»   » രഘുവിന്റെ വിധി ലോഹി മുന്‍കൂട്ടിക്കണ്ടു

രഘുവിന്റെ വിധി ലോഹി മുന്‍കൂട്ടിക്കണ്ടു

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/14-lohithadas-predict-raghu-murder-incident-2-aid0032.html">Next »</a></li></ul>
Arayanagalude Veedu
കലാകാരന്മാര്‍ പ്രവാചകന്മാരാണെന്ന് പറയാറുണ്ട്, നമുക്കറിവില്ലാത്ത കാര്യങ്ങള്‍ മുന്‍കൂട്ടി കാണാന്‍ കഴിയുന്നവര്‍. കാലത്തിനും മുമ്പെ സഞ്ചരിയ്ക്കുന്നവരിലൊരാളായിരുന്നു കിരീടവും ചെങ്കോലുമെല്ലാം ഉപേക്ഷിച്ച് വിട പറഞ്ഞുപോയ ചലച്ചിത്രകാരനായിരുന്നു ലോഹിതദാസ്. മനുഷ്യന്റെ പച്ചയായ ജീവിതം അദ്ദേഹം തൂലികയിലേക്ക് ആവാഹിച്ചത് ശീതികരിച്ച ഹോട്ടല്‍ മുറികളിലിരുന്നായിരുന്നില്ല.

നമുക്കൊപ്പം നടന്ന് എല്ലാം കണ്ടുംകേട്ടും അനുഭവിച്ചുമറിഞ്ഞ യാഥാര്‍ഥ്യങ്ങളാണ് അദ്ദേഹം അഭ്രപാളികളിലേക്ക് പകര്‍ത്തിയത്. അതാതുകാലത്തെ മലയാളിയുടെ സാമൂഹികാവസ്ഥകളില്‍ നിന്നാണ് സേതുമാധവനെയും വിദ്യാധരനെയും ബാലന്‍ മാഷിനുമെയെല്ലാം ലോഹി കണ്ടെടുത്തത്. ഭൂതക്കണ്ണാടിയിലെ വിദ്യാദരന്റെ ഭൂതകണ്ണാടിയിലൂടെ പെണ്‍ശരീരത്തോടുള്ള മലയാളിയുടെ ആര്‍ത്തി നമുക്ക് കാട്ടിത്തന്ന ലോഹി വ്യക്തിയും സമൂഹവും തമ്മിലുള്ള സംഘര്‍ഷമായിരുന്നു കിരീടത്തിലെ സേതുമാധവനിലൂടെ ലോഹി ആവിഷ്‌ക്കരിച്ചത്.

ഭൂതകണ്ണാടി അഭ്രപാളികളിലെത്തുമ്പോള്‍ കേരളത്തിന് പെണ്‍വാണിഭം, പീഡനം തുടങ്ങിയവ പത്രത്താളുകളിലെ പരിചിത പദങ്ങളായി മാറിയിരുന്നില്ല. മലയാള സമൂഹത്തിന്റെ മാറുന്ന മനസ്ഥിതി മുന്‍കൂട്ടിക്കണ്ടാണ് ലോഹി അത്തരം സിനിമകളൊരുക്കിയത്. കോതമംഗലം, വരാപ്പുഴ എന്നിങ്ങനെ പീഡനങ്ങളുടെ പേരില്‍ സ്ഥലപ്പേരുകള്‍ പ്രസിദ്ധി നേടുന്നതാണ് കേരളത്തിലെ ഇപ്പോഴത്തെ അവസ്ഥ.

പണം തട്ടിയെടുത്തുവെന്നാരോപിച്ച് നിരപരാധിയെ തല്ലിക്കൊല്ലുന്നവരുടെ നാടായി കേരളം മാറിയിരിക്കുന്നു.മനസാക്ഷി മരവിച്ചുപോകുന്ന കാര്യങ്ങള്‍ ഇവിടെ പതിവാകുമ്പോള്‍ അതെല്ലാം കാണാനും നമ്മോട് വിളിച്ചുപറയാനും ഇവിടെ ലോഹിയില്ല. എന്നാലും ഇപ്പോള്‍ നടക്കുന്ന സംഭവങ്ങള്‍ പലതും ലോഹി മുന്‍കൂട്ടി കണ്ടിരുന്നുവെന്ന് നമുക്കിപ്പോള്‍ പറയാം.

കേരളത്തെ ഗള്‍ഫായി കണ്ട് ഇവിടെയെത്തുന്ന അന്യസംസ്ഥാന തൊഴിലാളികളെ മോഷ്ടാക്കളും കുറ്റവാളികളുമായി കാണുന്നവനാണ് സാദാ മലയാളി. തീര്‍ത്തും യാദൃശ്ചികമെന്ന് പറയാമെങ്കിലും പെരുമ്പാവൂര്‍ കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ വച്ച് ദാരുണമായി കൊല്ലപ്പെട്ട രഘുവിന്റെ ജീവിതം പോലൊന്ന് ലോഹിയും മുന്‍കൂട്ടിക്കണ്ടിരുന്നു.
അടുത്തപേജില്‍
അരയന്നങ്ങളുടെ വീട്ടിലെ രവിയും കൊല്ലപ്പെട്ട രഘുവും

<ul id="pagination-digg"><li class="next"><a href="/features/14-lohithadas-predict-raghu-murder-incident-2-aid0032.html">Next »</a></li></ul>

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X