അരയന്നങ്ങളുടെ വീട്ടിലെ രവിയും കൊല്ലപ്പെട്ട രഘുവും

By Ajith Babu

Next »

« Previous

Raghu
ലോഹി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമകളില്‍ അത്രയധികം ശ്രദ്ധിയ്ക്കപ്പെട്ട സിനിമയായിരുന്നില്ല അരയന്നങ്ങളുടെ വീട്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച രവിയെന്ന കഥാപാത്രവും കഴിഞ്ഞദിവസം കൊല്ലപ്പെട്ട രഘുവും തമ്മിലുള്ള സാമ്യം ആരെയുമൊന്ന് വിസമയിപ്പിയ്ക്കും.

വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട് വിട്ടു പോയ രവി ഭിലായിലെ നീണ്ട പ്രവാസത്തിനു ശേഷം കുടുംബത്തോടൊപ്പം തറവാട്ടിലേക്ക് തിരികെ വരുന്നു. നാട്ടില്‍ അരയന്നങ്ങള്‍ ഉണ്ടെന്നും സ്‌നേഹത്തിന്റെ പ്രതിരൂപമാണ് തറവാടെന്നുമൊക്കെയാണ് അയാള്‍ തന്റെ മക്കളെ ധരിപ്പിച്ചു വച്ചിരിക്കുന്നത്. അച്ഛന്റെ ജന്മനാടിനെക്കുറിച്ചുള്ള നിറമുള്ള സ്വപ്‌നങ്ങളുമായി ഇവിടെയെത്തിയ അവര്‍ക്ക് കാണേണ്ടി വന്നത് നേര്‍ വിപരീതിയമായ കാഴ്ചകളിലായിരുന്നു. കുടുംബത്തിന് അന്യനായി മാറിക്കഴിഞ്ഞ രവിയെ ഒരു അന്യസംസ്ഥാന തൊഴിലാളിയായി തന്നെയാണ് കുടുംബം കാണുന്നത്. അമ്മയൊഴിച്ച്. ഒടുവില്‍ മക്കള്‍ക്ക് അരയന്നങ്ങളെ കാണിച്ചുകൊടുക്കാനാവാതെ തിക്താനുഭവങ്ങളുടെ ഓര്‍മ്മകളുമായി രവി ഭിലായിയിലേക്ക് മടങ്ങുകയാണ്. അയാള്‍ക്കൊപ്പം അമ്മയും നാടുവിടുന്നുണ്ട്. അരയന്നങ്ങളുടെ വീട്ടില്‍ രവിയെന്ന കഥാപാത്രം പോലെയായിരുന്നു പ്രാണന്‍ നഷ്ടപ്പെട്ട രഘുവിന്റെ ജീവിതവും.

വര്‍ഷങ്ങള്‍ക്ക് മുമ്പെ ജോലി തേടി ഗുജറാത്തിലേക്ക് പോയ രഘു നാട്ടിലേക്ക് തിരിച്ചെത്തിയത് അടുത്തിടെയാണ്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിനിടെ സ്ഥാപനത്തിലെ വച്ച് പരിചയപ്പെട്ട കസ്തൂരിയെ രഘുജീവിത സഖിയാക്കി. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതം മതിയാക്കി ഏഴ് വയസ്സുകാരന്‍ അരവിന്ദിനെയും അഞ്ച് വയസ്സുകാരി അഞ്ജലിയെയും അവരുടെ അമ്മയ്ക്കൊപ്പം നിര്‍ത്തി നാട്ടിലേക്ക് പോരുമ്പോള്‍ രഘു ഏറെ സ്വപ്നങ്ങള്‍ കണ്ടിരുന്നു.

സ്വന്തമായി ഒരു വീടുണ്ടാക്കി അമ്മയ്‌ക്കൊപ്പം ഭാര്യയെയും മക്കളെയും നാട്ടിലേക്ക് കൊണ്ടുവരികയായിരുന്നു ആ മനുഷ്യന്റെ സ്വപ്നം. എന്നാല്‍ ചെയ്യാത്ത കുറ്റമാരോപിയ്ക്കപ്പെട്ട് ഏതാനും ദുഷ്ടരുടെ കൈകളില്‍ രഘുവിന് ജീവന്‍ നഷ്ടമായി. അരയന്നങ്ങളുടെ വീട്ടിലെ രവിയ്ക്ക് മാനവും ജീവനും കൊണ്ട് തിരിച്ചുപോകാന്‍ കഴിഞ്ഞെങ്കില്‍ രഘുവിന് അതിന് പോലും ഭാഗ്യമുണ്ടായില്ല. ലോഹി പറഞ്ഞ കഥ മറ്റൊരു വിധത്തില്‍ ഇവിടെ ആവര്‍ത്തിയ്ക്കുകയായിരുന്നുവെന്ന് സംശയമില്ലാതെ പറയാം.
അടുത്തേപേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X