കാജലിന് വേണ്ടത് രണ്ടരകോടി മാത്രം

പരസ്യത്തില്‍ അഭിനയിക്കുന്നതിന് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയിരുന്ന കാജല്‍ ഒരു എണ്ണ കമ്പനിയുടെ പരസ്യത്തിലും അഭിനയിച്ചു.
ഒരു വര്‍ഷത്തേയ്ക്കായിരുന്നു കരാര്‍. എന്നാല്‍ കരാര്‍ കാലാവധി കഴിഞ്ഞിട്ടും കാജലിന്റെ പരസ്യം വീണ്ടും പ്രത്യക്ഷപ്പെട്ടു. ഇത് നടിയെ ചൊടിപ്പിച്ചു. കരാര്‍ കാലാവധി കഴിഞ്ഞിട്ടും തന്നെ പരസ്യത്തിനായി ഉപയോഗിക്കുകയാണെന്ന് കാണിച്ച് നടി കോടതിയെ സമീപിച്ചു.
രണ്ടര കോടി രൂപ നഷ്ടപരിഹാരമായി ലഭിയ്ക്കണം എന്നതായിരുന്നു നടിയുടെ ആവശ്യം. കോടതിയും നടിയ്ക്കനുകൂലമായ നിലപാട് സ്വീകരിച്ചതോടെ കമ്പനി നിസ്സഹായാവസ്ഥയിലായി.
കാജലിനെ വച്ചുള്ള പരസ്യങ്ങള്‍ പൂര്‍ണ്ണമായും പിന്‍വലിയ്ക്കാന്‍ കമ്പനി തയ്യാറായെങ്കിലും തനിയ്ക്ക് രണ്ടര കോടി നഷ്ടപരിഹാരമായി ലഭിയ്ക്കണമെന്ന വാദത്തിലുറച്ചു നിന്നു നടി.
പത്തു നാള്‍ അധികം പരസ്യം പ്രസിദ്ധപ്പെടുത്തിയത് വലിയ തെ്റ്റായി കാണുന്നുണ്ടാവും നടി. എന്നാല്‍ ഇവര്‍ തന്നെ യാതൊരു മാനദണ്ഡവും പാലിയ്ക്കാതെ ഇത്രനാള്‍ നല്ലതെന്ന് പറഞ്ഞിരുന്ന ഉല്‍പന്നത്തെ തള്ളി പറയുമ്പോള്‍ ജനം മണ്ടന്‍മാരാവുന്നു. ഇതിന് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരുമില്ല താനും.
ആദ്യ പേജില്‍


Click it and Unblock the Notifications