വിമര്‍ശനങ്ങള്‍ അടൂരിനിഷ്ടമല്ല

ഇന്ത്യന്‍ സിനിമയിലും രാഷ്ട്രീയ സാമൂഹിക പരിസ്ഥിതികളുടെ ദിശാവ്യതിയാനങ്ങള്‍ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. അടൂര്‍ കേവലം ഒരു മലയാളി സംവിധായകന്‍ മാത്രമല്ല, ലോകസിനിമകളുടെ മികച്ച
പവലിയനില്‍ മലയാളസിനിമയുടെ ഒരു വക്താവുകൂടിയാവേണ്ടതാണ്.
കമ്പോള താല്‍പര്യങ്ങള്‍ക്കപ്പുറം മലയാളസിനിമയില്‍ മാറ്റത്തിന്റെ കാറ്റ് കടന്നു വരുന്നുണ്ടോ എന്ന് സൂഷ്മമായ് നിരീക്ഷിക്കുവാനും പ്രോത്സാഹിപ്പിക്കാനും സാദ്ധ്യമാവേണ്ടയാളാണ്. കലാസ്വാദനം തികച്ചും വ്യക്തിപരമായ, സൗന്ദര്യാത്മകമായ, ക്രിയാത്മകമായ ഒരു പ്രക്രിയ ആണെന്നിരിക്കെ സിനിമ ഒരു കൂട്ടുകാഴ്ചയുടെ സാധ്യത മുന്‍നിര്‍ത്തുന്ന കലാരൂപം ആണ്.
അതുകൊണ്ട് തന്നെ ആസ്വാദനത്തിന്റെ ഭിന്നഭാവങ്ങള്‍ സമരസപ്പെടുന്ന ഒരു ഏകകം രൂപപ്പെടും. അതുതന്നെയാണ് ആ സിനിമയെ സാമൂഹ്യ സൃഷ്ടി എന്ന രീതിയില്‍ അടയാളപ്പെടുത്തുന്നതും. ഇത് കച്ചവട സിനിമയ്ക്കും ആര്‍ട് സിനിമയ്ക്കും സംഭവിക്കുന്നുണ്ട്.
എന്നാല്‍ ആസ്വാദന രീതികളുടെ വ്യത്യാസം മാത്രമേ മാറ്റിമറിക്കപ്പെടുന്നുള്ളു. സമീപകാല അടൂര്‍ സിനിമകള്‍ മുന്നോട്ട് വെക്കുന്ന പ്രമേയരീതി കളും ട്രീറ്റ്‌മെന്റ് സ്‌റൈലും അദ്ദേഹത്തിന്റെ
പരമ്പരാഗതരീതികള്‍ തന്നെ.
അടുത്തപേജില്‍


Click it and Unblock the Notifications