തെലുങ്കാനയും ശ്രീയയും പിന്നെ വിലക്കും

അടുത്തിടെ ഒരു സിനിമാ ചിത്രീകരണത്തിനിടയില്‍ ശ്രിയയെ തെലുങ്കാനപ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. തെലുങ്കാനയ്ക്ക് അനുകൂലമായി മുദ്രാവാക്യം വിളിക്കണമെന്നായിരുന്നു ഇവര്‍ ശ്രിയയോട് ആവശ്യപ്പെട്ടത്. ഇക്കാര്യം നടി വെബ്‌സൈറ്റിലൂടെ പുറം ലോകത്തെ അറിയിക്കുകയും ചെയ്തിരുന്നു.
തെലുങ്കിലെത്തി പ്രേക്ഷക പ്രീതി നേടി ഉയരങ്ങള്‍ കീഴടക്കുന്ന അന്യസംസ്ഥാന നടിമാര്‍ക്ക് ഇനി കാര്യങ്ങള്‍ അത്ര എളുപ്പമാകില്ലെന്നാണ് ഈ വാര്‍ത്തകള്‍ നല്‍കുന്ന സൂചന. വിലക്കെന്ന ആയുധം പല സംഘടനകളും പരീക്ഷിച്ച് വിജയിച്ചിട്ടുണ്ടെങ്കിലും പ്രതിഭയുള്ള നടിമാരെ കാലാകാലത്തേയ്ക്ക് അകറ്റിനിര്‍ത്താനാലവില്ലെന്നതാണ് സത്യം.
മലയാളത്തില്‍ നിത്യയും കന്നഡയില്‍ നികിതയും രമ്യയും വിലക്ക് മറികടന്ന് അഭിനയരംഗത്ത് സജീവമായിരിക്കുന്നു. താരങ്ങളെ വരുതിയിലാക്കാനുള്ള സംഘടനയുടെ തന്ത്രങ്ങള്‍ എപ്പോഴും വിലപ്പോകണമെന്നില്ല എന്ന് ഇത് അടിവരയിടുന്നു
ആദ്യപേജില്‍
നടിമാര്‍ക്ക് പാരയാവുന്ന സംഘടനകള്‍


Click it and Unblock the Notifications











