വെറും നിവിനിനെ യുവ സൂപ്പര്‍സ്റ്റാറാക്കിയത് വിനീത്, സൗഹൃദത്തിന് നന്ദി പറഞ്ഞ് നിവിന്‍ പോളി
മലര്‍വാട് ആട്‌സ് ക്ലബ്ബ് എന്ന ചിത്രം റിലീസ് ആയിച്ച് പത്ത് വര്‍ഷം. വിനീത് ശ്രീനിവാസനുമായുള്ള സൗഹൃദത്തിന് പത്ത് വയസ്സ് ആയെന്ന് നിവിന്‍ പോളി. വിനീതിന്റെ തോളില്‍ കൈ വച്ച് നില്‍ക്കുന്ന മനോഹരമൊരു ചിത്രത്തിനൊപ്പം, സൗഹൃദത്തിന് നന്ദി പറഞ്ഞുകൊണ്ട് നിവിന്‍ പോളി ട്വിറ്ററിലെത്തി. വിനീതുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് നടന്‍ പറയുമ്പോള്‍ ആരാധകര്‍ പറയുന്നത് നിവിന്റെ കരിയറിനെ കുറിച്ചാണ്.
തീര്‍ച്ചയായും വിനീതുമായുള്ള സൗഹൃദവും നിവിന്റെ കരിയറും പരസ്പര പൂരകമാണ്. സിനിമയെ ആഗ്രഹിച്ച് നടക്കുന്ന സാധാരണക്കാരനായ ഒരു ചെറുപ്പക്കാരനെ, സിനിമയുടെ ഒരു പാരമ്പര്യവുമില്ലാത്ത നടനെ മലയാളത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ ആക്കിയിട്ടുണ്ടെങ്കില്‍ അതിന്റെ നന്ദി വിനീത് ശ്രീനിവാസനോട് തന്നെയാണ്.

വിനീത് ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത മലര്‍വാട് ആട്‌സ് ക്ലബ്ബ് എന്ന ചിത്രത്തിലൂടെയാണ് നിവിന്‍ പോളി സിനിമയില്‍ നാന്ദി കുറിച്ചത്. ഓഡിഷനിലൂടെ മലര്‍വാടിയിലെത്തിയ നിവിന്‍ ചിത്രത്തിലെ അഞ്ച് പ്രധാന കഥാപാത്രങ്ങളിലെ ഒരാള്‍ മാത്രമായിരുന്നു. പിന്നീട് വിനീതിന്റെ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലൂടെ കരിയര്‍ ബ്രേക്ക് കിട്ടി.
2012 ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത് നിവിന്‍ പോളിയ്ക്ക് മാത്രമല്ല, മലയാള സിനിമയ്ക്ക് തന്നെ ഒരു ഉണര്‍വ്വായിരുന്നു. പിന്നീടിങ്ങോട്ട് നിവിന്റെ കരിയറിലെ പ്രധാന സിനിമകളിലെല്ലാം വിനീതിന്റെ സാന്നിധ്യം ഉണ്ടായിരുന്നു. ഒന്നുകില്‍ നിവിന് വേണ്ടി തിരക്കഥ എഴുതും അല്ലെങ്കില്‍ കൂടെ അഭിനയിക്കും. ജേക്കബിന്റെ സ്വര്‍ഗ്ഗരാജം എന്ന ചിത്രമാണ് വിനീത് നിവിനെ നായകനാക്കിയ ഒടുവില്‍ സംവിധാനം ചെയ്തത്. അതും വന്‍ വിജയമായിരുന്നു.
പത്ത് വര്‍ഷത്തെ നിവിന്റെ കരിയറിനെ കുറിച്ച് പറയുകയാണെങ്കില്‍ മലര്‍വാടിയില്‍ തുടങ്ങി തുറമുഖം വരെ വന്നു നില്‍ക്കുന്നു. ഇത് രണ്ടിനും ഇടയില്‍ നേരം, പ്രേമം, 1983, ഓംശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, ആക്ഷന്‍ ഹീറോ ബിജു, കായം കുളം കൊച്ചുണ്ണി, ഹേ ജൂ, മിഖായേല്‍, മൂത്തോന്‍ വരെയും നിവിന്റെ വളര്‍ച്ച പ്രേക്ഷകര്‍ക്ക് മുന്നിലായിരുന്നു. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം ചിത്രീകരണം നടന്നുകൊണ്ടിരിക്കെയണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്.
Recommended Video



Click it and Unblock the Notifications











