സാള്‍ട്ട് ആന്റ് പെപ്പര്‍ വ്യാജന്‍ സൂപ്പര്‍ഹിറ്റ്

By Ravi Nath
<ul id="pagination-digg"><li class="previous"><a href="/features/15-piracy-increase-malayalam-cinema-1-aid0166.html">« Previous</a>

Salt And Pepper
ഏതാനും ദിവസം കൊണ്ട് അമ്പതിനായിരത്തോളം പേരാണ് സാള്‍ട്ട് ആന്റ് പെപ്പറിന്റെ വ്യാജപ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്തതെന്ന് ആഷിഖ് പറയുന്നു. കാണുന്നത്. ഏതാനും മണിക്കൂറുകള്‍ കൊണ്ട് സിനിമ ഡൗണ്‍ലോഡ് ചെയ്ത് കാണുന്നവര്‍ അത് കൂട്ടുകാര്‍ക്കും മറ്റും വിതരണം ചെയ്യുന്നതോടൊണ് ഇതിലെ അപകടം ഇരട്ടിയ്ക്കുന്നത്.

വ്യാജ സിഡികളുടെ സ്ഥാനം ഇന്ന് പെന്‍ ഡ്രൈവുകള്‍ ഏറ്റെടുത്തതോടെ സിനിമ എളുപ്പത്തില്‍ വീടുകളുടെ അകത്തളങ്ങളിലും എത്തുന്നു. മൈക്രോസോഫ്റ്റും ആപ്പിളും വ്യാജന് മുന്നില്‍ മുട്ടുമടക്കുമ്പോള്‍ സിനിമയുടെ വ്യാജനെ തടയുക ബുദ്ധിമുട്ടാണെന്ന് ആഷിഖ് അബു പറയുന്നു. വിദഗ്ധരുടെ സഹായത്തോടെ പുതിയ സിനിമയുടെ അറുപതോളം പ്രിന്റുകള്‍ സാള്‍ട്ട് ആന്റ് പെപ്പര്‍ ടീം മാറ്റിയിട്ടുണ്ട്. എന്നാല്‍ ഒന്ന് മാറ്റുമ്പോള്‍ പകരം പത്തെണ്ണം നെറ്റില്‍ എത്തുമെന്നതാണ് യാഥാര്‍ഥ്യം.

ഇതിലും വലിയ ഞെട്ടിക്കലാണ് ഇന്റര്‍ പോളും സൈബര്‍സെല്ലും പുറത്ത്‌കൊണ്ടുവരുന്ന കാര്യങ്ങള്‍. യൂടൂബില്‍ അപ്‌ലോഡ് ചെയ്യുന്നവരെ കണ്ടുപിടിക്കുക എളുപ്പമല്ല. കണ്ടുപിടിച്ചാലും നിയമത്തിന്റെ വഴിയിലേക്ക് നടത്താന്‍ അന്താരാഷ്ട്ര നിയമങ്ങള്‍ അനുവദിക്കുന്നുമില്ല.

നെറ്റിനുള്ളില്‍ നുഴഞ്ഞുകയറുന്ന വിരുതന്‍മാര്‍ പലപ്പോഴും വ്യാജ വിലാസങ്ങളിലും മറ്റുമാണ് വിലസുന്നത്. വിദേശമാര്‍ക്കറ്റ് കണ്ട് സിനിമയില്‍ കാശുമുടക്കുന്ന നിര്‍മ്മാതാക്കളുടെ കാര്യം ഇതോടെ അവതാളത്തിലാവുകയാണ്. വിദേശമാര്‍ക്കറ്റില്‍ ജപ്പാന്‍,സിങ്കപ്പൂര്‍,മലേഷ്യ, തുടങ്ങിയ സ്ഥലങ്ങളില്‍ തമിഴ് സിനിമയ്ക്ക് ഗംഭീര സാദ്ധ്യതകളാണ് ഉണ്ടായിരുന്നത്. വ്യാജ സിഡി, ഇന്റര്‍നെറ്റ്, ലോബികളുടെ ചെയ്തികള്‍ക്ക് കടിഞ്ഞാണിട്ടില്ലെങ്കില്‍ അത് നമ്മുടെ കട അടപ്പിക്കുന്ന ലക്ഷണമാണ്.

വൈഡ് റിലീസിംഗും മൂന്നുമാസത്തിനുള്ളില്‍ സാറ്റലെററ് സംപ്രേഷണാവകാശവും സിഡി റിലീസുമൊക്കെ ഇവിടെ മുഖ്യധാരയില്‍ നടക്കുന്നുണ്ടെങ്കിലും പോസ്റ്റ് പ്രൊഡക്ഷന്‍ തീരുംമുമ്പേ തെരുവോരത്ത് സിഡികള്‍ കിട്ടുന്ന അവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. കര്‍ശന നിയമ നിര്‍മ്മാണങ്ങളും ഉപേക്ഷകൂടാതെ അത് നടപ്പിലാക്കാനുള്ള ശ്രമങ്ങളും നടന്നില്ലെങ്കില്‍ ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കുന്ന ബാലന്‍സ് തെറ്റും.

ഇന്ത്യക്കകത്തും പുറത്തും സൈബര്‍ നിയമങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാതെ ഇന്റര്‍ നാഷണല്‍ വ്യാജന്‍മാരെ പിടികൂടുക എളുപ്പമല്ല. മലയാളത്തിന്റെ ഇത്തിരിവട്ടത്തിലെ കച്ചവടം കൊണ്ട്ഒരുഗുണവും മലയാളസിനിമയ്ക്ക് അടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാനും വയ്യ.
മുന്‍പേജില്‍
മോളിവുഡില്‍ വ്യാജന്റെ വാഴ്ച

<ul id="pagination-digg"><li class="previous"><a href="/features/15-piracy-increase-malayalam-cinema-1-aid0166.html">« Previous</a>

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X