»   » തിയറ്ററുടമകളുടെ ശ്രദ്ധയ്ക്ക്....

തിയറ്ററുടമകളുടെ ശ്രദ്ധയ്ക്ക്....

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/11-poor-conditions-kerala-movie-theatres-2-aid0166.html">Next »</a></li></ul>
Theatre
മലയാളസിനിമയുടെ ഏറ്റവും നല്ല കൊയ്ത്തുകാലമാണ് ഏപ്രില്‍ മെയ്മാസങ്ങള്‍. വിഷുവും വെക്കേഷനുമൊക്കെ പൊടിപൊടിക്കാന്‍ സൂപ്പര്‍ താരങ്ങളുടേയും പുതുമുഖനായകരുടേയും ചിത്രങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. വേനല്‍ചൂടിന്റെകാഠിന്യം കൊണ്ട് വീര്‍പ്പുമുട്ടുന്ന തിയറ്ററുകളാണ് പ്രേക്ഷരെകാത്തിരിക്കുന്നത്.

ജയില്‍ ശിക്ഷയേക്കാള്‍ കഠിനമാണ് ഈ തിയറ്ററിലെ കാഴ്ചഅനുഭവങ്ങള്‍. ഉരികിയൊലിച്ചു തിയറ്ററിനകത്ത് കയറുന്ന പ്രേക്ഷര്‍ നല്ല ഇരിപ്പിടം അന്വേഷിച്ചുമടുക്കുമ്പോള്‍ കിട്ടുന്ന സീറ്റില്‍ ഇരിക്കുന്നു. ഒരല്‍പം കാറ്റിനു വേണ്ടിയാണ് പിന്നീട് അന്വേഷണം. അത് ഒരു വിദൂരസ്വപ്‌നമായി സ്വയം പീഢനത്തിന് കീഴടങ്ങുമ്പോള്‍ ഫാന്‍സുകാരുടെ വെടിക്കെട്ട് തുടങ്ങുകയായി.

ടൈറ്റിലുകള്‍ തെളിഞ്ഞുതുടങ്ങുമ്പോഴേക്കും ബഹളമയമായി മാറുന്ന തിയറ്ററില്‍ താരം പ്രത്യക്ഷപ്പെടുന്നതോടെ ഫാന്‍സുകാരുടെ കയ്യടികളും കൂക്കൂം ഗില്‍റ്റുപറത്തലും കൊണ്ട് വീര്‍പ്പുമുട്ടുകയാണ്. സിനിമ തീരുന്നതുവരെ ഏറിയും കുറഞ്ഞും ഈ ആരവം അലയടിച്ചു കൊണ്ടിരിക്കും.

ഷര്‍ട്ട് അഴിച്ച് വീശിയും മുന്നിലെ കസേരയില്‍ കാല്‍കയറ്റിവെച്ചും പരസ്പരം തെറിപറഞ്ഞും തല്ലുകൂടിയുംആഘോഷങ്ങള്‍ കത്തികയറുമ്പോള്‍ പുകവലിക്കാര്‍ സജീവമാകുന്നു. തിങ്ങിനിറഞ്ഞ തിയറററിനകത്ത് യാതൊരു മനസാക്ഷിയുമില്ലാതെ പുകവലിക്കുകയും കാര്‍ക്കിച്ചു തുപ്പിയും സിനിമ കാണുന്നവര്‍ക്കിടയില്‍ പ്പെട്ടുപോകുന്ന ഭൂരിപക്ഷത്തിന് ഇതിനേക്കാള്‍ വലിയ ശിക്ഷ എന്ത് വേണം. ചൂടും പുകയും കുക്കും ബഹളവും ഇളകുന്ന ഇരിപ്പിടവും സഹിച്ച് ആര്‍ക്കാണ് ഒരു നല്ല സിനിമയാണെങ്കില്‍ പോലും ക്ഷമയോടെ കാണാന്‍കഴിയുക.

അടുത്ത പേജില്‍
ദുരിതം ഏറ്റുവാങ്ങേണ്ടവരാണോ പ്രേക്ഷകര്‍?

<ul id="pagination-digg"><li class="next"><a href="/features/11-poor-conditions-kerala-movie-theatres-2-aid0166.html">Next »</a></li></ul>
English summary
"Theatres here have failed to realise that our society has also become a consumer-oriented one.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam