മോഹന്‍ലാലിനും രഞ്ജിത്തിനും കൈപൊള്ളിയ ചന്ദ്രോത്സവം! അന്നും ഇന്നും ഹിറ്റാണ് ഗാനങ്ങള്‍!

ആരാരും കാണാതെ, മോഹന്‍ലാലും മീനയും അഭിനയിച്ച ചന്ദ്രോത്സവത്തിലെ ഈ ഗാനം പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുറ്റത്തെത്തും തെന്നലേ, പൊന്‍മുളം തണ്ട്, തുടങ്ങിയ ഗാനങ്ങളും ഈ സിനിമയിലേതാണ്. ഗിരീഷ് പുത്തഞ്ചേരി വിദ്യസാഗര്‍ കൂട്ടുകെട്ടില്‍ പിറന്ന മനോഹരമായ ഗാനങ്ങളും സിനിമയുടെ പ്രധാന ഹൈലറ്റുകളിലൊന്നായിരുന്നു. ചന്ദ്രോത്സവം തിയേറ്ററുകളിലേക്ക് എത്തിയിട്ട് 15 വര്‍ഷമായിരിക്കുകയാണ്. രഞ്ജിത്ത് തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം കൂടിയായിരുന്നു ഇത്.

മോഹന്‍ലാല്‍, മീന, രഞ്ജിത്ത്, ഖുശ്ബു, സംവൃത സുനില്‍ തുടങ്ങി വന്‍താരനിരയായിരുന്നു ചിത്രത്തിനായി അണിനിരന്നത്. ചിറയ്ക്കല്‍ ശ്രീഹരിയെന്ന കഥാപാത്രത്തെയായിരുന്നു മോഹന്‍ലാല്‍ അവതരിപ്പിച്ചത്. ഇന്ദുലേഖയുടെ വേഷത്തിലായിരുന്നു മീന എത്തിയത്. വന്‍പ്രതീക്ഷയോടെയാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തിയതെങ്കിലും ബോക്സോഫീസില്‍ പരാജയമായി മാറുകയായിരുന്നു. കഥയിലെ പോരായ്മയാണ് ചിത്രത്തിന് തിരിച്ചടിയായതെന്ന തരത്തിലായിരുന്നു വിലയിരുത്തലുകള്‍.

ഇതൊരു മോശം സിനിമയാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നായിരുന്നു രഞ്ജിത്ത് പറഞ്ഞത്. മോഹന്‍ലാല്‍ ഫാന്‍സിന്റെ അമിത പ്രതീക്ഷയായിരുന്നു ചിത്രത്തിന് തിരിച്ചടിയായത്. ഡിവിഡി കണ്ടതിന് ശേഷം നിരവധി പേര്‍ തന്നെ വിളിച്ചിരുന്നുവെന്നും ചിത്രത്തെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിരുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Mohanlal

2005 മോഹന്‍ലാലിനെ സംബന്ധിച്ച് അത്ര നല്ല വര്‍ഷമായിരുന്നില്ല. ചെയ്ത സിനിമകളെല്ലാം പരാജയപ്പെടുകയായിരുന്നു. തുടരെത്തുടരെയുള്ള പരാജയങ്ങളില്‍ താരം തളര്‍ന്നിരുന്നു. പ്രേക്ഷകരുടെ പ്രതീക്ഷ നിലനിര്‍ത്താന്‍ മോഹന്‍ലാലിന് കഴിയുന്നില്ലെന്ന തരത്തിലുള്ള വിമര്‍ശനങ്ങളായുരുന്നു ഉയര്‍ന്നത്. പല സംവിധായകരും താരത്തെ വെച്ച് സിനിമയെടുക്കാന്‍ മടിച്ചിരുന്നു. ഈ സമയത്ത് മോഹന്‍ലാല്‍ തന്‍റെ പ്രതിഫലവും വെട്ടിക്കുറച്ചിരുന്നു.

രഞ്ജന്‍ പ്രമോദിന്റെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി നരനുമായി ജോഷിയെത്തിയതോടെയാണ് മോഹന്‍ലാല്‍ തന്റെ പഴയ പ്രഭാവം വീണ്ടെടുത്തത്. മുള്ളന്‍കൊല്ലി വേലായുധനെ ആരാധകര്‍ ഒന്നടങ്കം ഏറ്റെടുത്തപ്പോള്‍ ബോക്‌സോഫീസില്‍ നിന്നും മോഹന്‍ലാല്‍ മികച്ച വിജയമായിരുന്നു നേടിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X