For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത്'; മാസ് മറുപടി നൽകി അനുശ്രീ!

  |

  മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് അനുശ്രീ. അനുശ്രീ സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ്. അനുശ്രീയുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. മുപ്പത്തിയൊന്നുകാരിയായ അനുശ്രീ കൊല്ലത്ത് നിന്നാണ് മലയാള സിനിമയിലേക്ക് എത്തിയത്.

  2012ൽ പുറത്തിറങ്ങിയ ലാൽ ജോസ് സിനിമ ഡയമണ്ട് നെക്ലേസിലൂടെയാണ് അനുശ്രീ അഭിനയത്തിലേക്ക് എത്തിയത്. റിയാലിറ്റി ഷോയിലൂടെയാണ് ഡയമണ്ട് നെക്ലേസിൽ തന്റെ നായികയായി അനുശ്രീയെ ലാൽ ജോസ് തെരഞ്ഞെടുത്തത്.

  Also Read: ശ്രിയ അയ്യര്‍ വിവാഹിതയായി; ബോഡി ബില്‍ഡിങ്ങിലൂടെ ശ്രദ്ധേയനായ ജെനു തോമസിനൊപ്പമുള്ള നടിയുടെ വിവാഹചിത്രം കാണാം

  ചിത്രത്തിൽ കലാമണ്ഡലം രാജശ്രീ എന്ന കഥാപാത്രത്തെയാണ് അനുശ്രീ അവതരിപ്പിച്ചത്. ചിത്രവും അനുശ്രീയുടെ കഥാപാത്രവും താരം പറഞ്ഞ ഡയലോ​ഗുകളും ഇപ്പോഴും ഹിറ്റാണ്. പത്ത് വർഷം കൊണ്ട് ഒട്ടനവധി കഥാപാത്രങ്ങളെ അനുശ്രീ അവതരിപ്പിച്ച് കഴിഞ്ഞു.

  റെഡ് വൈൻ‌, പുള്ളി പുലികളും ആട്ടിൻ കുട്ടിയും, നാക്കു പെന്റെ നാക്കു ടാക്ക, ഇതിഹാസ, മഹേഷിന്റെ പ്രതികാരം, രാജമ്മ അറ്റ് യാഹു, കേശു ഈ വീടിന്റെ നാഥൻ, ട്വൽത്ത് മാൻ എന്നിവ അനുശ്രീ അഭിനയിച്ച് ശ്രദ്ധ നേടിയ സിനിമകളിൽ ചിലതാണ്.

  Also Read: കൂടുതല്‍ സുന്ദരിയായ പെണ്ണിന് വേണ്ടി എന്നെ ഇട്ടിട്ട് പോയാല്‍...; ഷാരൂഖിനെക്കുറിച്ച് ഗൗരിയുടെ വാക്കുകള്‍!

  അനുശ്രീ അവസാനമായി അഭിനയിച്ച ട്വൽത്ത് മാൻ സിനിമ ജീത്തു ജോസഫാണ് സംവിധാനം ചെയ്തത്. ചിത്രത്തില്‍ മോഹൻലാലിനെപ്പോലെ തന്നെ നിര്‍ണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച അനുശ്രീക്ക് ഏറെ പ്രശംസ ലഭിച്ചിരുന്നു.

  താര എന്ന ഒരു ചിത്രമാണ് ഇനി അനുശ്രീയുടേതായി പ്രദര്‍ശനത്തിന് എത്താനുള്ളത്. ദെസ്വിൻ പ്രേമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നായികയായ അനുശ്രീയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചിട്ടുള്ളതാണ് താര.

  ദെസ്വിൻ പ്രേമിന്റേതാണ് ചിത്രത്തിന്റെ കഥയും. ബിനീഷ് പുതുപ്പണമാണ് ചിത്രത്തിന്റെ ഗാനരചന നിര്‍വഹിച്ചിരിക്കുന്നത്. ജെബിൻ ജെ ബി പ്രഭ ജോസഫാണ് താര നിര്‍മിക്കുന്നത്.

  ചെന്നൈ നഗരത്തിൽ നിന്നും കൊച്ചിയിലേക്ക് യാത്ര ചെയ്യുന്ന സിതാരയിലൂടെയും ശിവയിലൂടെയുമാണ് ചിത്രത്തിന്‍റെ കഥ വികസിക്കുന്നത്. സിതാരയായി അനുശ്രീ വേഷമിടുമ്പോള്‍ ചിത്രത്തിലെ നായകൻ ശിവയായി സനല്‍ അമൻ എത്തുന്നു.

  കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തിയോട് അനുബന്ധിച്ച് അനുശ്രീ വീണ്ടും വാർത്തകളിൽ നിറഞ്ഞിരുന്നു. ബാല​ഗോകുലത്തിന്റെ ശോഭയാത്രയിൽ അനുശ്രീ ഈ തവണ പങ്കെടുത്തില്ല. പതിവായി ശ്രീകൃഷ്ണനായും രാധയായും ഭാരതാംബയായുമെല്ലാം ഇതിന് മുമ്പ് അനുശ്രീ ശോഭായാത്രയിൽ പങ്കെടുത്തിരുന്നു.

  പക്ഷെ ഈ തവണ ഇത്തരം ഘോഷയാത്രയിൽ അനുശ്രീ വേഷമിട്ടില്ല എന്നത് ശ്രദ്ധേയമാണ്. എന്നാൽ ആഘോഷങ്ങളിൽ അനുശ്രീ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. മുമ്പൊരിക്കൽ ഘോഷയാത്രയിൽ പങ്കെടുത്തതിന് സോഷ്യൽ മീഡിയയിൽ നിന്നും ഒരുപാട് വിമർശനങ്ങൾ അനുശ്രീക്ക് കേൾക്കേണ്ടി വന്നിരുന്നു.

  അത്തരം വിമർശനങ്ങൾ‌ ഭയന്നാണോ അനുശ്രീ ഇത്തവണ ശോഭയാത്രയിൽ‌ പങ്കാളിയാകാതിരുന്നത് എന്നാണ് മാധ്യമങ്ങളടക്കം താരത്തോട് ചോദിച്ചിരുന്നു. വിമർശനം ഭയന്നായിരുന്നില്ല ഇത്തവണ വിട്ടുനിന്നത് എന്നാണ് അനുശ്രീ മറുപടി നൽകിയത്.

  ഇപ്പോഴിത വീണ്ടും മാധ്യമങ്ങൾ ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിൽ എന്തുകൊണ്ട് വേഷമിട്ടില്ലെന്ന് ചോദിച്ചപ്പോൾ ത​ഗ്​ മറുപടിയാണ് അനുശ്രീ നൽകിയത്.

  അനുശ്രീ ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് മാധ്യമങ്ങൾ ഈ ചോദ്യം താരത്തോട് ചോദിച്ചത്. കല്യാണത്തിന് വന്നപ്പോഴാണോ ബാലഗോകുലത്തെ കുറിച്ച് ചോദിക്കുന്നത് എന്ന് പറഞ്ഞ് ചിരിയും സമ്മാനിച്ച് അനുശ്രീ നടന്നുപോയി.

  അനുശ്രീയുടെ മറുപടി ആരാധകരേയും രസിപ്പിച്ചു. സിനിമയുടെ ഗ്ലാമറും ഫാഷനും വളരെ വൈകി ആസ്വദിച്ച് തുടങ്ങിയ താരം നാട്ടിന്‍ പുറത്തുകാരി പെണ്‍കുട്ടിയുടെ ഇമേജില്‍ നിന്നും പുറത്ത് കടന്ന് മനോഹരമായ ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. വ്യത്യസ്തമായ ഫോട്ടോഷൂട്ടുകള്‍ നടത്തി അക്ഷരാര്‍ത്ഥത്തില്‍ ആരാധകരെ ഞെട്ടിയ്ക്കുകയാണ് താരം.

  Read more about: anusree
  English summary
  12th Man actress Anusree mass reply about sri krishna jayanthi
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X