പണം കിട്ടിയാല്‍ അസിന്‍ ഫേസ്‌ക്രീമും മാറ്റും

സെലിബ്രിറ്റികള്‍ ഒരു ഉത്പന്നത്തിന്റെ ഗുണമേന്‍മ സാക്ഷ്യപ്പെടുത്തിയാല്‍ സാധാരണ ജനം അത് വിശ്വസിയ്ക്കും. ഇതുമൂലം ബ്യൂട്ടി ഉത്പന്നങ്ങള്‍ വിറ്റഴിയ്ക്കാന്‍ നടിമാരെ ഉപയോഗിയ്ക്കുന്നതും സാധാരണം.
എന്നാല്‍ തലേദിവസം വരെ ഒരു ഫേസ്‌ക്രീമാണ് തന്റെ മുഖ സൗന്ദര്യത്തിന്റെ രഹസ്യം എന്ന് പറഞ്ഞു നടന്നിരുന്ന നടി പിറ്റേന്ന് വാക്കു മാറ്റിയാല്‍ ജനത്തിന്റെ വിശ്വാസ്യത കുത്തനെ ഇടിയും.
അസിന്‍ ചെയ്തതും ഇതാണ്. ഒരു ഫേസ്‌ക്രീമാണ് തന്റെ തൊലിവെളുപ്പിന്റെ രഹസ്യം എന്ന് ആവര്‍ത്തിച്ച് പറഞ്ഞിരുന്ന നടി കൂടുതല്‍ പണം ലഭിച്ചപ്പോള്‍ മറ്റൊരു ക്രീമിനെ പിന്താങ്ങി കൊണ്ട് രംഗത്തെത്തി.
ഇത്തരത്തില്‍ വാക്കുമാറ്റുമ്പോള്‍ നടിമാരുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. പണം ലഭിച്ചാല്‍ എന്തും പറയുമെന്ന നിലപാടാണ് അസിന്‍ സ്വീകരിച്ചതെങ്കില്‍ കരാര്‍ കാലാവധി കഴിഞ്ഞും തന്നെ പരസ്യത്തിനായി ഉപയോഗിച്ച കമ്പനിയെ കോടതി കയറ്റിയ കഥയാണ് കാജലിന് പറയാനുള്ളത്.
അടുത്ത പേജില്‍


Click it and Unblock the Notifications