്പെന്‍സ് ഒളിപ്പിച്ച് വച്ചാണ് ട്രെയി ലര്‍ ഇറങ്ങിയത്.

അനുഷ്കയുടെ മാസ് പ്രകടനം ‌

അനുഷ്കയുടെ മാസ് പ്രകടനം ‌

ജി അശോക് തിരക്കഥ എ‍ഴുതി സംവിധാനം ചെയ്യുന്ന ഹൊറര്‍ ത്രില്ലര്‍ ചിത്രമായ ബാഗമതിയിൽ അനുഷ്ക്കയുടെ മറ്റൊരു മാസ് പ്രകടനമായിരിക്കുമെന്നാണ് വിലയിരുത്തല്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X