For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ചെറുപ്പത്തിൽ മദ്രസയിൽ പഠിച്ചിട്ടുണ്ട്, അമ്പലങ്ങളിലും പോയിട്ടുണ്ട്'; അനു സിത്താര പറയുന്നു!

  |

  നിരവധി ഹിറ്റ്‌ ചിത്രങ്ങളി ലൂടെ മലയാളികളുടെ ഹൃദയങ്ങളില്‍ ഇടം നേടിയ താരമാണ് അനു സിത്താര. മലയാള സിനിമയിലെ ശാലീന സുന്ദരിയാരാണെന്ന് ചോദിച്ചാല്‍ ഇന്ന് ഒറ്റ ഉത്തരമേയുള്ളൂ... അത് അനു സിത്താരയാണ്‌.

  കാവ്യാ മാധവന് ശേഷം മലയാള സിനിമയില്‍ ശാലീന സുന്ദരികള്‍ ഇല്ലാതിരുന്ന സമയത്താണ് അനു സിത്താര വരുന്നത്. ആരാധകര്‍ രണ്ട് കൈയ്യും നീട്ടി അനുവിനെ സ്വീകരിക്കുകയായിരുന്നു. ഒമര്‍ ലുലുവിന്റെ ഹാപ്പി വെഡ്ഡിങിലെ തേപ്പുകാരിയുടെ റോളിലാണ് അനുവിനെ മലയാള സിനിമ ആദ്യം കണ്ടത്.

  Also Read: 'പെൺകുട്ടികളുടെ ഭാവിവെച്ച് കളിച്ചു, 16 വയസ് ​മൂത്തയാളെ വിവാഹം ചെയ്യുന്നത് അബദ്ധം'; സയേഷയും ആര്യയും നേരിട്ടത്!

  പിന്നീട് സൂപ്പര്‍ താരങ്ങളുടെ നായികയായി മാറുകയായിരുന്നു അനു സിത്താര. മമ്മൂട്ടിക്കൊപ്പം കുട്ടനാടന്‍ ബ്ലോഗിലും മോഹന്‍ലാലിനൊപ്പം ട്വല്‍ത്ത് മാനിലും അനു സിത്താര അഭിനയിച്ചിരുന്നു. രണ്ടിലും പ്രകടനവും ശ്രദ്ധിക്കപ്പെട്ടിരുന്നു. ചെറുപ്പം മുതൽ ഡാൻസും അനു സിത്താര അഭ്യസിച്ചിട്ടുണ്ട്.

  മാ​നു എ​ന്ന് അ​നു സിത്താര സ്​​നേ​ഹ​ത്തോ​ടെ വി​ളി​ക്കു​ന്ന പി​താ​വ് സ​ലാം ക​ൽ​പ​റ്റ നാ​ട​റി​യു​ന്ന നാ​ട​ക ​ന​ട​നാ​ണ്. 25 വ​ർ​ഷ​മാ​യി നാ​ട​ക​രം​ഗ​ത്ത് സ​ജീ​വ​മാ​യ സ​ലാം 500ഓ​ളം വേ​ദി​ക​ളി​ൽ വേ​ഷ​മി​ട്ടി​ട്ടു​ണ്ട്.

  Also Read: 'ഇതിനും ഒരു മനസ് വേണം, കണ്ടപ്പോൾ കണ്ണുനിറഞ്ഞുപോയി'; അപ്പച്ചിയുടെ വർഷങ്ങളായുള്ള ആ​ഗ്രഹം സഫലമാക്കി അഹാന!

  താരത്തിന്റെ അമ്മ രേ​ണു​ക​യാ​വ​ട്ടെ വ​യ​നാ​ട്ടി​ലെ അ​റി​യ​പ്പെ​ടു​ന്ന നൃ​ത്താ​ധ്യാ​പി​ക​യുമാണ്. അ​ഭി​ന​യ​വും നൃ​ത്ത​വു​മെ​ല്ലാം ര​ക്ത​ത്തി​ല​ലി​ഞ്ഞു​ചേ​ർ​ന്ന താരം തന്റെ ഉ​യ​ർ​ച്ച​ക്ക് പി​ന്നി​ലെ ശ​ക്തിേ​സ്രാ​ത​സ്സാ​യി അ​ഭി​മാ​ന​ത്തോ​ടെ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത് ക​ല​യെ ഉ​പാ​സി​ച്ച കു​ടും​ബ​ത്തിെ​ന്റെ നി​റ​ഞ്ഞ പി​ന്തു​ണ​യാ​ണ്.

  പൊ​ട്ടാ​സ്​ ബോം​ബ്​ എ​ന്ന സി​നി​മ​യി​ലൂ​ടെ മ​ല​യാ​ള സി​നി​മ​യി​ൽ അ​വ​ത​രി​ച്ച അ​നു സി​താ​ര സിനിമയിൽ പത്ത് വർഷം പൂർത്തിയാക്കാൻ പോവുകയാണ്. പത്ത് വർഷത്തിനുള്ളൽ മുപ്പത്തിയഞ്ചിലധികം സിനിമകളിൽ അനു സിത്താര ഇതുവരെ അഭിനയിച്ചിട്ടുണ്ട്.

  ഹാ​പ്പി വെ​ഡി​ങ്സ്, ഫു​ക്രി, അ​ച്ചാ​യ​ൻ​സ്, രാ​മന്റെ ഏ​ദ​ൻ​തോ​ട്ടം, ക്യാ​പ്റ്റ​ൻ, സ​ർ​വോ​പ​രി പാ​ലാ​ക്കാ​ര​ൻ, ന​വ​ൽ എ​ന്ന ജു​വ​ൽ, ആ​ന അ​ല​റ​ലോ​ട​ല​റ​ൽ തു​ട​ങ്ങി​യവ അനു സിത്താരയുടെ മികച്ച സിനിമകളിൽ ചിലതാണ്. പ്രൊഫഷണൽ ഫോട്ടോ​ഗ്രാഫറായ വിഷ്ണു പ്രസാദാണ് അനു സിത്താരയുടെ ഭർത്താവ്. വിവാഹശേഷമാണ് അനു സിത്താരയ്ക്ക് സിനിമയിൽ അവസരം ലഭിച്ചത്.

  കൊവിഡ് കാലത്ത് ഒരു യുട്യൂബ് ചാനലും അനു സിത്താര ആരംഭിച്ചിരുന്നു. തന്റെ നാട്ടിലേയും വീട്ടിലേയും വിശേഷങ്ങൾ അനു സിത്താര ഈ യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ട്. നാളുകൾക്ക് ശേഷം വീണ്ടും അനു സിത്താര തന്റെ വിശേഷങ്ങൾ‌ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇപ്പോൾ.

  'ട്വൽത്ത് മാനാണ് അവസാനം അഭിനയിച്ച് റിലീസ് ചെയ്ത സിനിമ. മോമോ ഇൻ ദുബായ്, വാതിൽ എന്നിവയാണ് ഇനി റിലീസിനെത്താനുള്ളത്. മോമോ ഇൻ ദുബായിലെ ഖദീജ എന്ന കഥാപാത്രം ഏറെ താൽപര്യത്തോടെ ചെയ്ത സിനിമയാണ്. മനോഹരമായ ദുബായിൽ ജീവിക്കുന്നവർക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന കഥയാണ് സിനിമ പറയുന്നത്.'

  'ചെറുപ്പം മുതൽ അമ്മ വേദികളിൽ ഡാൻസ് അവതരിപ്പിച്ച് കഴിയുമ്പോൾ എനിക്കും പാട്ട് ഇട്ട് തരും ആ സമയങ്ങളിൽ ഞാൻ ചുമ്മ കയറി നൃത്തം ചെയ്തിട്ടുണ്ട്. അമ്മയും മാനുവും വ്യത്യസ്ത മതത്തിൽപ്പെട്ടവരായതിനാൽ മറ്റാർക്കും ലഭിക്കാത്ത പല സുന്ദര നിമിഷങ്ങളും എനിക്ക് ലഭിച്ചിട്ടുണ്ട്.'

  'ഓണം വരുമ്പോൾ വീട്ടിൽ സദ്യയ്ക്കൊപ്പം ബിരിയാണിയും വെക്കും ബിരിയാണിയുടെ ഉപ്പ് നോക്കിയിരുന്നത് അമ്മയുടെ അമ്മയായിരുന്നു. സാമ്പാറിന്റെ ടേസ്റ്റ് നോക്കി അഭിപ്രായം പറയുന്നത് ഉമ്മുമ്മയുമായിരിക്കും. ഈദ് വന്നാലും എല്ലാവരും ഒരുമിച്ച് ഒന്നായി നിന്ന് ഭക്ഷണമൊരുക്കി ആഘോഷിക്കും.'

  'പണ്ട് ഞാൻ മദ്രസയിൽ പഠിച്ചിട്ടുണ്ട്. അന്ന് എന്നെ മദ്രസയിൽ കൊണ്ടുവിട്ടിരുന്നത് അമ്മയുടെ അച്ഛനായിരുന്നു. അവരൊന്നും മദ്രസയിൽ ഞാൻ പോകുന്നതിന് പരാതിപ്പെട്ടിട്ടില്ല. അതിലൊക്കെ ഞാൻ ഭാ​​ഗ്യവതിയാണ്. അമ്പലത്തിലും ഞാൻ പോയിട്ടുണ്ട്. ചെറുപ്പം മുതൽ സിനിമയ്ക്ക് പോകുമായിരുന്നു ഞങ്ങൾ' അനു സിത്താര പറയുന്നു.

  Read more about: anu sithara
  English summary
  12th Man movie actress Anu Sithara open up about her life story nd 10 years of movie experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X