കാസനോവയും വ്യാപാരിയും

ശിക്കാരിയാണ് റിലീസിംഗ് പ്രതീക്ഷിക്കുന്ന മറ്റൊരു ചിത്രം. രണ്ടായിരത്തി പതിനൊന്നില്‍ തന്നെ ഇവ തിയറ്ററിലെത്താനുള്ള സാദ്ധ്യത കാണുന്നു. ലാല്‍ മമ്മൂട്ടി ടീമിന്റെ കോബ്രയായിരിക്കും പിന്നീട് മമ്മൂട്ടിയുടെ പ്രതീക്ഷകള്‍ക്ക് നിറം ചാര്‍ത്തുന്ന ചിത്രം. എട്ടുവര്‍ഷത്തെ ഗ്യാപ്പിനുശേഷം മലയാളസിനിമ ചരിത്രത്തിലെ ഏറ്റവും ശക്തമായ ജോഡി ഒന്നിക്കുകയാണ് ഒരു മരുഭൂമി കഥയിലൂടെ.
അറബിയും ഒട്ടകവും പി മാധവന്‍നായരും എന്ന ചിത്രം പേരുമാറ്റി ഒരു മരുഭൂമി കഥയാക്കി യിരിക്കയാണ് പ്രിയദര്‍ശന്‍. പ്രിയദര്‍ശന്‍ മോഹന്‍ ലാല്‍ ടീമിന്റെ ഏറ്റവും ഒടുവിലത്തെ ചിത്രം കിളിചുണ്ടന്‍ മാമ്പഴമായിരുന്നു. തികച്ചും കോമഡിയെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന മരുഭൂമിക്കഥ പ്രേക്ഷകരുടെ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ ചിത്രം എന്ന പ്രതീക്ഷകള്‍ക്ക് ഊന്നല്‍ നല്കുന്നത് തന്നെയായിരിക്കും.
കാസനോവയും, ഒരു മരുഭൂമിക്കഥയും, പ്രതീക്ഷകള്‍ക്കൊത്തുയര്‍ന്നാല്‍ മോഹന്‍ലാലിന്റെ രണ്ടായിരത്തി പതിനൊന്ന് സംഭവബഹുലമാവും. ഏറെ പരാജയങ്ങള്‍ക്കുശേഷം ശിക്കാറിലൂടെ വിജയം തിരിച്ചുപിടിച്ച ലാലിന് പ്രണയവും സ്‌നേഹവീടും നല്കിയ മൈലേജ് റോഷന്‍ ആന്‍ഡ്രൂസിനും പ്രിയദര്‍ശനും മുമ്പോട്ട് കൊണ്ടുപോകാന്‍ പ്രയാസമുണ്ടാവില്ല.
കച്ചവട സിനിമയുടെ ഭാഗത്ത് ഉറച്ചു നില്ക്കുമ്പോഴും സിനിമയുടെ ക്രിയാത്മക ചരിത്രത്തിലേക്ക് എടുത്തു വെയ്ക്കാന്‍ പ്രാപ്തമായ വേഷങ്ങള്‍ ഓരോവര്‍ഷവും വേണമെന്ന് ബോംബെ മാര്‍ച്ച്12 ലൂടെ മമ്മൂട്ടി ഈ വര്‍ഷവും അതു നിലനിര്‍ത്തിയിരിക്കുന്നു.
മോഹന്‍ലാല്‍ മറന്നു പോകുന്ന വലിയ സാദ്ധ്യതയാണ് ഇതെന്ന് ഓര്‍മ്മിക്കാതെ പറ്റില്ല. ഈ വര്‍ഷത്തെ ഏറ്റവും വലിയ സവിശേഷത സൂപ്പര്‍ താരപരിവേഷമില്ലാതെ പുതിയ തലമുറയുടെ ശക്തമായ പ്രമേയ പരിസരം പിടിച്ചുവാങ്ങിയ വിജയങ്ങളാണ്. ട്രാഫിക്ക്, സാള്‍ട്ട്ആന്‍ഡ് പെപ്പര്‍, ചാപ്പ കുരിശ് തുടങ്ങിയവ. ഇത്തരം സംരംഭങ്ങളും പ്രേക്ഷകരുടെ പ്രതീക്ഷകള്‍ ഉയര്‍ത്തുകയാണ്.
ആദ്യ പേജില്‍
സൂപ്പറുകള്‍ വീണ്ടും മുഖാമുഖം


Click it and Unblock the Notifications