For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  By Aswathi
  |

  ലോകസിനിമയിലെ ഏറ്റവും വലിയ ഫിലിം ഇന്റസ്ട്രിയാണ് ബോളിവുഡ്. എണ്ണംപറഞ്ഞ ബിഗ് ബജറ്റ് ചിത്രങ്ങള്‍ ഒരു വര്‍ഷം ഇറങ്ങാറുണ്ട്. ഇപ്പോള്‍ ബിഗ് ബജറ്റിന്റെ കാര്യത്തില്‍ മത്സരിച്ചാണ് ഓരോ ചിത്രങ്ങളും തിയേറ്ററിലെത്തുന്നതെന്നത് വേറെ കാര്യം.

  വേലിയേറ്റവും വേലിയിറക്കവും എന്ന പോലെ ഒരുപാട് ഹിറ്റുകള്‍ക്കിടയില്‍ ഫ്‌ളോപ്പുകളും സംഭവിക്കാറുണ്ട്. ശരാശരി ചിത്രങ്ങള്‍ എന്ന ഗണം വേറെ. ഇതിലൊന്നും പെടാത്ത നാലമതൊരു ഗണം കൂടെയുണ്ട്. മോശമായ രംഗങ്ങള്‍ കൊണ്ടോ, മതപരമോ സമൂഹ്യ പരമോ ആയ പ്രശ്‌നങ്ങള്‍ കൊണ്ടോ സെന്‍സര്‍ ബോര്‍ഡ് വിലക്കിയ ചിത്രങ്ങള്‍. അതില്‍ പതിനഞ്ച് ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. വിലക്കാനുണ്ടായ കാരണവും,

  ബന്ദിദ് ക്യൂന്‍ (1994)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഫൂലന്‍ ദേവിയുടെ കഥ ആസ്പദമാക്കി ശേഖര്‍ കപൂര്‍ ഒരുക്കിയ ചിത്രമാണ് ബന്ദിദ് ക്യൂന്‍. ലൈംഗികതയും നഗ്നതയും അസംഭ്യകരമായ സംഭാഷണവും ഉള്‍ക്കൊള്ളിച്ചതുകൊണ്ടാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രം ബാന്‍ ചെയ്തത്

  ഫയര്‍ (1996)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ദീപ മേത്ത സംവിധാനം ചെയ്ത, ആ കാലത്ത് വ്യത്യസ്തമായ ഒരു ആശയമായിരുന്നു ഫയര്‍ എന്ന ചിത്രത്തിലേത്. സ്വര്‍ഗാനുരാഗികളായ രണ്ട് ഹിന്ദു സഹോദരമിമാരുടെ കഥയാണ് ചിത്രം. ഷബാന അസ്മിയും നന്ദിത ദാസുമാണ് ഈ സഹോദരിമാരുടെ വേഷം ചെയ്തത്. ഹിന്ദു കുടുംബത്തില്‍ നടക്കുന്ന കാര്യമായതിനാല്‍ ചിത്രം മതവിശ്വാസത്തെ വ്രണപ്പെടുത്തുന്നു എന്ന ആരോപണവുമായി ശിവസേന ഉള്‍പ്പടെയുള്ള സംഘടനകള്‍ രംഗത്ത് വന്നു. സംവിധായിക ദീപ മേത്തയ്ക്ക് വധഭീഷണിയും ഉണ്ടായി. ഇതോടെ സെന്‍സര്‍ ബോഡ് ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു

  കാമ സൂത്ര- എ ടെയില്‍ ഓഫ് ലവ് (1996)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  സെന്‍സര്‍ ബോര്‍ഡിന്റെ അങ്ങേയറ്റത്തെ ക്ഷമ പരീക്ഷിച്ച ചിത്രമാണത്രെ കാമസൂത്ര- എ ടെയില്‍ ഓഫ് ലവ്. കാമസൂത്രയുടെ ആശയം ആസ്പദമാക്കി എടുത്ത ചിത്രത്തില്‍ എല്ലാ കാര്യങ്ങളും വെട്ടിത്തുറന്ന് പറയുകയായിരുന്നു. 16 ആം നൂറ്റാണ്ടി ജീവിച്ചിരുന്ന നാല് കമിതാക്കളുടെ കഥ പറയുന്ന ചിത്രമാണ് മിര്‍ നായറിന്റെ കാമസൂത്ര. ചിത്രം സെന്‍സര്‍ ബോര്‍ഡ് നിഷേധിച്ചു.

  ഉര്‍ഫ് പ്രൊഫസര്‍ (2000)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  പങ്കജ് അദ്വാനി സംവിധാനം ചെയ്ത് മനോജ് പവാ, അന്‍താര മാലി, ഷര്‍മാന്‍ ജോഷി എന്നിവര്‍ മുഖ്യവേഷത്തിലെത്തിയ ചിത്രമാണ് ഉര്‍ഫ് പ്രൊഫസര്‍. സംസ്‌കാര ശൂന്യമായ രംഗങ്ങളും കടുകട്ടി ഭാഷയും ഉപയോഗിച്ചതുകൊണ്ടാണത്രെ ചിത്രം സെന്‍സര്‍ ബോര്‍ഡ് വിലക്കിയത്.

  ദ പിങ്ക് മിറര്‍ (2003)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  സിദ്ധാര്‍ത്ഥ് രംഘയ്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ദ പിങ്ക് മിറര്‍. മൂന്നാം ലിംഗക്കാരുടെ കഥ പറഞ്ഞ ചിത്രം പക്ഷെ സെന്‍സര്‍ ബോഡിന് പിടിച്ചില്ല. ഫിലിം ഫെസ്റ്റിവലുകളില്‍ മികച്ച അഭിപ്രായം നേടിയിട്ടും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ സെന്‍സര്‍ ബോര്‍ഡ് അനുമതി ലഭിച്ചില്ല

  പാഞ്ച് (2003)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  1997ലെ ജോഷി - അഭയങ്കര്‍ സീരിയല്‍ കൊലപാതകത്തെ ആസ്പദമാക്കി അനുരാഗ് കുഷ്യപ് സംവിധാനം ചെയ്ത ചിത്രമാണ് പാഞ്ച്. ഒരു കലാപത്തെ ആസ്പദമാക്കി, മൂര്‍ച്ചയുള്ള സംഭാഷണങ്ങളിലൂടെ പറഞ്ഞ കഥ സെന്‍സര്‍ ബോര്‍ഡിന്റെ മാനദണ്ഡങ്ങള്‍ക്ക് എതിരായിരുന്നു. ചിത്രത്തിലെ മയക്കുമരുന്നിന്റെ ഉപയോഗത്തെയും ബോര്‍ഡ് പരമാര്‍ശിച്ചു. അങ്ങനെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം നിഷേധിച്ചു

   ബ്ലാക്ക് ഫ്രൈഡെ (2004)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  എസ് ഹുസൈന്‍ സെയ്ദിന്റെ ബ്ലാക്ക് ഫ്രൈഡെ- ദ ട്രു സ്റ്റോറി ഓഫ് ദി ബോംബെ ബോംബ് ബ്ലസ്റ്റ് എന്ന പുസ്തകത്തെ ആസ്പദമാക്കി അനുരാഗ്യ കുഷ്യപ് ആണ് ചിത്രമൊരുക്കിയത്. എന്നാല്‍ 1993 ലെ ബോംബെ സ്‌ഫോടന കേസ് ചൂണ്ടിക്കാട്ടി ബോംബെ കോടതി ചിത്രത്തിന്റെ റിലീസ് തടഞ്ഞുവച്ചു.

  പര്‍സനിയ (2005)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഗുജറാത്തിന്റെ വ്രണങ്കിതമായ കഴിഞ്ഞ കാലത്തെ കുറിച്ച് പറഞ്ഞ കഥയാണ് പര്‍സിയ. പ്രശംസയും വിമര്‍ശനവും ഒരു പോലെ നേടിയ ചിത്രം. 2002 ലെ ഗുജറാത്ത് കലാപത്തില്‍ അസഹര്‍ എന്ന ബാലന്‍ കാണാതെയായിപ്പോകുന്നതാണ് കഥ. ചിത്രത്തിന് ദേശീയ പുരസ്‌കാരവും ലഭിച്ചു. എന്നാല്‍ ഗുജറാത്ത് കലാപത്തെ കുറിച്ച് പറഞ്ഞത് സംസ്ഥാനത്ത് ചില രാഷ്ട്രീയ വിദ്വേഷങ്ങള്‍ക്ക് വഴിയൊരുക്കി.

  സിന്‍സ് (2005)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഒരു കേരള പുരോഹിതന്റെ രതിജന്യമായ യാത്രയാണ് സിന്‍സ്. അയാള്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തുകയും അവളുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്യുന്നു. കത്തോലിക് സമുദായത്തിന്റെ വിശ്വാസത്തെ വ്രണപ്പെടുത്തുന്നതായിരുന്നു സിനിമ. ചിത്രത്തില്‍ നഗ്ന രംഗങ്ങള്‍ ചൂണ്ടിക്കാട്ടി സെന്‍സര്‍ ബോര്‍ഡ് സിനിമ വിലക്കി

  വാട്ടര്‍ (2005)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ദീപ മേത്തയുടെ മറ്റൊരു ചിത്രം. ഇന്ത്യയിലെ വിധവകളുടെ ഇരുണ്ട ജീവിതത്തെ ആസ്പദമാക്കിയൊരുക്കിയ ചിത്രത്തിന് തിരക്കഥയൊരുക്കിയത് അനുരാഗ് കുശ്യപ് ആണ്. ചിത്രം ഒരുപാട് വിമര്‍ശനങ്ങളും വിവാദങ്ങളും നേരിട്ടു. ഒടുവില്‍ സെന്‍സര്‍ ബോര്‍ വാട്ടര്‍ വിലക്കി.

  ഫിറാഖ് (2008)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഗുജറാത്ത് കലാപത്തെ ആസ്പദമാക്കി ഒരുക്കിയ മറ്റൊരു ചിത്രം. ഗുജറാത്ത് കലാപത്തില്‍ സംഭവിച്ച ഒരു യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കിയാണ് ഫിറാഖ് ഒരുക്കിയത്. ചിത്രത്തിന്റെ സംവിധായിക നന്ദിതാ ദാസിന് ഹിന്ദു-മുസ്ലീം സമുദായത്തില്‍ നിന്നും ഒരുപാട് വിമര്‍ശനങ്ങള്‍ നേരിടേണ്ടി വന്നു. അന്ന് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് വലക്കേര്‍പ്പെടുത്തി. എന്നാല്‍ പിന്നീട് റിലീസ് ചെയ്തപ്പോള്‍ വിമര്‍ശകരുടെ പ്രശംസയും ചിത്രം നേടി.

  ഗണ്ടു (2010)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഗണ്ടു എന്ന പേരില്‍ എന്തെങ്കിലും ഉണ്ടെന്ന് തെറ്റിദ്ധരിക്കേണ്ടതില്ല. പൂര്‍ണമായും ബ്ലാക്ക് ആന്റ് വൈറ്റ് ഫോര്‍മാറ്റില്‍ ഒരുക്കിയ ഈ ബംഗാളി ചിത്രം വാചികമായ ലൈംഗികതകൊണ്ടും നഗ്നതകൊണ്ടും വിമര്‍ശനം നേടി. ഇന്ത്യന്‍ സംസ്‌കാരത്തിന് വിരുദ്ധമാണെന്ന് പറഞ്ഞാണ് ചിത്രം വിലക്കിയത്.

  ഇന്‍ഷ് അള്ളാഹ്, ഫുട്‌ബോള്‍ (2010)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഒരു കാശ്മീരി യുവാവ് വീട് വിട്ടിറങ്ങി, രാജ്യം വിടുന്നതും അയാല്‍ ഒരു ഫുട്‌ബോളര്‍ ആകുന്നതുമാണ് കഥ. എല്ലാ കാശ്മീരിക്കാരും ടെററിസ്റ്റുകളല്ല എന്ന ടാഗ് ലൈനോടുകൂടെ വന്ന ചിത്രം വിവാദങ്ങള്‍ക്ക് വഴിയൊരുക്കി

  ഡേസ്ഡ് ഇന്‍ ധൂണ്‍ (2010)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഇന്ത്യയിലെ പ്രശസ്തമായ ഒരു സ്‌കൂളാണ് ധൂണ്‍. സ്‌കൂളില്‍ നടക്കുന്ന ഒരു പരിഭ്രാന്തമായ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമ. ചിത്രം സ്‌കൂളിന്റെ പേരിന് കളങ്കംവരുത്തുന്നതാണെന്ന് പറഞ്ഞ് സ്‌കൂള്‍ അധികൃതര്‍ രംഗത്ത് വന്നതോടെയാണ് ഡേസ്ഡ് ഇന്‍ ധൂണിന് വിലക്കര്‍പ്പെട്ടത്.

  അണ്‍ഫ്രീഡം (2015)

  സെന്‍സര്‍ ബോര്‍ഡ് വിലക്കിയ 15 ഇന്ത്യന്‍ സിനിമകള്‍, വിലക്കിയതെന്തിന്?

  ഇസ്ലാമിക് തീവ്രവാദവുമായി ബന്ധപ്പെട്ട ഒരു ലെസ്ബിയന്‍ സ്റ്റോറിയാണ് അണ്‍ഫ്രീഡം. അതുകൊണ്ട് തന്നെ ചിത്രത്തിന് വിലക്കേര്‍പ്പെടുത്തുകയായിരുന്നു

  English summary
  Here's a list of movies which the Censor Board banned, not that the viewers missed any of it!
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X