പ്രണയവും സ്‌നേഹവീടും ലാലിനെ രക്ഷിച്ചു

By Ravi Nath

Next »

« Previous

Pranayam and Snehaveedu
മോഹന്‍ലാലിന് ശിക്കാറിന്റെ ഹിറ്റ് സെക്ടര്‍ പിന്നിട്ട് ക്രിസ്ത്യന്‍ ബ്രദേഴ്‌സ്, ചൈനടൌണ്‍, എത്തുമ്പോള്‍ മള്‍ട്ടി സ്‌റാര്‍ സെറ്റപ്പുണ്ടായിട്ടും വേണ്ട രീതിയില്‍ വിജയം കൊയ്യാന്‍ സാധിച്ചിട്ടില്ല. അറുബോറന്‍ ആവര്‍ത്തന വിരസതകളാണ് ഇവിടേയും മുഖ്യ ശത്രുവായ് നിലനില്‍ക്കുന്നത്.

ബഌി-മോഹന്‍ലാല്‍ ടീമിന്റെ പ്രണയം ഓണം ആഘോഷിച്ചതോടെ മോഹന്‍ലാലിന്റെ ഗ്രാഫ് കോട്ടം തട്ടാതെ നിലനിന്നു. ഇപ്പോള്‍ ആശിര്‍വാദ് സിനിമാസിന്റെ തന്നെ സത്യന്‍അന്തിക്കാട് ചിത്രം സൂചിക മേല്‍പ്പോട്ടുയര്‍ത്തികൊണ്ട് തിയറ്ററുകളില്‍ നിറഞ്ഞോടുന്നു.

സ്‌നേഹവീട്ടില്‍ കണ്ടുപരിചയിച്ച പരിസരങ്ങള്‍ക്കും പ്രമേയങ്ങള്‍ക്കുംമപ്പുറം ഒന്നുമില്ലെങ്കിലും കുടുംബബന്ധങ്ങളുടെ പറഞ്ഞാല്‍ തീരാത്ത നാട്ടിന്‍പുറലാളിത്യം വീണ്ടും പയറ്റി സത്യന്‍അന്തിക്കാട് വിജയിച്ചു നില്‍ക്കുന്നു. സൂപ്പര്‍സ്‌റാര്‍ സാന്നിധ്യം തന്നെയാണ് ഈ ചിത്രത്തിന്റെ നട്ടെല്ല് എന്ന് ഉറപ്പിച്ചു തന്നെപറയാം.

വരും നാളുകള്‍ സൂപ്പറുകള്‍ ഗോദയില്‍ മുഖാമുഖംനില്‍ക്കാന്‍ പോകയാണ്. വമ്പന്‍ പ്രതീക്ഷകളോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്നത് രണ്‍ജിപണിക്കര്‍ ഷാജികൈലാസ് കൈയ്യൊതുക്കവും മമ്മൂട്ടി, സുരേഷ്‌ഗോപി കരുത്തുകളുടെ തീപാറുന്ന പ്രകടനവുമായ് എത്തുന്ന കിങ്ങ് ആന്റ് കമ്മീഷണര്‍ തന്നെയാണ്.

ജോസഫ് അലക്‌സും ഭരത്ചന്ദ്രനും കണ്ടുമുട്ടുന്ന പുതിയ തട്ടകം വര്‍ത്തമാന ഇന്ത്യയുടെവലിയ ഭൂമികയാണ് അതുകൊണ്ട് തന്നെ പ്രതീക്ഷകളുടെ വലിയ വാതില്‍ക്കലാണ് പ്രേക്ഷകന്‍. ഓണത്തിനു റിലീസിംഗ് സാധിക്കാതെ പോയ കിംഗ് ആന്‍ഡ് കമ്മീഷണര്‍ ക്രിസ്തുമസിന് മുമ്പായ് തന്നെ തിയറ്ററുകളിലെത്തും.

കിങിനോട് മുട്ടാന്‍ വമ്പന്‍ ബഡ്ജറ്റിലൊരുങ്ങുന്ന മോഹന്‍ലാലിന്റെ പ്രണയ സാമ്രാജ്യം തയ്യാറെടുക്കുന്നു കാസനോവയിലൂടെ. റോഷന്‍ ആന്‍ഡ്രൂസ് ബോബി സഞ്ജയ് ടീമിന്റെ ചിത്രത്തില്‍ പത്തു സുന്ദരികളാണ് ലാലിന്റെ നായികമാരായ് എത്തുന്നത്.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X