»   » സൂപ്പറുകള്‍ വീണ്ടും മുഖാമുഖം

സൂപ്പറുകള്‍ വീണ്ടും മുഖാമുഖം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/12-mammootty-mohanlal-again-face-to-face-2-aid0166.html">Next »</a></li></ul>
Mohanlal-Mammootty
ചെറിയചെറിയ പരാജയങ്ങള്‍ തളര്‍ത്താത്ത വിധം വന്‍മരങ്ങളായ മലയാളത്തിലെ സൂപ്പര്‍ സ്‌റാറുകള്‍ വമ്പന്‍ ചിത്രങ്ങളുമായ് മുഖാമുഖം നില്ക്കുന്ന നാളുകളാണ് വരാന്‍ പോകുന്നത്.

സൂപ്പറുകളുടെ ഇത്രയധികം സിനിമകള്‍ ഒരേ സമയം ഒരുങ്ങിയിറങ്ങിയ സമയം അടുത്തകാലത്ത് ഉണ്ടായിട്ടില്ല. സൂപ്പറുകളും മള്‍ട്ടി സൂപ്പറുകളും ഒരുമിച്ചെത്തുകയും വമ്പന്‍ ബഡ്ജറ്റുമായ് മലയാളസിനിമ മുമ്പോട്ട് വരികയും ചെയ്യുമ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷകളും ഏറെ ഉയരത്തിലാണ്.

പ്രാഞ്ചിയേട്ടന്റെ വിജയത്തിനുശേഷം മമ്മൂട്ടി പരാജയത്തിന്റെ രുചി നന്നായറിഞ്ഞ ചിത്രങ്ങളാണ് ആഗസ്‌ററ് പതിനഞ്ച്, ഡബിള്‍സ്, ബോംബെ മാര്‍ച്ച് 12 എന്നിവ. അതായത് 2011ല്‍ പിന്നിട്ട കാലം തീരെ രാശിയല്ല എന്നു ചുരുക്കം.

ആവര്‍ത്തനവിരസമായ പ്രമേയം കൊണ്ട് ബോറടിപ്പിച്ച ആഗസ്‌റ് പതിനഞ്ച് പരാജയം ആവശ്യപ്പെടുന്ന ചിത്രമാണെന്ന് വിലയിരുത്തിയാലും, ഡബിള്‍സില്‍ ചില നല്ല നീക്കങ്ങള്‍ പ്രമേയത്തിലും ട്രീറ്റ് മെന്റിലും അവലംബിച്ചിരുന്നു. ബോംബെ മാര്‍ച്ച് 12 ബാബു ജനാര്‍ദ്ദനന്റെ ഏറെ പ്രതീക്ഷകളോടെയുള്ള ആദ്യസംവിധാന സംരംഭമായിരുന്നു.

പുതുമയും കരുത്തുറ്റ പ്രമേയവും സിനിമയെ രക്ഷിച്ചില്ല. കഴിഞ്ഞ ഓണക്കാലത്ത് മമ്മൂട്ടി ചിത്രം ഒന്നും തിയറ്ററില്‍ എത്തിയതുമില്ല. പക്ഷേ ഈ പ രാജയങ്ങളൊന്നും മമ്മൂട്ടി എന്ന സൂപ്പര്‍സ്‌റാറിന്റെ അയല്‍പക്കത്തുപോലും ചലനങ്ങള്‍ സൃഷ്ടിക്കില്ല എന്ന് പോയകാലം ഓര്‍മ്മിപ്പിക്കുന്നുണ്ട്.

അടുത്തപേജില്‍
പ്രണയവും സ്‌നേഹവീടും ലാലിനെ രക്ഷിച്ചു

<ul id="pagination-digg"><li class="next"><a href="/features/12-mammootty-mohanlal-again-face-to-face-2-aid0166.html">Next »</a></li></ul>
English summary
It's box office battle once again between the two superstars of Malayalam films for this Diwali, Chrismas season. Mammootty teams up with Shafi and Shaji Kailas while Mohanlal is teaming up with Roshan Andrews

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam