»   » വ്യാജന്‍ മലയാളസിനിമയുടെ കഞ്ഞികുടിമുട്ടിക്കും

വ്യാജന്‍ മലയാളസിനിമയുടെ കഞ്ഞികുടിമുട്ടിക്കും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/15-piracy-increase-malayalam-cinema2-aid0166.html">Next »</a></li></ul>
Box office
ഇന്ത്യന്‍ ഭാഷാസിനിമകളില്‍ ഏറ്റവും ചുരുങ്ങിയ ബഡ്ജറ്റില്‍ സിനിമ ഒതുക്കുന്നവരാണ് മലയാളം നിര്‍മ്മാതാക്കള്‍. നിലവിലുള്ള വിതരണരീതിയനുസരിച്ച് സാറ്റലൈറ്റും ഓവര്‍സീസ്‌റൈറ്റും കൊണ്ട് തടിരക്ഷപ്പെടുത്തിയ അനുഭവങ്ങള്‍ ഏറെയുണ്ട്.

കേരളത്തില്‍ പ്രദര്‍ശിപ്പിച്ചുകിട്ടുന്നത് ലാഭമോ,ബോണസോആയി കണക്കാക്കാം. ഇതര മെട്രോ നഗരങ്ങളിലും ഗള്‍ഫിനും പുറമെ അമേരിക്ക, യൂറോപ്പ്,ഏഷ്യന്‍ രാജ്യങ്ങള്‍ തുടങ്ങിയവയാണ് മലയാളസിനിമയെ പരിരക്ഷിച്ചുപോരുന്നത്. എന്നാല്‍ വ്യാജന്റെ വാഴ്ച അത് മുടക്കുന്നിടത്തുവരെ എത്തിയിരിക്കുന്നു.

ദിവസവും ഒരു ഷോ മലയാളസിനിമയ്ക്കനുവദിച്ചിരുന്ന അമേരിക്കയിലെ മാവേലി തിയറ്റര്‍ പൂട്ടി. സൂപ്പര്‍സ്റ്റാര്‍ പടങ്ങള്‍ പത്ത് ലക്ഷത്തിനെടുത്ത് പ്രദര്‍ശിപ്പിക്കുന്ന തിയറ്ററിലേക്ക് ആളുകയറാഞ്ഞാല്‍ അവരെന്തുചെയ്യും.

എല്ലാ മാന്യന്‍മാരും വ്യാജസിഡിയിട്ട് സിനിമകണ്ടുകൊള്ളും. അല്ലെങ്കില്‍ നെറ്റിലുണ്ടാവും ഇതിനും പുറമെ സ്വകാര്യചാനലുകള്‍ വ്യാജന്‍ സംപ്രേഷണം വരെ നടത്തുന്നു. വിതരണാവകാശം കൊടുത്തുവാങ്ങിയവര്‍ തിയറ്ററും തുറന്ന് ഈച്ചയാട്ടിയിരിക്കേണ്ട ഗതികേട്.

ഉറുമി റിലീസ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ നെറ്റില്‍ കണ്ട് ഞെട്ടിയ സംഭവം മറന്നിട്ടുണ്ടാവില്ല. അതിലും കഷ്ടമാണ് തിയറ്ററുകളില്‍ തകര്‍ത്തോടുന്ന സാള്‍ട്ട് ആന്റെ പെപ്പറിന്റെ കാര്യം. സിനിമയുടെ കിടിലന്‍ പ്രിന്റുകളാണ് നെറ്റിലെ ടൊറന്റ് ഫയലുകളിലൂടെ പ്രചരിയ്ക്കുന്നത്. തിയറ്ററുകളിലെത്തി ഒരാഴ്ചയ്ക്കുള്ളില്‍ നെറ്റിലും സിനിമയുടെ വ്യാജന്‍ റിലീസ് ചെയ്തിരുന്നു. ഇത് കണ്ട് കണ്ണുതള്ളിയത് സംവിധായകന്‍ ആഷിക് അബുവിന്റേതാണ്.
അടുത്ത പേജില്‍
സാള്‍ട്ട് ആന്റ് പെപ്പര്‍ വ്യാജന്‍ നെറ്റിലെ സൂപ്പര്‍ഹിറ്റ്

<ul id="pagination-digg"><li class="next"><a href="/features/15-piracy-increase-malayalam-cinema2-aid0166.html">Next »</a></li></ul>
English summary
Malayalam cinema is witnessing a pleasant paradox. The internet sites are getting better at smuggling all the latest releases, but the box office gains, too, are getting better with each release

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam