twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    By Aswini
    |

    സിനിമാ ലോകത്ത് എത്തുന്നതിന് മുമ്പ് മമ്മൂട്ടി, വക്കീലായിരുന്നു, രജനികാന്ത് ബസ് കണ്ടക്ടറായിരുന്നു ഇതെല്ലൊ കേട്ട് തഴമ്പിച്ച കഥ. ഇപ്പോള്‍ അതില്‍ നിന്ന് അല്പം ഫാഷനൊക്കെ വന്നിട്ടുണ്ട്. എന്‍ജിനിയറിങ് ഫീല്‍ഡില്‍ നിന്നാണ് പലരും സിനിമയിലേക്കെത്തിയത്.

    ഈ എന്‍ജിനിയറിങും സിനിമയും തമ്മിലെന്താണ് ബന്ധം? എന്‍ജിനിയറിങ് പഠിച്ചാല്‍ സിനിമാ നടനാകാന്‍ പറ്റുമോ ? എന്നൊന്നും ചോദിച്ചിട്ട് കാര്യമില്ല. ഇപ്പോള്‍ മലയാള സിനിമയിലെ ചില പ്രമുഖ താരങ്ങള്‍ (ടിജി രവി ഒഴികെ) എന്‍ജിനിയറിങ് ഫീല്‍ഡില്‍ നിന്ന്, അഭിനയമോഹവുമായി സിനിമയില്‍ എത്തിയവരാണ്. അത്തരത്തില്‍ ഒരു 15 പേരെ കാണാം,

    ടി ജി രവി

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    71 കാരനായ ടിജി രവിയാണ് ആദ്യത്തെ ആ നടന്‍ എന്ന് കരുതുന്നു. തൃശ്ശൂര്‍ ഗവണ്‍മെന്റ് എന്‍ജിനിയറിങ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് കഴിഞ്ഞ ആളാണ് ടിജി രവി.

    വിനീത് ശ്രീനിവാസന്‍

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    ഇപ്പോള്‍ നായകനും ഗായകനും സംവിധായകനുമൊക്കെയാണ് ഈ താരപുത്രന്‍. എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് വിനീത് അച്ഛന്റെ വഴി പിന്തുടര്‍ന്നത്. ചെന്നൈ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ് വിനീത്. അവിടെവച്ചാണ് സഹധര്‍മിണിയെ കണ്ടുമുട്ടിയതും പ്രണയത്തിലായതും.

    അജു വര്‍ഗീസ്

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    ഇപ്പോള്‍ മലായാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അജു വര്‍ഗീസും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്. ഹിന്ദുസ്ഥാന്‍ ഗ്രൂപ്പില്‍ നിന്നും 2006 ല്‍ ആണ് അജു ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയത്.

    രജത്ത് മേനോന്‍

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    ചെന്നൈ സെന്റ് ജോസഫ് കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ നടനാണ് രജത്ത് മേനോന്‍. ഗോള്‍ എന്ന ചിത്രത്തിലൂടെയാണ് നടന്റെ അരങ്ങേറ്റം

    ഹേമന്ത് മേനോന്‍

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    വിനീത് സുരേഷ് എന്നാണ് ഹേമന്തിന്റെ ശരിയായ പേര്. വടകര കോളേജ് ഓഫ് എന്‍ജിനിയങില്‍ നിന്നും ബി ടെക് പൂര്‍ത്തിയാക്കിയതാണ് ഹേമന്ത്. ഒരു ട്രെയിന്‍ യാത്രയില്‍ നടന്‍ ജോസ്പ്രകാശിന്റെ മകനെ കണ്ടുമുട്ടുകയും അത് വഴി ഫാസില്‍ ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറുകയുമായിരുന്നു ഹേമന്ത്

    ശ്രിത ശിവദാസ്

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    കാലടി ശ്രീശങ്കരചാര്യ കോളേജ് ഓഫ് എന്‍ജിനിയറിങ് ആന്റ് ടെക്‌നോളജിയില്‍ നിന്നും മൈക്രോ ബയോളജി പൂര്‍ത്തിയാക്കിയകാണ് ശ്രിത. ഓര്‍ഡിനറി എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ശ്രിത ഇപ്പോള്‍ വിവാഹിതയാണ്.

    സണ്ണി വെയിന്‍

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    കോഴിക്കോട് യൂണി വേഴ്‌സിറ്റിയില്‍ നിന്നും ബിടെക് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പാസായതാണ് സണ്ണി. പിന്നീട് ബാംഗ്ലൂരില്‍ ഒരു ഐടി കമ്പനിയില്‍ ജോലി നോക്കുകയും ചെയ്തു. അവിടെ നിന്നാണ് സിനിമയിലേക്ക് ചാടിയത്.

     ഇന്ദ്രജിത്ത്

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    പ്രശസ്ത നടന്‍ സുകുമാരന്റെ മകന്‍ ഇന്ദ്രജിത്ത് സുകുമാരനും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്

    അനുമോള്‍

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    മലയാളത്തില്‍ മികച്ച വേഷങ്ങള്‍ ചെയ്യുന്നവരില്‍ മുന്നിലാണ് ഇപ്പോള്‍ അനുമോള്‍. കോയമ്പത്തൂര്‍ ഹിന്ദുസ്ഥാന്‍ കോളേജില്‍ നിന്നും എന്‍ജിനിയറിങ് ഇന്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി പൂര്‍ത്തിയാക്കിയതാണ് അനുമോള്‍

    ശ്രീജിത്ത് രവി

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    മലയാളത്തില്‍ ഉന്നത വിദ്യാഭ്യാസമുള്ള സഹനടന്‍ ശ്രീജിത്ത് രവി. ടിജി രവിയുടെ മകന്‍ കൂടെയായ ശ്രീജിത്ത് മികച്ചൊരി ബിസിനസുകാരന്‍ കൂടെയാണ്. കര്‍ണാടക നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി. ബാംഗ്ലൂര്‍ ഐസിഎഫ്എഐ ബിസിനസ് സ്‌കൂളില്‍ നിന്നും എംബിഎ യും നേടിയിട്ടുണ്ട്

    ജിഷ്ണു

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    നടന്‍ രാഘവന്റെ മകന്‍ ജിഷ്ണുവും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയ ശേഷമാണ് സിനിമയില്‍ എത്തിയത്. കാലിക്കറ്റ് നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്നാണ് ജിഷ്ണു എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയത്.

    നിവിന്‍ പോളി

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    മലയാളത്തില്‍ ഇപ്പോള്‍ ഏറ്റവും ഡിമാന്റുള്ള നായകനടന്മാരില്‍ ഒരാള്‍. അങ്കമാലിയിലെ ഫെഡറല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് കമ്യൂണിക്കേഷന്‍ എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി. ബാംഗ്ലൂരില്‍ ഇന്‍ഫോസിസിലെ ജോലി ഉപേക്ഷിച്ചാണ് നിവിന്‍ സിനിമയിലെത്തിയത്.

    വിദ്യ ഉണ്ണി

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    ആദ്യകാല നടി ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യ ഉണ്ണിയും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്. കൊല്ലം അമൃതാപുരി, അമൃത സ്‌കൂള്‍ ഓഫ് എന്‍ജിനിയറിങില്‍ നിന്നും ഇലക്ട്രോണിക്‌സ് ആന്റ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി.

    ടോവിനോ തോമസ്

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    കോയമ്പത്തൂരിലെ തമിഴ്‌നാട് കോളേജ് ഓഫ് എന്‍ജിനിയറിങില്‍ നിന്നാണ് ടോവിനോ ഇലക്ട്രോണിക് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ സിടിഎസില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനിയറായി ജോലി നോക്കുന്നു

    ശ്രീജിത്ത് വിജയ്

    മലയാള സിനിമയിലെ 15 യഥാര്‍ത്ഥ എന്‍ജിനിയര്‍മാര്‍

    രതി നിര്‍വ്വേതത്തിലെ പപ്പുവും എന്‍ജിനിയറിങ് പൂര്‍ത്തിയാക്കിയതാണ്. വാഴക്കുളം വിശ്വജ്യോതി കോളേജ് ഓഫ് എന്‍ജിനിയറി ആന്റ് ടെക്‌നോളജിയില്‍ നിന്നും ബിടെക്‌സ് കപ്യൂട്ടര്‍ സയന്‍സ് ആന്റ് എന്‍ജിനിയറിങ് പൂര്‍ത്തിയാക്കി. പഠനത്തിനൊപ്പം മോഡലിങും ചെയ്ത ശ്രീജിത്ത് അതുവഴി സിനിമയിലെത്തി.

    വിവരങ്ങള്‍ക്ക് കടപ്പാട്: ടോപ്മൂവി റാങ്കിങ്‌

    English summary
    15 engineers from Malayalam cinema
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X