»   » അടൂര്‍ വിമര്‍ശനത്തിന് അതീതനോ?

അടൂര്‍ വിമര്‍ശനത്തിന് അതീതനോ?

Posted By: രഘുനാഥ് ടി.പി
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/11-adoor-gopalakrishnan-shoul-be-criticised-2-aid0166.html">Next »</a></li></ul>
Adoor Gopalakrishnan
മലയാളസിനിയെ ലോകസിനിമാ ഭൂപടത്തില്‍ അടയാളപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചയാളാണ് അടൂര്‍ ഗോപാലകൃഷ്ണന്‍.മലയാളത്തിലെ എക്കാലത്തെയും മികച്ച പിതനഞ്ച് സിനിമകളെടുത്താല്‍ അതില്‍ മിനിമം മൂന്നെണ്ണം അടൂരിന്റേതായിരിക്കുമെന്ന് ഉറപ്പാണ്.

എലിപ്പത്തായം, മുഖാമുഖം, അനന്തരം, സിനിമകള്‍ എടുക്കുന്നതോടൊപ്പം ധിഷണപരമായ ഒരുള്‍ക്കാഴ്ച സിനിമയിലൂടെ സൃഷ്ടിക്കുവാന്‍ അടൂരിന് കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ രാജ്യവും സംസ്ഥാനവും അടൂരിനെ അകമഴിഞ്ഞ് അംഗീകരിച്ചിട്ടുമുണ്ട്. സ്വന്തം ചിത്രങ്ങള്‍ കേരളത്തില്‍ സാമ്പത്തികവിജയം കൈവരിച്ചില്ലെങ്കിലും അന്താരാഷ്ട്ര മാര്‍ക്കറ്റിംഗിലൂടെ ഓരോ സിനിമയും നിര്‍മ്മാതാവിന് നഷ്ടം
വരുത്താത്ത വിധം അടൂര്‍ ഭംഗിയായ് കൈകാര്യം ചെയ്തിട്ടുമുണ്ട്.

എന്റെ സിനിമയില്‍ ഏറ്റവും പ്രതിഫലം വാങ്ങുന്ന ആള്‍ ഞാനായിരിക്കും മറിച്ചൊരനുഭവം വന്നാല്‍ അന്ന് സിനിമ ഞാന്‍ നിര്‍ത്തും- ഒരഭിമുഖത്തില്‍ അടൂര്‍ രേഖപ്പെടുത്തിയ ഈ അഭിപ്രായം ഏറ്റവും ബോള്‍ഡായ ഒരു ക്രിയേറ്ററുടെ നിശ്ചയദാര്‍ഡ്യമാണ്. സൂപ്പര്‍സ്‌റാറുകള്‍ പോലും അടൂര്‍ ചിത്രത്തില്‍ അഭിനയിക്കുകയെന്നത് ഒരു ക്രെഡിറ്റായി കൂട്ടുന്നവരാണ്.

ഒരു സംവിധായകന്റെ അളന്നുമുറിച്ച് തൂക്കിനോക്കി ഒരുക്കിയെടുക്കുന്ന ഫ്രെയിമുകള്‍. എല്ലാ ചലനങ്ങളുടെയും സമ്പൂര്‍ണ്ണ നിയന്ത്രണം ഇവിടെ സൂപ്പര്‍ താരവുമില്ല സൂപ്പര്‍നായികയും ടെക്‌നീഷ്യനുമില്ല, അടൂര്‍ രീതികള്‍ ഇങ്ങനെയൊക്കെയാണ്.

അടുത്ത പേജില്‍
വിമര്‍ശനങ്ങള്‍ അടൂരിനിഷ്ടമല്ല

<ul id="pagination-digg"><li class="next"><a href="/features/11-adoor-gopalakrishnan-shoul-be-criticised-2-aid0166.html">Next »</a></li></ul>
English summary
Adoor Gopalakrishnan is a great cinematographer in India, there is no doubt in that, but now Adoor cannot interact with the changing Malayalam film industry. He is still holding the old style of story telling. He should be interact with the new generation directors and script writers in the industry

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam