»   » നയന്‍താരയെ കടത്തി വെട്ടി മഞ്ജു വാര്യര്‍, മലയാളത്തില്‍ 2016ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി?

നയന്‍താരയെ കടത്തി വെട്ടി മഞ്ജു വാര്യര്‍, മലയാളത്തില്‍ 2016ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ നടി?

By: Rohini
Subscribe to Filmibeat Malayalam

നായകന്മാരെ അപേക്ഷിച്ച് നായികമാര്‍ക്ക് പ്രതിഫലം വളരെ കുറവാണ്. എന്നാല്‍ മലയാളത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും വാങ്ങുന്നതിനെക്കാള്‍ അധികം പ്രതിഫലം മലയാളി കൂടെയായ നയന്‍താര മറ്റ് ഭാഷയില്‍ വാങ്ങുന്നുണ്ട്.

കുഡൂസ്, സംവിധായകനെ 'പഞ്ഞിക്കിട്ട' നയന്‍താരയെയും തമന്നയെയും പ്രശംസിച്ച് റിമ കല്ലിങ്കല്‍

മലയാളത്തിലെത്തുമ്പോള്‍ താരതമ്യേനെ നയന്‍താരയുടെ പ്രതിഫലം വളരെ കുറവാണ്. നയന്‍താരയെക്കാള്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍ ഇവിടെയുണ്ട്. നോക്കാം 2016 ല്‍ മലയാളി നടിമാര്‍ വാങ്ങിച്ച പ്രതിഫലം എത്രയാണെന്ന്

ലക്ഷ്മി റായി

2016 ല്‍ ലക്ഷ്മി റായി മലയാളത്തില്‍ സിനിമകളൊന്നും ചെയ്തിട്ടില്ല. ഗ്ലാമറായ വേഷങ്ങള്‍ തമിഴില്‍ പരീക്ഷിച്ചെങ്കിലും കാര്യമായ പ്രതിഫലം ഒന്നും കിട്ടിയിട്ടില്ല. 10 ലക്ഷം മൂതല്‍ 20 ലക്ഷം വരെയാണ് റായി ലക്ഷ്മിയുടെ പ്രതിഫലം

രമ്യ നമ്പീശന്‍

രമ്യ നമ്പീശന്‍ 2016 ല്‍ തമിഴിലാണ് തിളങ്ങിയത്. വിജയ് സേതുപതിയ്‌ക്കൊപ്പം ചെയ്ത സേതുപതി എന്ന ചിത്രം മികച്ച വിജയം നേടി. 12 ലക്ഷം രൂപയാണ് രമ്യയ്ക്ക് തമിഴില്‍ ലഭിയ്ക്കുന്ന പ്രതിഫലം

റിമ കല്ലിങ്കല്‍

വിവാഹ ശേഷം സിനിമയിലേക്ക് തിരിച്ചെത്തിയ റിമ കല്ലിങ്കല്‍ വാങ്ങിക്കുന്ന പ്രതിഫലം 12 മുതല്‍ 15 ലക്ഷം രൂപ വരെയാണ്. കാട് പൂക്കുന്ന കാലം എന്ന ഡോ. ബിജു ചിത്രം മാത്രമാണ് റിമ 2016 ല്‍ അഭിനയിച്ചത്. ചെറിയ ബജറ്റ് ചിത്രമാണിത്

ഭാവന

ഭാവനയ്ക്ക് അവസരങ്ങള്‍ കുറഞ്ഞ് വരുന്ന വര്‍ഷങ്ങളാണിത്. 12 ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് ഭാവനയും പ്രതിഫലം കൈ പറ്റുന്നത്. ഹലോ നമസ്‌തേ, കുട്ടികളുണ്ട് സൂക്ഷിയ്ക്കുക എന്നീ ചിത്രങ്ങളാണ് ഈ വര്‍ഷം ഭാവന മലയാളത്തില്‍ ചെയ്തത്. മുകുന്ദ മുറൈ എന്ന കന്നട ചിത്രത്തിലും ഭാവന അഭിനയിച്ചിട്ടുണ്ട്.

നിത്യ മേനോന്‍

2016 ല്‍ നിത്യ മേനോന്‍ മലയാളത്തില്‍ എത്തി നോക്കിയിയിട്ടില്ല. അതേ സമയം കന്നടയിലും തമിഴിലും ധാരാളം നല്ല അവസരങ്ങള്‍ ലഭിച്ചു. 17 മുതല്‍ 20 ലക്ഷം വരെയാണ് നിത്യ മേനോന്‍ വാങ്ങുന്ന പ്രതിഫലം

മംമ്ത മോഹന്‍ദാസ്

17 മുതല്‍ 20 ലക്ഷം വരെയാണ് മംമ്ത വാങ്ങിയ്ക്കുന്ന പ്രതിഫലം. ടു കണ്‍ട്രീസ് എന്ന ചിത്രത്തിന് ശേഷം 2016 ല്‍ ഒരേ ഒരു ചിത്രം മാത്രമേ മംമ്ത ചെയ്തിട്ടുള്ളൂ. അതും മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പം തോപ്പില്‍ ജോപ്പന്‍

കാവ്യ മാധവന്‍

2016 ല്‍ കാവ്യ മാധവനും വളരെ സെലക്ടീവായിരുന്നു. 17 ലക്ഷം മുതല്‍ 25 ലക്ഷം വരെയാണ് കാവ്യ വാങ്ങുന്ന പ്രതിഫലം. ആകാശ വാണി, പിന്നെയും എന്നീ രണ്ട് ചിത്രങ്ങളില്‍ കാവ്യ 2016 ല്‍ അഭിനയിച്ചിട്ടുണ്ട്

പ്രിയാമണി

2016 ല്‍ കന്നടയില്‍ തിരക്കോട് തിരക്കായിരുന്നു പ്രിയാ മണിക്ക്. പത്ത് സിനിമകള്‍ പോയ വര്‍ഷം കന്നടയില്‍ പ്രിയാമണി അഭിനയിച്ചു. 20 മുതല്‍ 25 ലക്ഷം വരെയാണ് പ്രിയാമണി ഒരു സിനിമയില്‍ അഭിനയിക്കുന്നതിന് വാങ്ങുന്ന പ്രതിഫലം

ലക്ഷ്മി മേനോന്‍

മലയാളിയാണെങ്കിലും തമിഴ് സിനിമകളിലാണ് ലക്ഷ്മിയുടെ ശ്രദ്ധ. 2016 ല്‍ വളരെ സെലക്ടീവായിരുന്ന ലക്ഷ്മി രണ്ട് സിനിമകള്‍ മാത്രമേ ചെയ്തിട്ടുള്ളൂ. മിരുതനും റെക്കയും. 20 ലക്ഷം മുതല്‍ 35 ലക്ഷം വരെയാണ് 19 വയസ്സുകാരിയായ ലക്ഷ്മിയുടെ പ്രതിഫലം

മീര ജാസ്മിന്‍

വിവാഹത്തിന് ശേഷം മീര വീണ്ടും സിനിമയില്‍ തിരിച്ചെത്തി. മലയാളത്തില്‍ പത്ത് കല്‍പനകള്‍ എന്ന സിനിമ ചെയ്തു. 25 മുതല്‍ 30 ലക്ഷം വരെയാണ് മീര ജാസ്മിന്റെ പ്രതിഫലം

അമല പോള്‍

വിവാഹ മോചനം നേടിയ അമല പോള്‍ സിനിമയില്‍ കൂടുതല്‍ സജീവമാകുകയാണ്. മലയാളത്തിനും തമിഴിനും പുറമെ കന്നടയിലും 2016 ല്‍ അമല അഭിനയിച്ചു. 20 മുതല്‍ 25 ലക്ഷം രൂപ വരെയാണ് അമല പോളിന്റെ പ്രതിഫലം

നയന്‍താര

തെന്നിന്ത്യയിലെ നമ്പര്‍ വണ്‍ നായികയായ നയന്‍താര മലയാളത്തില്‍ ഒരു സിനിമ അഭിനയിച്ചാല്‍ വാങ്ങുന്നത് 35 ലക്ഷം രൂപയാണ്. മലയാളത്തില്‍ പുതിയ നിയമം എന്ന ചിത്രമാണ് നയന്‍ 2016 ല്‍ ചെയ്തത്. അതേ സമയം തെലുങ്കിലും തമിഴിലും ഒന്ന് മുതല്‍ രണ്ട് കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം. അത് മൂന്നാക്കി ഉയര്‍ത്തിയതായി വാര്‍ത്തകളുണ്ട്

മഞ്ജു വാര്യര്‍

മലയാളത്തില്‍ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്നന നായിക ഇന്ന് മഞ്ജു വാര്യര്‍ തന്നെയാണ്. 50 ലക്ഷം രൂപയാണ് മഞ്ജു വാര്യരുടെ പ്രതിഫലം. ഈ വര്‍ഷം മഞ്ജു വേട്ട, കരിങ്കുന്നം സിക്‌സസ് എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

English summary
13 Top Paid Actress in Malayalam 2016
Please Wait while comments are loading...

Malayalam Photos

Go to : More Photos