twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    By Aswini
    |

    എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി, ജോലിയില്‍ കയറി പിന്നീടതുപേക്ഷിച്ച് സിനിമയിലെത്തിയ മലയാളത്തിലെ കുറച്ച് പ്രമുഖരെ നേരത്തെ പരിചയപ്പെടുത്തിയിരുന്നു. ടിജി രവി മുതല്‍ നിവിന്‍ പോളിവരെയുള്ളവര്‍ ആ പട്ടികയില്‍ പെടുന്നു.

    <strong>Read More: മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍</strong>Read More: മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    എന്‍ജിനിയര്‍മാര്‍ മാത്രമല്ല, വക്കിലന്‍ന്മാരും ഇന്ന് മലയാള സിനിമയുടെ പ്രമുഖ മേഖലകളില്‍ ജോലി ചെയ്യുന്നുണ്ട്. നമുക്കറിയാവുന്ന മലയാളത്തിലെ ഏക വക്കില്‍ മമ്മൂട്ടിയാവും. എന്നാല്‍ നിയമ ബിരുദം പൂര്‍ത്തിയാക്കിയ മലയാളത്തിലെ ചില പ്രമുഖരെ കാണാം...

    മുരളി

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    തിരുവനന്തപുരം കേരള ലോ അക്കാദമിയിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മുരളി. ശാസ്താംകോട്ടയിലെ ഡിബി കോളേജില്‍ നിന്നും ബിരദം പൂര്‍ത്തിയാക്കിയതിന് ശേഷമാണ് മുരളി കേരള ലോ അക്കാദമിയില്‍ ജോയിന്‍ ചെയ്തത്. പഠന ശേഷം എല്‍ഡി ക്ലര്‍ക്കായും യുഡി ക്ലര്‍ക്കായും അദ്ദേഹം ജോലി നോക്കിയിട്ടുണ്ട്

    മുകേഷ്

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്നാണ് മുകേഷ് എല്‍എല്‍ബി എടുത്തത്. കൊല്ലം എസ്എന്‍ കോളേജില്‍ നിന്നും ബി എസ് സി പൂര്‍ത്തിയാക്കിയ ശേഷം തിരുവനന്തപുരത്തെ ലോ അക്കാദമയില്‍ ജോയിന്‍ ചെയ്തു. പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് മോണോ ആക്ടിന് യൂണിവേഴ്‌സിറ്റി ലെവലില്‍ സമ്മാനം കിട്ടിയത്. പിന്നെ ആ വഴി സഞ്ചരിക്കുകയായിരുന്നു.

    ശങ്കര്‍ രാമകൃഷ്ണന്‍

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    ഒരു ഡോക്ടറാകാനായിരുന്നുവത്രെ ചെറുപ്പകാലത്ത് ശങ്കര്‍ രാമകൃഷ്ണന്റെ ആഗ്രഹം. പിന്നീടതെങ്ങനെയോ വക്കീല്‍ പഠിത്തത്തിലെത്തി. തിരുവനന്തപുരം ലോ കോളേജില്‍ ചേര്‍ന്ന് പഠിച്ചു. അതാണ് തന്നെ സിനിമയില്‍ എത്തിച്ചതെന്ന് ശങ്കര്‍ പറയുന്നു. മനുഷ്യന്റെ അവസ്ഥകളെ കുറിച്ചു പഠിക്കാനും മനസ്സിലാക്കാനും ഇടയായത്രെ. സ്പരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ എന്നീ ചിത്രത്തിലെ ശങ്കറിന്റെ അഭിനയം ശ്രദ്ധേയമാണ്.

    അനില്‍ പനച്ചൂരാന്‍

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    പ്രശസ്ത ഗാനരചയ്താവായ അനില്‍ പനച്ചൂരാന്‍ യഥാര്‍ത്ഥത്തില്‍ ഒരു വക്കീലാണ്. തിരുവനന്തപുരം ലോ അക്കാദമയില്‍ നിന്നു തന്നെയാണ് അനില്‍ പനച്ചൂരാനും തന്റെ നിയമബിരുദ പഠനം പൂര്‍ത്തിയാക്കിയത്.

    റസൂല്‍ പൂക്കുറ്റി

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    ഓസ്‌കാര്‍ അവാര്‍ഡ് ജേതാവായ റസൂല്‍ പൂക്കുറ്റി തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജിലെ വിദ്യാര്‍ത്ഥിയായിരുന്നു. പക്ഷെ പഠനം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പിന്നീട് 2014 ല്‍ എല്‍എല്‍ബി പരീക്ഷ എഴുതി, താനൊരു വക്കീലാകാണം എന്ന അച്ഛന്റെ ആഗ്രഹം പൂക്കുറ്റി നിറവേറ്റി

     അപൂര്‍വ ബോസ്

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, പ്രണയം തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ അപൂര്‍വ്വ ബോസ് കളമശ്ശേരി നാഷണല്‍ ലോ കോളേജിലെ വിദ്യാര്‍ത്ഥിനിയായിരുന്നു.

     പ്രസീത മേനോന്‍

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    അച്ഛന്റെ പാത പിന്തുടര്‍ന്ന നടി പ്രസീത മേനോന്‍ ഇപ്പോള്‍ കേരളത്തിലെ തിരക്കുള്ള വക്കീലന്മാരില്‍ ഒരാളാണ്. മോഹന്‍ലാല്‍ നായകനായ മൂന്നാം മുറ എന്ന ചിത്രത്തില്‍ ബാലതാരമായിട്ടാണ് പ്രസീതയുടെ അരങ്ങേറ്റം. ഇപ്പോള്‍ ഏഷ്യനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന പരിപാടിയില്‍ അമ്മായി എന്ന കഥാപാത്രം ചെയ്തുവരുന്നു

    ബാലചന്ദ്ര മേനോന്‍

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് ബാലചന്ദ്ര മേനോന്‍. പിന്നീട് ഭാരതീയ വിദ്യാഭവന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ (1975-78) ചേര്‍ന്ന് ജേര്‍ണലിസം പഠിച്ചു. റിപ്പോര്‍ട്ടിങില്‍ അവിടെ നിന്നും ഗോള്‍ഡ് മെഡല്‍ നേടിയിട്ടുണ്ട്.

    മുത്തുമണി

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    നാഷണല്‍ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാന്‍സ്ഡ് ലീഗല്‍ സ്റ്റഡീസിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയാണ് മുത്തുമണി. പഠന ശേഷം കേരള ഹൈക്കോടതിയില്‍ ജോലിയും ചെയ്തിട്ടുണ്ട്. അഭിഭാഷക ഉദ്യോഗത്തിന് തന്നെയാണ് താന്‍ പ്രാധാന്യം നല്‍കുന്നതെന്ന് മുത്തുമണി പറഞ്ഞിട്ടുണ്ട്. രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം, ഹൗ ഓള്‍ഡ് ആര്‍ യു തുടങ്ങിയ ചിത്രങ്ങളിലെ മുത്തുമണിയുടെ അഭിനയം ശ്രദ്ധേയമാണ്.

    രഞ്ജിനി

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    ചിത്രം, മുകുന്ദേട്ടാ സുമിത്ര വിളിയ്ക്കുന്ന തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരിയായ ആദ്യകാല നടി രഞ്ജിനി 2002 ല്‍ യൂണിവേഴ്‌സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്ററില്‍ നിന്നും നിമയ ബിരുദം പൂര്‍ത്തിയാക്കിയതാണ്. സിനിമ ഇന്റസ്ട്രിയില്‍ നിന്ന് ഇടവേളയെടുത്ത് 1995 ല്‍ ക്രെഡിറ്റ് മാനേജ്‌മെന്റില്‍ മാസ്റ്റര്‍ ഡിഗ്രിയും എടുത്തിട്ടുണ്ട്.

    അനൂപ് മേനോന്‍

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    1994-99 വര്‍ഷത്തെ കേരള യൂണിവേഴ്‌സിറ്റിയിലെ എല്‍എല്‍ബി ഗോള്‍ഡ് മെഡലിസ്റ്റാണ് അനൂപ് മേനോന്‍. തിരുവനന്തപുരം ഗവണ്‍മെന്റ് ഓഫ് ലോ കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥി. പഠിക്കുന്ന സമയത്ത് സൂര്യ ടിവിയിലും കൈരളി ടിവിയും ആങ്കറിങ് ചെയ്തതിലൂടെയാണ് വെള്ളിത്തിരയിലേക്കുള്ള വാതില്‍ തുറക്കപ്പെട്ടത്.

    ബാബു രാജ്

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    സിനിമകളില്‍ പൊലീസ് വേഷങ്ങളില്‍ തകര്‍ക്കുന്ന ബാബുരാജ് യഥാര്‍ത്ഥ ജീവിതത്തില്‍ ഒരു വക്കീലാണ്. എറണാകുളം ലോ കോളേജില്‍ നിന്നുമാണ് ബാബുരാജ് എല്‍എല്‍എം എടുത്തത്. മഹാരാജസ് കോളേജില്‍ പൂര്‍വ്വ വിദ്യാര്‍ത്ഥി. എല്‍എല്‍എം പഠിക്കുന്നതിനിടെ കൊച്ചിന്‍ ഹനീഫയുടെ ഭീഷ്മചാര്യ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് വെള്ളിത്തിരയിലേക്ക് കടന്നത്

     മമ്മൂട്ടി

    മലയാളത്തിലെ ശരിക്കുള്ള വക്കീല്‍ മമ്മൂട്ടി മാത്രമല്ല, നോക്കൂ

    കേരളക്കരക്കാര്‍ക്ക് സിനിമയിലെ വക്കീല്‍ എന്ന് പറഞ്ഞാല്‍ ആദ്യം മനസ്സില്‍ തെളിയുന്ന മുഖം മമ്മൂട്ടിയുടേതാവും. മലയാള സിനിമയിലെ മികച്ച വിദ്യാഭ്യാസമുള്ള നടനാണ് മമ്മൂട്ടി. എറണാകുളം ഗവണ്‍മെന്റ് ലോ കോളേജില്‍ നിന്നും എല്‍എല്‍ബി പൂര്‍ത്തിയാക്കി. മഞ്ചേരി കോടതിയില്‍ പ്രാക്ടീസ് ചെയ്തു

    വിവരങ്ങള്‍ക്ക് കടപ്പാട്: ടോപ്മൂവി റാങ്കിങ്‌

    English summary
    13 law graduates from Malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X