10 ഇയർ ചാലഞ്ച് ഏറ്റെടുത്തു താരങ്ങളും!! അന്ന് ഇങ്ങനെയായിരുന്നു, ചിത്രങ്ങൾ കാണാം
ദിനം പ്രതി വിനോദപ്രദമായതും അല്ലാത്തുമായുള്ള ക്യംപെയ്നുകളും ചാലഞ്ചുകളും സോഷ്യൽ മീഡിയ വഴി പുറത്തു വരുന്നുണ്ട്. അതിൽ പക്ക വിനോദപ്രദമായതു മുതൽ സീരിയസ്സായ ചലഞ്ചുകൾ വരെയുണ്ട്. ഇതിനായി നിത്യേനെ പുതിയ തരത്തിലുള്ള ആപ്പുകളും സോഷ്യൽ മീഡിയ സൈറ്റുകളിൽ പുതിയ ഫീച്ചേഴ്സുകളും ഉപഭോക്താക്കൾക്കായി കൊണ്ടു വരുന്നുണ്ട്. ഇന്ന് ഏറ്റവും കൂടുതൽ പേർ ഉപയോഗിക്കുന്ന സോഷ്യൽമീഡിയ ഫ്ലാറ്റ് ഫോമാണ് ഫേസ്ബുക്കും ഇൻസ്റ്റഗ്രാം.

ഇപ്പോൾ ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സജീവമായിരിക്കുകയാണ് 10 ഇയർ ചലഞ്ച്. ഇതുപോലുളള രസകരമായ ചലഞ്ചുകൾ ഇതിനും മുൻപും എത്തിയിട്ടുങ്കെലും, ഈ ഇയർ ചലഞ്ച് പ്രേക്ഷകരെ പോലെ തരങ്ങളും സജീവമായിരിക്കുകയാണ്. ഈ വർഷത്തെ ചിത്രവും 10 വർഷം മുമ്പത്തെ ചിത്രവും ചേർത്ത് സോഷ്യൽ മീഡിയയിൽ 10 ഇയർ ചലഞ്ച് എന്ന ഹാഷ്ടാഗോടെ പങ്കുവയ്ക്കുന്നതാണ് ചലഞ്ച്. 2019 ലെആദ്യത്തെ സോഷ്യൽ മീഡിയ ചലഞ്ചാണിത്. അതിനാൽ തന്നെ ഫേസ്ബുക്ക് ഇൻസ്റ്റഗ്രാമിൽ നിന്ന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്.

ശാലിൻ സോയയും ശ്രിദ്ധയും
10 ഇയർ ചാലഞ്ച് ആദ്യമായി വന്നത് ഇൻസ്റ്റഗ്രാമിലാണ്. ഇതിനു പിന്നാലെയായിരുന്നു ഫേസ്ബുക്കിലും , സജീവമായത്. പ്രേക്ഷകരെ പോലെ താരങ്ങളും ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. പത്ത് വർഷം എന്ത് വലിയ മാറ്റമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞാണ് ശാലിൻ സോയ തന്റെ ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലകളിലേയ്ക്ക് തിരിച്ചു പോകുന്നതിൽ അർത്ഥമില്ല. അന്ന് ഞാൻ മറ്റൊരാളായിരുന്നു, മായലോകത്തെ ആലീസ് എന്നാണ് ശ്രിന്ദ ഫോട്ടോയിൽ കുറിച്ചത്.

9 വർഷത്തെ മാറ്റം മറക്കാനാവാതെ ആര്യ
അനുഭവ കുറിപ്പോടെയാണ് നടിയും അവതാരകയുമായ ആര്യ ചിത്രങ്ങൾ പങ്കുവെച്ചത്. 9 വർഷത്തെ മാറ്റം മറക്കാനാവാത്ത സംഗതിയാണ്. സിനിമ സ്വപ്നം കണ്ടു നടന്ന അന്നത്തെ പെൺകുട്ടിയിൽ നിന്ന് ഇന്നത്തെ മെച്വർ ആയ അമ്മയിലേയ്ക്കുളള യാത്ര കഠിനകരമായിരുന്നു വെന്ന് ആര്യം ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. കൂടാതെ കൂടെ നിന്നവർക്കും ഒറ്റപ്പെടുത്തിയവർക്കും, എല്ലാവരോടും നന്ദിയും പറയുന്നുണ്ട്.

മറ്റമില്ലാതെ താരങ്ങൾ
ബോളിവുഡ് താരങ്ങളും 10 ഇയർ ചാലഞ്ച് ഏറ്റെടുത്തിട്ടുണ്ട്. ബോലിവുഡ് താരം ശിൽപ്പ ഷെട്ടിയും സോനം കപൂറും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്. എന്നാൽ അധികം മാറ്റമൊന്നും താരങ്ങൾക്കില്ല എന്നതാണ് സത്യം. അന്നും ഇന്നും ഒരുപോലെ തന്നെയാണ്. കരൺ ജോഹർ , ബിബാഷ ബസു, റിച്ച, ഇഷാ ഡിയോൾഡ്, മിയ മിർസ എന്നിവരും ചാലഞ്ചിന്റെ ഭാഗമായിട്ടുണ്ട്.

ഉണ്ണി മുകുന്ദരും അജു വർഗീസും മിഥുനും
നടിമാർ മാത്രമല്ല നടൻ മാരും 10 ഇയർ ചാലഞ്ചിൽ ഭഗമായിട്ടുണ്ട്. നടൻ അജു വർഗീസ്, ഉണ്ണി മുകുന്ദൻ, നടനും അവതരാകനുമായ മിഥുൻ എന്നിവരും ചിത്രങ്ങൾ പങ്കുവെച്ചിട്ടുണ്ട്, മിഥുൻ ഭാര്യയ്ക്കൊപ്പമുളള ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്. എയർടെൽ കമ്പവിയുടെ കസ്റ്റമർ കെയർ റെപ്രേസെന്റേറ്റീവായുള്ള കാലഘട്ടത്തിലെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്.

ആഹാന പേളി ഭാവന
ബെംഗ്ലൂർ ക്രെസ്റ്റ് കോളേജിലെ പഠന കാലത്തെ ചിത്രമായിരുന്നു പേളി മാണി പങ്കുവെച്ചത്. കോളേജിൽ സംഘടിപ്പിച്ച് ഒരു പരിപാടിയിൽ സുഹൃത്തുക്കളോടൊപ്പം നിൽക്കുന്ന ചിത്രമായിരുന്നു ആത്. 10 വർഷം മുൻപ് എന്ന ക്യാപ്ഷനോടെയായിരുന്നു അഹാന കൃഷ്ണകുമാർ ചിത്രങ്ങൾ പങ്കുവെച്ചത്. ഭാവനയുമ ചാലഞ്ചിന്റെ ഭാഗമായിട്ടുണ്ട്.


Click it and Unblock the Notifications