»   » മഞ്ജുവിനെക്കാള്‍ മുന്നില്‍ കാവ്യ തന്നെ, നസ്‌റിയയെ കടത്തിവെട്ടി മിയ ജോര്‍ജ്ജ്; ഈ പട്ടിക ഞെട്ടിക്കും!

മഞ്ജുവിനെക്കാള്‍ മുന്നില്‍ കാവ്യ തന്നെ, നസ്‌റിയയെ കടത്തിവെട്ടി മിയ ജോര്‍ജ്ജ്; ഈ പട്ടിക ഞെട്ടിക്കും!

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ താരങ്ങളുടെ ആരാധകരുടെ വലുപ്പം അളക്കുന്നത് ഫേസ്ബുക്ക് ലൈക്കുകളുടെയും ട്വിറ്റര്‍ ഫോളോവേഴ്‌സിന്റെയും എണ്ണം നോക്കിയാണല്ലോ. അങ്ങനെ നോക്കുമ്പോള്‍ ഒരു പക്ഷെ സൂപ്പര്‍താരങ്ങളെക്കാള്‍ ലൈക്കുകള്‍ പുതുമുഖ നായികമാരുടെ ഫേസ്ബുക്ക് പേജുകള്‍ക്ക് ലഭിക്കാറുണ്ട്.

നസ്‌റിയ നസീം ഇതാരോടാണ് കൊഞ്ഞനം കുത്തി കാണിയ്ക്കുന്നത്; പുതിയ ചിത്രങ്ങള്‍ കാണൂ

മലയാളത്തിലും തമിഴിലും ഒരേ സമയം മിന്നി നില്‍ക്കുന്ന, ഏറ്റവും കൂടുതല്‍ ഫേസ്ബുക്ക് ലൈക്കുകള്‍ നേടുന്ന പതിനഞ്ച് നായികമാരെ കുറിച്ചാണ് ഇവിടെ ഇപ്പോള്‍ പറയുന്നത്. ആരും പ്രതീക്ഷിക്കാത്ത നായികമാരാണ് ഈ പട്ടികയില്‍ മുന്‍നിരയില്‍ നില്‍ക്കുന്നത്. ആരൊക്കെയാണെന്ന് നോക്കാം..

പ്രയാഗ മാര്‍ട്ടിന്‍

ഒരു മുറൈ വന്ത് പാര്‍ത്തായ എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ മാര്‍ട്ടിന്‍ മലയാള സിനിമാ ലോകത്ത് പരിചിതയായത്. തുടര്‍ന്ന് ധാരാളം മികച്ച ചിത്രങ്ങള്‍ ലഭിച്ചു. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരേ മുഖം, ഫുക്രി തുടങ്ങിയ ചിത്രങ്ങളിലെ കഥാപാത്രം ശ്രദ്ധേയമായി. 333,400 ലൈക്കുകളാണ് പ്രയാഗയുടെ ഫേസ്ബുക്ക് പേജിന് ഇതുവരെ ലഭിച്ചിരിയ്ക്കുന്നത്.

മഡോണ സെബാസ്റ്റിന്‍

പ്രേമം എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ മഡോണ സെബാസ്റ്റിന്‍ ഇപ്പോള്‍ തമിഴകത്താണ് തിളങ്ങുന്നത്. കാതലും കടന്ത് പോകും എന്ന ചിത്രത്തിന് ശേഷം ഇപ്പോള്‍ കാവലന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നു. പ്രേമത്തിന് ശേഷം മലയാളത്തില്‍ കിങ് ലയര്‍ എന്ന ചിത്രത്തിലും അഭിനയിച്ച മഡോണയ്ക്ക് 522,582 ലൈക്കാണ് ഉള്ളത്

സായി പല്ലവി

പ്രേമം എന്ന ചിത്രത്തിലൂടെ തന്നെയാണ് സായി പല്ലവിയും സിനിമാ ലോകത്തെത്തിയത്. സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ വളരെ സെലക്ടീലായത് കാരണം രണ്ടേ രണ്ട് ചിത്രങ്ങള്‍ മാത്രമേ സായി ഇതുവരെ ചെയ്തുള്ളൂ. പ്രേമത്തിന് ശേഷം കലി എന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം അഭിനയിച്ചു. ഇപ്പോള്‍ ഫിദ എന്ന തെലുങ്ക് ചിത്രം പൂര്‍ത്തിയാക്കി. 793,037 ലൈക്കുകളാണ് സായിയ്ക്ക് ഫേസ്ബുക്കില്‍.

പാര്‍വ്വതി

നോട്ട്ബുക്ക് എന്ന ചിത്രത്തിലൂടെ എത്തിയ പാര്‍വ്വതിയ്ക്ക് പത്ത് വര്‍ഷത്തിന് ശേഷമാണ് സിനിമയില്‍ രാശി തെളിഞ്ഞത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലും പാര്‍വ്വതി വിജയം നേടിയിട്ടുണ്ട്. ബാംഗ്ലൂര്‍ ഡെയ്‌സ്, എന്ന് നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ പാര്‍വ്വതിയ്ക്ക് ഇത്രയേറെ ആരാധകരുണ്ടായത്. ടേക്ക് ഓഫ് എന്ന പുതിയ ചിത്രത്തിനും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നു. 1,052,333 ലൈക്ക്‌സാണ് പാര്‍വ്വതിയുടെ പേജിന്.

റിമ കല്ലിങ്കള്‍

ആഷിഖ് അബുവുമായുള്ള വിവാഹത്തിന് ശേഷവും സിനിമായിലും നൃത്തത്തിലും സാമൂഹ്യ പ്രവര്‍ത്തനങ്ങളിലും സജീവമാണ് റിമ കല്ലിങ്കല്‍. ഫേസ്ബുക്കിലൂടെ എന്നും ആരാധകരുമായി സംവദിയ്ക്കുന്നത് കൊണ്ട് തന്നെ റിമയുടെ ഫേസ്ബുക്ക് ലൈക്കുകളും വളരെ കൂടുതലാണ്. 1,977,255 പേരാണ് ഫേസ്ബുക്കില്‍ റിമയെ ലൈക്ക് ചെയ്തിരിയ്ക്കുന്നത്.

അനുപമ പരമേശ്വരന്‍

പ്രേമം എന്ന ചിത്രത്തിലൂടെ വന്ന നായികമാരില്‍ ഏറ്റവും പെട്ടന്ന് ശ്രദ്ധയാകര്‍ഷിച്ചത് അനുപമ പരമേശ്വരനാണ്. പ്രേമം എന്ന ചിത്രത്തിന്റെ റീമേക്കിലൂടെ തെലുങ്കിലെത്തിയ അനു ഇതുവരെ മൂന്ന് ഹിറ്റ് ചിത്രങ്ങള്‍ അവിടെ ചെയ്തു. തമിഴില്‍ ധനുഷിനൊപ്പം അഭിനയിച്ച കൊടിയും ശ്രദ്ധ നേടി. ദുല്‍ഖറിനൊപ്പം ജോമോന്റെ സുവിശേഷങ്ങള്‍ ചെയ്തുകൊണ്ടാണ് അനു മലയാളത്തില്‍ തിരിച്ചെത്തിയത്. 2,079,971 പേരാണ് ഫേസ്ബുക്കില്‍ അനുപമയെ ലൈക്ക് ചെയ്തിരിയ്ക്കുന്നത്.

മംമ്ത മോഹന്‍ദാസ്

അഭിനേത്രി എന്ന നിലയില്‍ മാത്രമല്ല, ജീവിതത്തോടുള്ള മംമ്തയുടെ കാഴ്ചപ്പാടും, പോസിറ്റീവ് സമീപനവുമാണ് നടിയ്ക്ക് ആരാധകരെ നേടിക്കൊടുത്തത്. കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും ശ്രദ്ധ കൊടുക്കുന്ന മംമ്ത ഒരേ സമയം സൂപ്പര്‍താരങ്ങളുടെയും യുവ താരങ്ങളുടെയും നായികയായെത്തുന്നു. 2,125,966 ലൈക്കുകളാണ് മംമ്തയുടെ ഫേസ്ബുക്ക് പേജിന് ഇതുവരെ ലഭിച്ചിരിയ്ക്കുന്നത്.

മഞ്ജു വാര്യര്‍

മലയാളത്തിലെ സൂപ്പര്‍ ലേഡി പദവി അലങ്കരിയ്ക്കുന്ന നടിയാണ് മഞ്ജു വാര്യര്‍. തിരിച്ചുവരവില്‍ തന്റെ എല്ലാ വിഷയങ്ങളും നേരിട്ട് ആരാധകരെ അറിയിക്കാന്‍ മഞ്ജു ഫേസ്ബുക്ക് കാര്യക്ഷമമായി ഉപയോഗിയ്ക്കുന്നു. സിനിമാ വിശേഷങ്ങള്‍ മാത്രമല്ല സാമൂഹ്യ കാര്യങ്ങളും മഞ്ജു ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യാറുണ്ട്. 3,112,121 ലൈക്കുകളാണ് മഞ്ജുവിന്റെ ഫേസ്ബുക്ക് പേജിന്.

നമിത പ്രമോദ്

ടെലിവിഷന്‍ സീരിയലുകളിലൂടെ പരിചിതയായ നമിത പ്രമോദ് ട്രാഫിക് എന്ന ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീനിലെത്തിയത്. തുടര്‍ന്ന് നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍, ദിലീപ്, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ തുടങ്ങിയ മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചതോടെ നമിതയുടെ താരമൂല്യം വര്‍ധിച്ചു. ഇപ്പോള്‍ ഫഹദ് ഫാസിലിനൊപ്പം റോള്‍ മോഡല്‍ എന്ന ചിത്രം ചെയ്തുകൊണ്ടിരിയ്ക്കുകയാണ്്. 3,570,874 പേരാണ് നമിതയുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിയ്ക്കുന്നത്.

കാവ്യ മാധവന്‍

സിനിമയില്‍ നിന്ന് ഇപ്പോള്‍ വിട്ടു നില്‍ക്കുകയാണെങ്കിലും കാവ്യ മാധവന്റെ ഫേസ്ബുക്ക് ആരാധകര്‍ ഇപ്പോഴും കൂടിക്കൂടി വരികയാണ്. ദിലീപുമായുള്ള വിവാഹത്തിന് മുന്‍പ്, നവംബര്‍ 23 നാണ് ഏറ്റവുമൊടുവില്‍ കാവ്യ ഫേസ്ബുക്കില്‍ കയറിയത്. എന്നിട്ടും കാവ്യയുടെ ഫേസ്ബുക്ക് പേജ് ആരും ഡിസ് ലൈക്ക് ചെയ്ത് പോയിട്ടില്ല. ഇപ്പോള്‍ 3,685,593 പേര്‍ ഫേസ്ബുക്കില്‍ കാവ്യയെ ഇഷ്ടപ്പെടുന്നു.

നവ്യ നായര്‍

വിവാഹ ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്നിട്ടും നവ്യ നായരുടെ ഫേസ്ബുക്ക് പേജിന്റെ ലൈക്ക് അത്ഭുതപ്പെടുത്തുന്നതാണ്. 4,213,032 പേരാണ് നവ്യ നായരുടെ ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്തിരിയ്ക്കുന്നത്. സിനിമയില്‍ നിന്ന് മാത്രമാണ് നവ്യ അകലം പാലിച്ചത്. നൃത്തതിലും ടെലിവിഷന്‍ പരിപാടികളിലും ഇപ്പോഴും സജീവമാണ് താരം. ഫേസ്ബുക്കിലൂടെ ആരാധകരുമായി സംവദിക്കാനും സമയം കണ്ടെത്താറുണ്ട്

അമല പോള്‍

മലയാളിയാണെങ്കിലും അമല പോളിന് ആരാധകര്‍ അധികമുള്ളത് തമിഴകത്താണ്. തെലുങ്ക് സിനിമയിലും താരം വിജയം നേടി. ഇപ്പോള്‍ കന്നട ചിത്രത്തിലും അരങ്ങേറി. നാല് ഇന്റസ്ട്രിയിലുമായി ധാരാളം ആരാധകരെയും അമല പോള്‍ സമ്പാദിച്ചിട്ടുണ്ട്. 5,722,615 പേരാണ് അമല പോളിന്റെ ഫേസ്ബുക്ക് പേജിന് ലൈക്കടിച്ചിരിയ്ക്കുന്നത്.

ഹണി റോസ്

താരതമ്യേനെ അത്രയധികം താരമൂല്യമില്ലാത്ത ഹണി റോസിന്റെ ഫേസ്ബുക്ക് പേജിന് മലയാളത്തിലെ സൂപ്പര്‍ ലേഡിയായ മഞ്ജു വാര്യരെക്കാളും, നാല് ഇന്റസ്ട്രിയിലും പിടിപാടുള്ള അമല പോളിനെക്കാളുമൊക്കെ ലൈക്കുകള്‍ കിട്ടുന്നത് അത്ഭുതകരമാണ്. സിനിമകളും വളരെ സെലക്ടീവായിട്ട് മാത്രമേ ഹണി റോസ് തിരഞ്ഞെടുക്കുന്നുള്ളൂ. എന്നിട്ടും 6,426,443 ലൈക്കുകളാണ് അമലയുടെ പേജിന് ലഭിച്ചിരിയ്ക്കുന്നത്.

നസ്‌റിയ നസീം

ഫേസ്ബുക്ക് ലൈക്കിന്റെ കാര്യത്തില്‍ നസ്‌റിയ നസീമി ഇപ്പോഴും മുന്നില്‍ തന്നെയാണ്. ഫഹദ് ഫാസിലുമായുള്ള വിവാഹത്തിന് ശേഷം സിനിമയുമയില്‍ നിന്ന് പൂര്‍ണമായും വിട്ടുനില്‍ക്കുകയാണ് നസ്‌റിയ നസീം. ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തമിഴ് - മലയാളം സിനിമാ പ്രേമികളുടെ ഇഷ്ടം പിടിച്ചുപറ്റിയ നസ്‌റിയ ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ ഇപ്പോഴും മുന്നിലാണ്. 7,657,420 പേരാണ് നസ്‌റിയയുടെ ഫേസ്ഹബുക്ക് പേജ് ലൈക്ക് ചെയ്തിരിയ്ക്കുന്നത്.

മിയ ജോര്‍ജ്ജ്

ഫേസ്ബുക്ക് ലൈക്കുകളുടെ കാര്യത്തില്‍ ഏറ്റവും മുന്നില്‍ ഇപ്പോള്‍ നില്‍ക്കുന്നത് ആരും പ്രതീക്ഷിക്കാത്ത ഒരു നായികയാണ്, മിയ ജോര്‍ജ്ജ്!. ഇപ്പോള്‍ തമിഴ് സിനിമയിലും ശ്രദ്ധ കേന്ദ്രീകരിച്ചിരിയ്ക്കുന്ന മിയ ജോര്‍ജ്ജിന്റെ ഫേ്‌സബുക്ക് പേജിന് ലഭിച്ചിരിയ്ക്കുന്ന ലൈക്കുകള്‍ 9,451,141 ആണ്.

English summary
15 Mollywood heroines who have Highest Fan Following On Facebook

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam