ചിന്നതമ്പിയില്‍ തുടങ്ങിയ തരംഗം

By Ravi Nath

Next »

« Previous

Chinnathambi
തമിഴ് ചിത്രങ്ങളോട് എന്നും മലയാളികള്‍ക്ക് ആഭിമുഖ്യമുണ്ട്. മനസ്സിലാക്കാന്‍ കഴിയുന്ന ഭാഷയെന്നതാണ് തമിഴ് ചിത്രങ്ങളെ കേരളത്തില്‍ ഏറെ ജനപ്രിയമാക്കുന്നത്. പ്രഭു-ഖുശ്ബു ജോഡിയുടെ ചിന്നതമ്പിയെന്ന ചിത്രമാണ് കേരളത്തില്‍ പ്രദര്‍ശനത്തിനെത്തി ഏറ്റവും കൂടുതല്‍ പണം വാരിയ ചിത്രം. തമിഴ്‌നാട്ടില്‍ സൂപ്പര്‍ ഹിറ്റായ് ഓടിയ ചിന്നതമ്പി എഴുപത്തായിരം രൂപയ്‌ക്കോ മറ്റോ ആയിരുന്നത്രേ കേരളത്തില്‍ റീലീസിനെടുത്തത്.

തമിഴ് ചിത്രങ്ങള്‍ കമലഹാസന്‍, രജനീകാന്ത്, വിജയ്, സൂര്യ, അജിത്, മാധവന്‍, ജയംരവി, ജയ് ,ആര്യ, ഇവരൊക്കെ മലയാളിപ്രേക്ഷകരുടെയും ഇഷ്ടതാരങ്ങളാണ്. രജനി കമല്‍ ബ്രഹ്മാണ്ട ചിത്രങ്ങള്‍ ലോകം മുഴുവന്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍. പഭുദേവയുടെ പോക്കിരി കേരളം തൂത്തുവാരുകയായിരുന്നു.

സംഗീതം കൊണ്ടും വൈവിധ്യം കൊണ്ടും വേറിട്ട കാഴ്ച തന്ന സിനിമകളായിരുന്ന വാരണം ആയിരം, വിണ്ണൈതാണ്ടിവരുവായി ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണ്. സൂര്യ, സമീററെഡ്ഡി, ചിമ്പു, ത്രിഷ,എന്നിവരുടെ കൂട്ടുകെട്ട് പുതിയതരംഗം തന്നെ സൃഷ്ടിച്ചു, തമിഴ് സിനിമയയുടെ പുതിയ പരീക്ഷണ മുഖത്തിനും മലയാളി വലിയ രീതിയില്‍ അടുപ്പം കാണിച്ചു.

ചേരന്റ ഓട്ടോഗ്രാഫ് , ദേശീയ അവാര്‍ഡ് നേടിയ പരുത്തിവീരന്‍, സുബ്രഹ്മണ്യപുരം, മൈന,അങ്ങാടിത്തെരു, നാന്‍കടവുള്‍, മദിരാശി പട്ടണം, ആയിരത്തില്‍ ഒരുവന്‍, ഈ കാറ്റഗറിയില്‍പ്പെട്ട സിനിമകളൊക്കെയും യുവാക്കളോടൊപ്പം ഗൗരവതരക്കാരായ മലയാളി പ്രേക്ഷകരും ഏറ്റുവാങ്ങിയവയാണ്.

അടുത്തപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X