മൊഴിമാറ്റ സൂപ്പര്‍താരം അല്ലു അര്‍ജുന്‍

നയന്‍താരയും ഭാവനയും നായികമാരായ ചിത്രങ്ങളും മൊഴിമാറി പ്രദര്‍ശനത്തിനെത്തി. ഇതില്‍ നയന്‍താരയുടെ ദുബായ് സീനു ഗ്‌ളാമറിന് അമിതപ്രാധാന്യം കൊടുത്തചിത്രമായിരുന്നു അത് നല്ല സാമ്പത്തിക വിജയവും നേടി.
ബണ്ണി യില്‍ നായികയായെത്തിയ പഞ്ചാബി സുന്ദരി ഗൗരി പിന്നീട് പാലേരിമാണിക്യത്തില്‍ നായിക പ്രാധാന്യമുള്ള വേഷത്തില്‍ വന്നു മമ്മൂട്ടിയുടെ നായികയായി. ചിരജ്ജീവി, രവി തേജ, രവി ചന്ദ്രന്‍, വെങ്കിടേഷ് എന്നിവര്‍ നായകന്മായ മൊഴി മാറ്റ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടവയാണ്.
നായികമാരില്‍ ഭരണം ഇപ്പോള്‍ തമന്നയുടെ കൈകളിലാണ്. കല്ലൂരിയിലൂടെ ശ്രദ്ധിക്കപ്പെട്ട തമന്ന വളരെ പെട്ടെന്നാണ് തമിഴ്, തെലുങ്ക്, മേഖലകള്‍ കീഴടക്കിയത് മൊഴിമാറ്റചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകന്റെ മനസ്സിലും തമന്ന കയറിക്കൂടി.
ശൗര്യം, ഇതു ഞങ്ങളുടെ ലോകം, വിക്രമാദിത്യ, ഹോമം, അരുന്ധതി, കിലാഡി, വരം തുടങ്ങി മൊഴിമാറ്റ ചിത്രങ്ങളുടെ നിര അടുത്തകാലത്ത് കോടികള്‍ മുടിച്ച ് ബദ്രിനാഥ് എന്ന പടത്തിലെത്തിനില്‍ക്കുന്നു.
വന്‍തുക മുടക്കി നിര്‍മ്മിച്ച ബദ്രിനാഥ് അല്ലു ഫാന്‍സ്‌പോലും കൈയ്യൊഴിഞ്ഞ അവസ്ഥ ഉണ്ടായി. സാധാരണ ബുദ്ധിക്കു നിരക്കാത്ത പാത്ര സൃഷ്ടിയും ഫൈറ്റും ചെയ്‌സിംഗും കൊണ്ട് മോഹാലസ്യപ്പടു ത്തുന്ന ഇത്തരം ചിത്രങ്ങള്‍ ചിലപ്പോഴൊക്കെ മൂക്കും കുത്തി വീഴാറുണ്ട്.
അടുത്ത പേജില്‍


Click it and Unblock the Notifications