അന്ന് വരെ മലയാളികള്‍ കാണാത്ത ദൃശ്യവിസ്മയമൊരുക്കിയ മമ്മൂട്ടി; പഴശ്ശിരാജ പിറന്നിട്ട് 11 വര്‍ഷം

മറ്റ് ഇന്‍ഡസ്ട്രികളില്‍ ബ്രഹ്മാണ്ഡ സിനിമകളുടെ റിലീസിനെ കുറിച്ച് കേട്ടിരുന്ന മലയാളികള്‍ക്ക് പ്രതീക്ഷിക്കാത്തൊരു ദൃശ്യ വിസ്മയം നല്‍കിയ ചിത്രമാണ് കേരള വര്‍മ പഴശ്ശിരാജ. എംടി വാസുദേവന്‍ നായരുടെ തിരക്കഥയില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഹരിഹരനായിരുന്നു പഴശ്ശിരാജ സംവിധാനം ചെയ്തത്. 2009 ഒക്ടോബര്‍ പതിനാറിന് റിലീസ് ചെയ്ത ചിത്രം പതിനൊന്ന് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.

2009 ല്‍ മലയാള സിനിമ ലോകം അന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്ത രീതിയില്‍ പ്രമോഷനോടെ, ഹൈപ്പോടെ, ലോക്കല്‍ മാധ്യമങ്ങളെ തൊട്ട് അന്തര്‍ ദേശീയ മാധ്യമങ്ങളെ വരെ സാക്ഷി നിര്‍ത്തി വമ്പിച്ച വരവേല്‍പ്പോടെയാണ് പഴശ്ശിരാജ റിലീസിനെത്തിച്ചത്. കലാപരമായും സാമ്പത്തിക പരമായും മലയാള സിനിമ ഇന്‍ഡസ്ട്രിയിയെ പ്രകമ്പനം കൊള്ളിക്കാന്‍ സിനിമയ്ക്ക് സാധിച്ചിരുന്നു.

kerala-varma-pazhassiraja

അതുവരെ ഉണ്ടായിരുന്ന സകല റെക്കോര്‍ഡുകളും തരിപ്പണമാക്കി പുതിയൊരു ബോക്‌സോഫീസ് കളക്ഷന്‍ സ്വന്തമാക്കാന്‍ പഴശ്ശിരാജയ്ക്ക് സാധിച്ചു. അന്ന് 50 കോടിയ്ക്ക് താഴെ കളക്ഷന്‍ ലഭിച്ചിരുന്നുവെന്ന് പിന്നീട് നിര്‍മാതാവ് ഗോകുലം ഗോപാലന്‍ പറഞ്ഞിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ചെലവേറിയ സിനിമയായിരുന്നു കേരള വര്‍മ്മ പഴശ്ശിരാജ. 27 കോടിയോളം രൂപയായിരുന്നു പഴശ്ശിരാജയുടെ നിര്‍മാണത്തിന് ആവശ്യമായി വന്ന മുതല്‍ മുടക്ക്. ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ഗോകുലം ഗോപാലനായിരുന്നു നിര്‍മാണം.

ബ്രിട്ടീഷുകാരുമായി പോരാട്ടം നടത്തിയ വീരപഴശ്ശി തമ്പുരാന്റെ കഥ പറഞ്ഞെത്തിയ സിനിമ ചരിത്രത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പര്‍ഹിറ്റുകളില്‍ ഒന്നായി മാറി. മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം തമിഴ് നടന്‍ ശരത് കുമാര്‍, മനോജ് കെ ജയന്‍, പത്മപ്രിയ, കനിഹ, സുരേഷ് കൃഷ്ണ, സുമന്‍, തിലകന്‍, ജഗതി ശ്രീകുമാര്‍, തുടങ്ങിയ പ്രമുഖ താരങ്ങളും നൂറു കണക്കിന് ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളും അഭിനയിച്ചിരുന്നു.

kerala-varma-pazhassiraja

സിനിമയ്‌ക്കൊപ്പം തലഉയര്‍ത്തി നില്‍ക്കുന്നതായിരുന്നു ചിത്രത്തിലെ ഓരോ പാട്ടുകളും വര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മലയാളികള്‍ മറക്കില്ല. ഇളയരാജ ആയിരുന്നു സംഗീതമൊരുക്കിയത്. ശബ്ദമിശ്രണം ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടിയായിരുന്നു. മികച്ച പശ്ചാതല സംഗീതത്തിനുള്ള ദേശീയ പുരസ്‌കാരം സിനിമയിലൂടെ ഇളയരാജയ്ക്ക് ലഭിച്ചിരുന്നു.

പതിനൊന്ന് വര്‍ഷം മുന്‍പ് പിറന്ന പഴശ്ശിരാജയ്ക്ക് ശേഷം അതിനെ വെല്ലാന്‍ പാകത്തിന് മറ്റൊരു ചരിത്ര സിനിമയോ ഇതിഹാസമോ വന്നിട്ടില്ലെന്നുള്ളത് ചിത്രത്തിന്റെ പ്രൗഡി നിലനിര്‍ത്തുന്നു. റിലീസ് ദിവസമായതിനാല്‍ സമൂഹ മാധ്യങ്ങളിൽ നിറയെ കേരളവര്‍മ പഴശ്ശിരാജയുടെ വിശേഷങ്ങള്‍ നിറഞ്ഞിരിക്കുകയാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X