twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മനസാക്ഷിയില്ലാത്തവരായി മലയാളി മാറുന്നു

    By Ajith Babu
    |
    <ul id="pagination-digg"><li class="previous"><a href="/features/14-lohithadas-predict-raghu-murder-incident-2-aid0032.html">« Previous</a>

    വിശപ്പടക്കാന്‍ വഴിതേടി അന്യസംസ്ഥാനത്തു നിന്നും ഇവിടെയെത്തുന്നവരോട് മലയാളി പുലര്‍ത്തുന്ന നിന്ദ്യമായ നിലപാടിന് ഉദാഹരണങ്ങള്‍ ഏറെയാണ്. കഴിഞ്ഞമാസമൊടുവില് ആലപ്പുഴയിലെ പട്ടണക്കാട്ടുള്ള ഭജനമഠത്തിലെ മണിക്കയറില്‍ ബംഗാളി യുവാവ് തൂങ്ങിമരിച്ച വാര്‍ത്തയ്ക്ക് അത്രവലിയ പ്രാധാന്യമൊന്നും കിട്ടിയിരുന്നില്ല.

    ബംഗാളിലെ ജയ്പാല്‍ഗുഡി സ്വദേശിയായ ബുള്ളഷ് റാവുവെന്ന മുപ്പതുകാരനാണ് ഒരര്‍ദ്ധരാത്രി ആലപ്പുഴയിലെ ഒരുഗ്രാമത്തില്‍ ജീവനൊടുക്കിയത്. ചെങ്ങന്നൂരിലെ പണിസ്ഥലത്തേക്ക് കൂട്ടുകാരുമൊത്ത് വരവെ തീവണ്ടിയില്‍ നിന്ന് വീണ് ബുള്ളഷിന് പരിക്കേറ്റിരുന്നു.

    അര്‍ദ്ധരാത്രി ചോരയൊലിപ്പിയ്ക്കുന്ന ശരീരവുമായി ട്രാക്കിന് സമീപത്തുള്ള വീടുകളില്‍ സഹായമഭ്യര്‍ഥിച്ച് ചെന്നെങ്കിലും പച്ചവെള്ളം കൊടുക്കാതെ അവരെല്ലാം ഈ മനുഷ്യജീവിയെ ആട്ടിയോടിയ്ക്കുകയായിരുന്നു. ഒടുവില്‍ തനിയ്ക്ക് നേരെ പട്ടികുരച്ചു വന്നപ്പോള്‍ അവിടെയുള്ള ഭജനമഠത്തിലാണ് ബുള്ളഷ് അഭയം പ്രാപിച്ചത്. തന്നെ ഓടിച്ചുവിട്ട മനുഷ്യര്‍ക്കിടയിലും പട്ടികള്‍ക്കുമിടയില്‍ ജീവിച്ചിരിയ്ക്കുന്നതില്‍ അര്‍ത്ഥമില്ലെന്ന് തോന്നിയാവാം ആ മുപ്പതുകാരന്‍ മഠത്തിലെ കയറില്‍ ജീവിതം അവസാനിപ്പിക്കുകയായിരുന്നു. ഇതെല്ലാം നടക്കുമ്പോഴും കാഴ്ചക്കാരായി ആളുകള്‍ അവിടെ നില്‍ക്കുന്നുണ്ടായിരുന്നു. എന്നിട്ടും ആ യുവാവിനെ രക്ഷപ്പെടുത്താന്‍ മനസാക്ഷി മരവിച്ച മലയാളിയ്ക്ക് തോന്നിയില്ല.

    ഈ സംഭവത്തിന് തൊട്ടുമുമ്പെ കായംകുളത്ത് മുപ്പതോളം അന്യസംസ്ഥാന തൊഴിലാളികളെ ഒരുകൂട്ടം നാട്ടുകാര്‍ ക്രൂരമായി ആക്രമിച്ച സംഭവവുമുണ്ടായി. ഇരകള്‍ കേരളത്തിന് പുറത്തുനിന്നുള്ളവരായതു കൊണ്ട് പൊലീസും കേസന്വേഷിയ്ക്കുന്നതില്‍ വലിയ താത്പര്യം കാണിച്ചില്ല.

    പത്ത് ലക്ഷം രൂപയും സര്‍ക്കാര്‍ ജോലിയും കൊടുത്താലും കസ്തൂരിയ്ക്ക് ഭര്‍ത്താവിനെയും അഞ്ജലിയ്ക്കും അരവിന്ദിനും അച്ഛനെയും നമുക്ക് മടക്കിക്കൊടുക്കാനാവില്ല. കുടുംബത്തിന് വേണ്ടി ദൂരങ്ങള്‍ താണ്ടി ഇവിടെയെത്തിയ ബുള്ളഷ് റാവുവിന്റെ അമ്മയോടും നമുക്ക് ഒന്നും പറയാനാവില്ല. ഇത്തരം ദാരുണസംഭവങ്ങള്‍ ഇവിടെ പതിവാകുമ്പോള്‍ അതെല്ലാം വിളിച്ചുപറയാനും തിരുത്താനും ലോഹിതദാസിനെപ്പോലുള്ള കലാകാരന്മാര്‍ ഇവിടെയില്ലെന്നതാണ് നമ്മുടെ മറ്റൊരു ദുര്യോഗം.
    മുന്‍പേജില്‍
    രഘുവിന്റെ വിധി ലോഹി മുന്‍കൂട്ടിക്കണ്ടു

    <ul id="pagination-digg"><li class="previous"><a href="/features/14-lohithadas-predict-raghu-murder-incident-2-aid0032.html">« Previous</a>

    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X