twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അന്യഭാഷക്കാര്‍ക്ക് മലയാളം വേണ്ട

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/13-dubbing-movies-always-hit-in-kerala-3-aid0166.html">« Previous</a>

    Malayalam Actors
    എന്തും സ്വീകരിക്കാനുള്ള മലയാളിയുടെ തുറന്ന മനസ്ഥിതി അന്യഭാഷാ ചിത്രങ്ങള്‍ക്ക് വലിയ നേട്ടമായിട്ടുണ്ടെങ്കിലും ഇതര ഭാഷകളില്‍ മലയാളസിനിമയ്ക്ക് ഇത്തരമൊരു ഗുണം ഉണ്ടായിട്ടില്ല. ചുരുങ്ങിയ കാലം മുമ്പ് വരെ കേരളത്തിനു പുറത്തു റിലീസാവുന്ന മലയാളസിനിമകളൊക്കെയും എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളായിരുന്നു.

    മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മിക്ക ചിത്രങ്ങള്‍ക്കും തമിഴിലും തെലുങ്കിലും, ഹിന്ദിയിലും റീമേക്കുകള്‍ ഉണ്ടാകുന്നു എന്നതൊഴിച്ചാല്‍ അതിര്‍ത്തിക്കപ്പുറത്തുനിന്നും കാര്യമായൊന്നും ഇങ്ങോട്ട് വരുന്നില്ല. മറിച്ച് കേരളത്തിലെ മിക്ക പട്ടണങ്ങളും ഉത്തരേന്ത്യക്കാരും തമിഴരും കയ്യടക്കിക്കഴിഞ്ഞു.

    നിര്‍മ്മാണമേഖലയിലും മറ്റുമായി കേരളത്തിലെത്തുന്ന അന്യഭാഷാ തൊഴിലാളികളാും അന്യഭാഷാ ചിത്രങ്ങളുടെ പ്രധാന പ്രേക്ഷകരാണ്. അനുദിനം വര്‍ധിച്ചുവരുന്ന ഈ അന്യഭാഷാ സമൂഹത്തിനായി കൂടുതല്‍ അന്യഭാഷാ ചിത്രങ്ങള്‍ കേരളക്കരയില്‍ എത്തുമെന്നുള്ളത് ഉറപ്പുള്ള കാര്യമാണ്.

    ഈ ചിത്രങ്ങള്‍ വര്‍ഷം ഏഴോ എട്ടോ ചിത്രമുണ്ടാക്കി പ്രതിസന്ധിയെന്നു വിലപിക്കുന്ന മലയാള ചലച്ചിത്രമേഖലയുടെ നട്ടെല്ലൊടിക്കാതിരുന്നാല്‍ നല്ലത്.

    മുന്‍പേജില്‍
    മൊഴിമാറ്റചിത്രങ്ങള്‍ പോക്കറ്റടിക്കുമ്പോള്‍

    <ul id="pagination-digg"><li class="previous"><a href="/features/13-dubbing-movies-always-hit-in-kerala-3-aid0166.html">« Previous</a>

    English summary
    Film lovers of Kerala alway welcoming the other language movies and dubbed movies from other states. But for Malayalam movies there is no platform like this in other states
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X