വിലക്കിന് പിന്നില്‍ ഗൂഡാലോചന?

ഇതിന് തയ്യാറായ തെന്നിന്ത്യന്‍ നടികള്‍ അവിടെ സ്ഥാനമുറപ്പിച്ചു. ഇവര്‍ മറ്റുള്ളവരുടെ അവസരങ്ങള്‍ തട്ടിയെടുക്കുന്നുവെന്നാണ് പ്രധാന ആരോപണം. മാത്രമല്ല തെലുങ്കില്‍ നിന്ന് നേട്ടം കൊയ്യുന്ന അന്യഭാഷാനടികളില്‍ പലരും ടോളിവുഡ് മൂവി ആര്‍ട്ടിസ്റ്റ് അസോസിയേഷനില്‍ അംഗത്വമെടുക്കാന്‍ തയ്യാറായിട്ടില്ലെന്നതും സംഘടനയെ ചൊടിപ്പിച്ചു.
സംഘടനയില്‍ അംഗത്വമെടുത്തില്ലെങ്കില്‍ വിലക്ക് നേരിടേണ്ടിവരുമെന്നാണ് സംഘടന ജനീലിയയേയും ശ്രീയയേയും പ്രിയാമണിയേയും അറിയിച്ചിരിക്കുന്നത്. നിരവധിതവണ നോട്ടീസ് നല്‍കിയിട്ടും നടിമാര്‍ അംഗത്വമെടുക്കാന്‍ തയ്യാറായില്ലെന്ന് സംഘടനയുടെ ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ടോളിവുഡ് താരറാണി പദവിയിലേയ്ക്കുയര്‍ന്ന മൂന്ന് നടിമാരേയും തളയ്ക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ വിലക്ക് ഭീഷണി എന്ന് കരുതുന്നവരും കുറവല്ല.


Click it and Unblock the Notifications











