twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ദുരിതം ഏറ്റുവാങ്ങേണ്ടവരാണോ പ്രേക്ഷകര്‍?

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/11-poor-conditions-kerala-movie-theatres-1-aid0166.html">« Previous</a>

    Audience
    തിയറ്ററുകളുടെ ശോചനീയാവസ്ഥയക്കൊപ്പം സിനിമ കൂടി ഇതേ നിലവാരത്തിലായാല്‍ പ്രേക്ഷകന്‍ പിന്നെ ഈ തിയറ്റര്‍ പരിസരത്തുവരുമോ. സിനിമ രക്ഷപ്പെടുന്നില്ല തിയറ്റര്‍ ഇല്ലാതാവുന്നു എന്നു വിലപിക്കുന്നവര്‍ ഒരു പൗരന് ലഭിക്കേണ്ട ഏറ്റവും അടിസ്ഥാനഅവകാശം കൂടി നിഷേധിക്കുന്ന തിയറ്റര്‍ അന്തരീക്ഷം അത്യന്തം അപലപനീയമാണ് എന്നുകൂടി ഓര്‍ക്കണം.

    പൊതു സ്ഥലത്ത് പുകവലിക്കുന്നത് ശിക്ഷാര്‍ഹമാണെന്നിരിക്കെ തിയറ്ററിന് അകത്തെ പുകവലിക്കാര്‍
    അംഗീകരിക്കപ്പെടുകയാണ്. കുറച്ചുവര്‍ഷങ്ങള്‍ക്കുമുമ്പ് വരെ തിയറ്ററിനകത്ത് പുക വലിക്കുന്നവരെ പിടിക്കാന്‍ പോലീസിനെ കാണാമായിരുന്നു.

    ഇതിന് തിയറ്ററുകാരെ മാത്രം കുറ്റം പറഞ്ഞതുകൊണ്ട് കാര്യമില്ല, സാമാന്യ മര്യാദപോലും തിരിച്ചറിയാന്‍ കഴിയാത്ത വിധം തകര്‍ന്നു പോയ ആളുകളെ നിലവിലുള്ള നിയമം കൊണ്ട് നേര്‍വഴിക്കു നടത്തുകയാണ് വേണ്ടത്. ഇതിന് മുന്‍കൈ എടുക്കാതിരിക്കുന്നത് ബി ഗ്രേഡും അതിനു താഴെയുമുള്ള തിയറ്ററുകളെ സാധാരണക്കാരന്‍ പൂര്‍ണ്ണമായും നിരാകരിക്കുന്നതിന് മാത്രമേ ഉപകരിക്കൂ.

    രണ്ടരമണിക്കൂര്‍ പ്രദര്‍ശനം കഴിഞ്ഞ് യുദ്ധഭൂമിയില്‍ നിന്നും പുറത്തുകടക്കുന്നവര്‍ സ്വന്തം ശരീരത്തിന്റെ അവസ്ഥയില്‍ അറപ്പും വെറുപ്പും സഹിച്ചാണ് വീടെത്തുന്നത്. ഈയവസ്ഥയ്ക്ക് എത്രയും വേഗം തീര്‍പ്പുണ്ടാക്കേണ്ടിയിരിക്കുന്നു. പുകവലിക്കാരുടെ സങ്കേതമായി മാറിക്കൊണ്ടിരിക്കുന്ന തിയറ്ററുകള്‍ രക്ഷിക്കാന്‍ എക്‌സിബിറ്റേഴ്‌സ് സംഘടനകള്‍ ഇനിയും വൈകിക്കൂടാ....

    ആദ്യപേജില്‍
    തിയറ്ററുടമകളുടെ ശ്രദ്ധയ്ക്ക്....

    <ul id="pagination-digg"><li class="previous"><a href="/features/11-poor-conditions-kerala-movie-theatres-1-aid0166.html">« Previous</a>

    English summary
    "Theatres here have failed to realise that our society has also become a consumer-oriented one.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X