»   » പരസ്യങ്ങളിലൂടെ പറ്റിയ്ക്കുന്ന നായികമാര്‍

പരസ്യങ്ങളിലൂടെ പറ്റിയ്ക്കുന്ന നായികമാര്‍

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/14-kajal-wins-case-against-oil-company-2-aid0167.html">Next »</a></li></ul>
Asin
സിനിമയില്‍ നായികമാര്‍ക്കുള്ള പ്രാധാന്യം നാള്‍ക്കു നാള്‍ കുറഞ്ഞു വരികയാണ്. മിക്ക സിനിമകളിലും നായകനൊപ്പം ആടിപ്പാടുക എന്നതില്‍ കവിഞ്ഞ് അവര്‍ക്കൊന്നും ചെയ്യാനുമുണ്ടാകില്ല.

എന്നാല്‍ പണം സമ്പാദിയ്ക്കാന്‍ അവര്‍ക്കു മുന്നില്‍ ഒട്ടേറെ മാര്‍ഗ്ഗങ്ങളുണ്ട് താനും. സ്റ്റേജ് ഷോകളും ഉദ്ഘാടനങ്ങളും നടിമാര്‍ക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്നു.

അടുത്തിടെയായി മുന്‍നിര നടിമാര്‍ തന്നെ കോടികള്‍ പ്രതിഫലം വാങ്ങി ഐറ്റം നമ്പറുകള്‍ ചെയ്യുന്നതും ബോളിവുഡില്‍ പതിവു സംഭവമായി.

ചുരുക്കത്തില്‍ സിനിമയോട് പ്രതിബദ്ധതയുള്ള നായികമാരുടെ എണ്ണം ദിനം പ്രതി കുറഞ്ഞു വരികയാണ്. സിനിമ അവര്‍ക്ക് പണമുണ്ടാക്കാനുള്ള ഒരു മാര്‍ഗ്ഗം മാത്രം.

സിനിമയില്‍ നിന്നുള്ള വരുമാനം കൊണ്ട് സംതൃപ്തരാകാതെ വരുമ്പോഴാണ് പല നടിമാരും ഇത്തരം സൈഡ് ബിസിനസ്സുകളിലേയ്ക്ക് കടക്കുന്നത്.

എന്നാല്‍ ഏതു രീതിയിലും പണമുണ്ടാക്കിയാല്‍ മതിയെന്ന തീരുമാനവുമായി മുന്നോട്ടു പോകുമ്പോള്‍ ഇവരുടെ ഇമേജിന് ചിലപ്പോള്‍ കോട്ടം തട്ടാറുണ്ട്. അടുത്തിടെ ഇത്തരത്തില്‍ വിവാദത്തിലായ രണ്ടു നടിമാരാണ് കാജല്‍ അഗര്‍വാളും അസിന്‍ തോട്ടുങ്കലും.

അടുത്ത പേജില്‍
പണം കിട്ടിയാല്‍ അസിന്‍ ഫേസ്‌ക്രീമും മാറ്റും

<ul id="pagination-digg"><li class="next"><a href="/features/14-kajal-wins-case-against-oil-company-2-aid0167.html">Next »</a></li></ul>
English summary
Actress Kajal Aggarwal recently filed a petition against an oil company for using her name and images in their ads even after the expiry of the one-year contract.,

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam