മെഗാസ്റ്റാറിന്റെ ബിഗ് ബിയുടെ പതിമൂന്ന് വര്‍ഷങ്ങള്‍! ബിലാലിന്റെ രണ്ടാം വരവിനായി കാത്ത് ആരാധകര്‍
മെഗാസ്റ്റാര്‍ മമ്മൂട്ടിയും അമല്‍ നീരദും ആദ്യമായി ഒന്നിച്ച ചിത്രമാണ് ബിഗ്ബി. മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കല്‍ എന്ന കഥാപാത്രം തരംഗമായി മാറിയിരുന്നു. തിയ്യേറ്ററുകളില്‍ പരാജയപ്പെട്ടെങ്കിലും പിന്നീടാണ് ചിത്രം എല്ലാവരും ഏറ്റെടുത്തത്. മമ്മൂട്ടിയുടെ പഞ്ച് ഡയലോഗുകളും ആക്ഷന്‍ രംഗങ്ങളുമായിരുന്നു സിനിമയില്‍ മുഖ്യ ആകര്‍ഷമായിരുന്നത്. ബിലാല്‍ പുറത്തിറങ്ങി പതിമൂന്ന് വര്‍ഷങ്ങള്‍ ആവുകയാണ്.
2007ലെ വിഷുക്കാലത്താണ് മമ്മൂട്ടി ചിത്രം റിലീസ് ചെയ്തിരുന്നത്. മമ്മൂക്കയുടെ ഏക്കാലത്തെയും മികച്ച സ്‌റ്റെലിഷ് ഡോണ്‍ കഥാപാത്രളില്‍ ഒന്നുകൂടിയാണ് ബിലാല്‍. മോളിവുഡില്‍ മുന്‍പിറങ്ങിയ സിനിമകളില്‍ നിന്നെല്ലാം വേറിട്ടുനിന്ന ചിത്രം കൂടിയായിരുന്നു ബിഗ്ബി.

മമ്മൂട്ടിക്കൊപ്പം മനോജ് കെ ജയന്‍, ബാല, സുമിത് നേവാള്‍, നഫീസ അലി, പശുപതി, വിജയരാഘവന്‍, മംമ്ത മോഹന്‍ദാസ്, ലെന, വിനായകന്‍, മണിയന്‍പിളള രാജു തുടങ്ങിയവരും സിനിമയില്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു. സമീര്‍ താഹിര്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് അല്‍ഫോണ്‍സ് ജോസഫ് സംഗീതവും ഗോപി സുന്ദര്‍ പശ്ചാത്തല സംഗീതവും ഒരുക്കി.

ബിഗ്ബിയുടെ പതിമൂന്നാം വാര്‍ഷികത്തില്‍ ട്വിറ്ററില്‍ പുതിയ ഹാഷ്ടാഗുകളുമായി ആരാധകര്‍ ഏത്തിയിരുന്നു. #13YearsOfBigB, #bilal loading എന്നീ ഹാഷ്ടാഗുകളില്‍ ട്വീറ്റ് ചെയ്തുകൊണ്ടാണ് ആരാധകര്‍ എത്തുന്നത്. അതേസമയം ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ രണ്ടാം വരവിനായി ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇത്തവണയും വലിയ ക്യാന്‍വാസിലാണ് സംവിധായകന്‍ അമല്‍ നീരദ് ചിത്രമൊരുക്കുന്നത്.

ആദ്യ ഭാഗ്യത്തില്‍ ഉണ്ടായിരുന്ന താരങ്ങള്‍ ബിലാലിലും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിലാലിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗിച്ചുകൊണ്ടിരിക്കുകയാണ്. വരത്തന് വേണ്ടി തിരക്കഥയെഴുതിയ സുഹാസ് ഷറഫാണ് മമ്മൂട്ടി ചിത്രത്തിന് വേണ്ടി കഥയെഴുതുന്നത്. ഉണ്ണി ആറുമായി ചേര്‍ന്നാണ് ഇവര്‍ തിരക്കഥയൊരുക്കുന്നത്. അമല്‍ നീരദ്, അന്‍വര്‍ റഷീദ്, ഫഹദ് ഫാസില്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം.

ലിറ്റില്‍ സ്വയമ്പാണ് ബിലാലിനു വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മധുരരാജയുടെ രണ്ടാം വരവ് ഗംഭീരമായതോടെ ബിലാല്‍ ജോണ്‍ കുരിശ്ശിങ്കലിന്റെ വരവിനായും ആവേശത്തോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്. ബിലാലില്‍ മമ്മൂട്ടിയുടെ വില്ലനായി ഫഹദ് എത്തുമെന്ന് മുന്‍പ് റിപ്പോര്‍ട്ടകളുണ്ടായികരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.

ആദ്യ ഭാഗത്തിന് സംഗീതമൊരുക്കിയ ഗോപി സുന്ദര്‍ തന്നെയാണ് ഇത്തവണയും പാട്ടുകള്‍ ഒരുക്കുന്നത്. ബിഗ്ബിക്ക് ശേഷം വര്‍ഷങ്ങളുടെ ഇടവേള കഴിഞ്ഞാണ് മമ്മൂട്ടിയും സംവിധായകന്‍ അമല്‍ നീരദും ഒന്നിക്കുന്നത്. ബിഗ്ബിക്ക് പിന്നാലെയാണ് സാഗര്‍ ഏലിയാസ് ജാക്കി, അന്‍വര്‍, ബാച്ചിലര്‍ പാര്‍ട്ടി, ഇയ്യോബിന്റെ പുസ്തകം, സിഐഎ, വരത്തന്‍ എന്നീ ചിത്രങ്ങള്‍ അമല്‍ നീരദ് സംവിധാനം ചെയ്തത്.

ബിലാലിനെക്കുറിച്ച് താന്‍ ഏറെ ആവേശഭരിതായാണെന്ന മുന്‍പ് നടി മംമ്താ മോഹന്‍ദാസ് തുറന്നു പറഞ്ഞിരുന്നു. ബിഗ്ബിയില്‍ ബാലയുടെ ജോഡിയായിട്ടാണ് മംമ്ത അഭിനയിച്ചത്. റിമി എന്നായിരുന്നു ചിത്രത്തില്‍ നടിയുടെ കഥാപാത്രത്തിന്റെ പേര്. തിയ്യേറ്ററുകളില്‍ സമ്മിശ്ര പ്രതികരണം നേടിയ സിനിമ പിന്നീടാണ് ആരാധകരുടെ ഇഷ്ടചിത്രമായി മാറിയത്. മമ്മൂട്ടിയുടെ പ്രകടനം തന്നെയാണ് ചിത്രത്തില്‍ മുഖ്യ ആകര്‍ഷണമായി മാറിയിരുന്നത്. ഇത്തവണയും വമ്പന്‍ താരനിര തന്നെയാണ് മമ്മൂട്ടി ചിത്രത്തില്‍ അണിനിരക്കുന്നത്.


Click it and Unblock the Notifications











