Don't Miss!
- News
'അടൂര്‍ പറയുന്നത് വലിയ കള്ളം', എന്താണ് അവിടെ അനുഭവിച്ചത് എന്ന് ഒരിക്കല്‍ പോലും ചോദിച്ചില്ലെന്ന് ജീവനക്കാർ
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
6 മാസം കൊണ്ട് 86 സിനിമകള്‍! വിജയിച്ചത് 16 എണ്ണം.. മറ്റുള്ള സിനിമകളുടെ അവസ്ഥ എന്തായിരിക്കും..?
Recommended Video

ഈ വര്‍ഷത്തെ ഏറ്റവും വലിയ പ്രത്യേകത ബിഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത് എന്നതാണ്. മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിങ്ങനെ സൂപ്പര്‍ സ്റ്റാറുകളും പൃഥ്വിരാജ്, ടൊവിനോ തോമസ്, നിവിന്‍ പോളി, തുടങ്ങിയ യുവതാരങ്ങളുടെ ബിഗ് ബജറ്റ് ചിത്രങ്ങളും അണിയറയിലുണ്ട്. അവയില്‍ ചിലത് ചിത്രീകരണം പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ തിയറ്ററുകളിലേക്ക് എത്തും.
കഴിഞ്ഞ വര്‍ഷം ഹിറ്റായ സിനിമകളുടെ എണ്ണം കൂടുതലുണ്ടെങ്കില്‍ 2018 അക്കാര്യത്തില്‍ പിന്നോട്ടാണ്. പുതിയ വര്‍ഷം തുടങ്ങി ആറ് മാസങ്ങള്‍ കഴിയുമ്പോള്‍ തിയറ്ററില്‍ മികച്ച പ്രകടനം നടത്തിയ സിനിമകളും ബോക്സോഫീസില്‍ തിളങ്ങിയ സിനിമകളും വളരെ കുറച്ച് മാത്രമേ ഉള്ളുവെന്നതാണ് സത്യം. ഹിറ്റായ സിനിമകള്‍ ഏതൊക്കെയാണെന്ന് നോക്കാം.

ആദി
താരപുത്രന് പ്രണവ് മോഹന്‍ലാല്‍ നായകനായി അരങ്ങേറ്റം കുറിച്ച സിനിമയായിരുന്നു ആദി. ജിത്തു ജോസഫ് സംവിധാനം ചെയ്ത ആദിയായിരുന്നു 2018 ലെ ആദ്യത്തെ ബ്ലോക്ബസ്റ്റര്‍ മൂവി. ജനുവരി 26 റിപ്പബ്ലിക് ദിനത്തിലായിരുന്നു സിനിമ തിയറ്ററുകളിലേക്ക് റിലീസ് ചെയ്തത്. രാജാവിന്റെ മകന് എന്ന ലേബലില്‍ പ്രണവ് മോഹന്‍ലാല്‍ ആദ്യ സിനിമയിലൂടെ തന്നെ തിളങ്ങിയിരുന്നു. ആക്ഷന്‍ പ്രധാന്യം കൊടുത്ത് നിര്‍മ്മിച്ച ആദിയുടെ വിജയത്തിന് പിന്നാലെ രണ്ടാമത്തെ സിനിമയില്‍ അഭിനയിക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രണവ് മോഹന്‍ലാല്‍.

സുഡാനി ഫ്രം നൈജീരിയ
സൗബിന് ഷാഹിര്‍ നായകനായി അഭിനയിച്ച സിനിമയായിരുന്നു സുഡാനി ഫ്രം നൈജീരിയ. നവാഗതനായ സക്കറി തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമ മലപ്പുറത്തെ സെവന്‍സ് ഫുട്ബോള്‍ പ്രേമത്തെ ഇതിവൃത്തമാക്കിയായിരുന്നു നിര്‍മ്മിച്ചത്. നൈജീരിയയില്‍ നിന്നുമെത്തിയ സാമുവല്‍ അബിയോളാ റോബിന്‍സണ്‍ ആയിരുന്നു ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ പ്രീതി നേടിയ സിനിമ തിയറ്ററുകളിലും ബോക്സോഫീസിലും മോശമില്ലാത്ത പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.

അരവിന്ദന്റെ അതിഥികള്‍
ബിഗ് ബജറ്റിലൊരുക്കിയ സിനിമ അല്ലെങ്കിലും അരവിന്ദന്റെ അതിഥികള്‍ ഹിറ്റായിരുന്നു. കഥ പറയുമ്പോള്‍, മാണിക്കല്ല്, എന്നീ സിനിമകള്‍ക്ക് ശേഷം എംമോഹനന്‍ സംവിധാനം ചെയ്ത അരവിന്ദന്റെ അതിഥികളില്‍ ശ്രീനിവാസനും വിനീത് ശ്രീനിവാസനുമായിരുന്നു കേന്ദ്രകഥാപാത്രങ്ങളായി അവതരിപ്പിച്ചത്. കുടുംബ പശ്ചാതലത്തിലൊരുക്കിയ സിനിമയില്‍ ഉര്‍വ്വശി, ശാന്തി കൃഷ്ണ എന്നിവരും ഉണ്ടായിരുന്നു. ഈ കൊല്ലത്തെ മികച്ച സിനിമകളുടെ പട്ടികയിലാണ് അരവിന്ദന്റെ അതിഥികളുള്ളത്.

അബ്രഹാമിന്റെ സന്തതികള്‍
ജൂണ്‍ പകുതിയോടെ തിയറ്ററുകളിലേക്ക് എത്തി ഇപ്പോഴും ഹിറ്റായി പ്രദര്‍ശനം നടത്തുന്ന സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. മമ്മൂട്ടി പോലീസ് ഓഫീസറായ ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തിലെത്തിയപ്പോള് അന്സന് പോള്‍, കനിഹ തുടങ്ങി വലിയ താരനിര തന്നെ സിനിമയിലുണ്ട്. ഇമോഷണല്‍ ത്രില്ലറായി നിര്‍മ്മിച്ച അബ്രഹാമിന്റെ സന്തതികള്‍ മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോഴും ഹൗസ് ഫുള്‍ ആണ്. സിനിമ വലിയൊരു റെക്കോര്‍ഡ് തര്‍ക്കാനുള്ള ശ്രമത്തിലാണ്.

കാര്‍ബണ്‍
ഫഹദ് ഫാസിലിനെ നായകനാക്കി ഛായഗ്രാഹകന്‍ വേണു തിരക്കഥയെഴുതി സംവിധാനം ചെയ്ത സിനിമയാണ് കാര്‍ബണ്‍. ജനുവരിയില്‍ തിയറ്ററുകളിലേക്കെത്തിയ ചിത്രത്തില്‍ മംമ്ത മോഹന്‍ദാസായിരുന്നു നായിക. കാടിനെ പശ്ചാതലമാക്കി ഒരുക്കിയ കാര്‍ബണ്‍ പ്രേക്ഷകര്‍ക്ക് പുതിയൊരു അനുഭവമായിരുന്നു സമ്മാനിച്ചിരുന്നത്. മോശമില്ലാത്ത അഭിപ്രായം നേടി ടോട്ടല്‍ ബിസിനസില്‍ ലാഭം ഉറപ്പിച്ച സിനിമയായിരുന്നു.

ശിക്കാരി ശംഭു
ഈ വര്‍ഷം ഏറ്റവുമധികം സിനിമകള്‍ തിയറ്ററുകളിലേക്ക് എത്തിക്കാനുള്ള ശ്രമമായിരുന്നു കുഞ്ചാക്കോ ബോബന്. ജനുവരിയില്‍ രണ്ട് സിനിമകളായിരുന്നു അങ്ങനെ എത്തിയത്. അതില്‍ കുഞ്ചാക്കോ ബോബന് സുഗീത് കൂട്ടുകെട്ടിലെത്തിയ നാലാമത്തെ സിനിമയാണ് ശിക്കാരി ശംഭു. കടുവയെ പിടിക്കാന്‍ പോവുന്ന കുഞ്ചാക്കോ ബോബനും കൂട്ടുകാരം അബദ്ധത്തില്‍ അതിനെ പിടിക്കുന്നതും സസ്പെന്‍സ് നിറഞ്ഞൊരു കഥയുമായിട്ടായിരുന്നു ശിക്കാരി ശംഭു വന്നത്. നല്ലൊരു സിനിമ എന്ന വിലയിരുത്തല്‍ കിട്ടിയ ശിക്കാരി ശംഭു മോശമില്ലാത്ത പ്രകടനം തന്നെയായിരുന്നു കാഴ്ച വെച്ചത്.

ക്വീന്‍
അങ്കമാലി ഡയറീസിന് ശേഷം പുതുമുഖങ്ങളുടെ സിനിമയായി എത്തിയതായിരുന്നു ക്വീന്‍. കോളേജ് പശ്ചാതലത്തിലൊരുക്കിയ ചിത്രം നവാഗതനായ ഡിജോ ജോസ് ആന്റണിയായിരുന്നു സംവിധാനം ചെയ്തത്. സൂപ്പര്‍ സ്റ്റാര്‍ ഘടകങ്ങളൊന്നുമില്ലെങ്കിലും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടൊരു സിനിമയാവാന്‍ ഇതിന് കഴിഞ്ഞിരുന്നു. സാനിയ അയ്യപ്പന് അവതരിപ്പിച്ച ചിന്നു എന്ന കഥാപാത്രമായിരുന്നു ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ടതും.

ഹേയ് ജൂഡ്
നിവിന്‍ പോളിയെ നായകനാക്കി ശ്യാമപ്രസാദ് സംവിധാനം ചെയ്ത സിനിമയായിരുന്നു ഹേയ് ജൂഡ്. തമിഴ് നടി തൃഷ ആദ്യമായി മലയാളത്തില്‍ അഭിനയിച്ച സിനിമയ്ക്ക് മികച്ച പിന്തുണയായിരുന്നു ലഭിച്ചിരുന്നത്. നിവിന്റെ കരിയറിലെ ഏറ്റവും ഫീല്‍ ഗുഡ് സിനിമ എന്നഭിപ്രായം സ്വന്തമാക്കിയാണ് ചിത്രം പ്രദര്‍ശനം നടത്തിയിരുന്നത്. തുടക്കം ശ്രദ്ധേയമായിരുന്നില്ലെങ്കിലും പിന്നീടങ്ങോട്ട് തിളങ്ങാന്‍ സിനിമയ്ക്കും കഴിഞ്ഞിരുന്നു.

ആമി
എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്ത സിനിമയായിരുന്നു ആമി. മഞ്ജു വാര്യരായിരുന്നു മാധവിക്കുട്ടിയുടെ വേഷത്തിലെത്തിയത്. വ്യത്യസ്ത അഭിപ്രായങ്ങള്‍ നേടിയ സിനിമയില്‍ ടൊവിനോ തോമസ്, മുരളി ഗോപി, അനൂപ് മേനോന് എന്നിവരായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. പ്രതീക്ഷിച്ച വിജയം നേടിയില്ലെങ്കിലും മോശമില്ലാത്ത ലാഭം സിനിമയ്ക്ക് കിട്ടിയിരുന്നു.

ക്യാപ്റ്റന്‍
ആട് 2 വിന് ശേഷമെത്തിയ ജയസൂര്യയുടെ ക്യാപ്റ്റന്‍ നല്ല പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. ഇന്ത്യയ്ക്ക് അഭിമാനമായിരുന്ന ഫുട്ബോള്‍ താരം വിപി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കി നവാഗതനായ പ്രജേഷ് സെന്നായിരുന്നു ക്യാപ്റ്റന്‍ സംവിധാനം ചെയ്തിരുന്നത്. ഫെബ്രുവരിയില്‍ തിയറ്ററുകൡലേക്ക് എത്തിയ ചിത്രത്തിന് പോസീറ്റിവ് റിവ്യൂ ആയിരുന്നു ലഭിച്ചിരുന്നത്. എന്നാല്‍ ബോക്സോഫീസില്‍ വലിയ ചലനമുണ്ടാക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ല.

കുട്ടനാടന്‍ മാര്‍പാപ്പ
മാര്‍ച്ചില്‍ പുറത്തിറങ്ങിയ മറ്റൊരു കുഞ്ചാക്കോ ബോബന് ചിത്രമായിരുന്നു കുട്ടനാടന്‍ മാര്‍പാപ്പ. അദിതി രവി, ശാന്തി കൃഷ്ണ, ഇന്നസെന്റ്, ധര്മജന് തുടങ്ങി വന്‍താരനിര അണിനിരന്ന സിനിമയ്ക്ക് തിയറ്ററില്‍ വലിയ കൈയടിയായിരുന്നു ലഭിച്ചിരുന്നത്. ശ്രീജിത്ത് വിജയന് സംവിധാനം ചെയ്ത ചിത്രം കുട്ടനാടിനെ ആസ്പദമാക്കിയായിരുന്നു നിര്‍മ്മിച്ചത്.

സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍
അങ്കമാലി ഡയറീസിന് ശേഷം ആന്റണി വര്‍ഗീസ് നായകനായി അഭിനയിച്ച രണ്ടാമത്തെ സിനിമയായിരുന്നു സ്വാതന്ത്യം അര്‍ദ്ധരാത്രിയില്‍. ജയിലിനുള്ളില്‍ നിന്നും ചിത്രീകരിച്ച സിനിമ പുതുമുഖ സംവിധായകനായ ടിനു പാപ്പച്ചനായിരുന്നു സംവിധാനം ചെയ്തിരുന്നത്. വിനായകന്, ചെമ്പന്‍ വിനോദ് തുടങ്ങിയ താരങ്ങളായിരുന്നു സിനിമയിലെ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തിയറ്ററില്‍ മിന്നുന്ന പ്രകടനം കാഴ്ച വെച്ച സിനിമ ലാഭമായിരുന്നു.

അങ്കിള്‍
മെഗാസ്റ്റാര്‍ മമ്മൂട്ടി അങ്കിള്‍ വേഷത്തിലെത്തിയ സിനിമയായിരുന്നു അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്ത സിനിമയ്ക്ക് ജോയ് മാത്യു ആയിരുന്നു തിരക്കഥ ഒരുക്കിയത്. ഫാമിലി എന്റര്‍ടെയിനറായി നിര്‍മ്മിക്കുന്ന സിനിമയില്‍ ജോയ് മാത്യൂ, സുരേഷ് കൃഷ്ണ, മുത്തുമണി, കൈലാഷ്, ഷീല, കാര്‍ത്തിക തുടങ്ങിയവരും അഭിനയിച്ചിരുന്നു. മലയാളികള്‍ തീര്‍ച്ചായും കണ്ടിരിക്കേണ്ട സിനിമ എന്നത് തന്നെയാണ് അങ്കിളിനെ കുറിച്ച് വന്ന അഭിപ്രായം.

പഞ്ചവര്‍ണതത്ത
കുടംബ പ്രേക്ഷകരുടെ പ്രിയങ്കരനായ ജയറാമിന്റെ ശക്തമായൊരു തിരിച്ച് വരവായിരുന്നു പഞ്ചവര്‍ണതത്ത എന്ന സിനിമയിലൂടെ. രമേഷ് പിഷാരടി ആദ്യമായി സംവിധാം ചെയ്ത സിനിമ തിയറ്ററുകളില്‍ മിന്നുന്ന പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്. വിഷുവിന് മുന്നോടിയായി തിയറ്ററുകളിലെത്തിയ ചിത്രത്തിന് ബോക്സോഫീസിലും കാര്യമായ ചലനമുണ്ടാക്കാന്‍ കഴിഞ്ഞിരുന്നു.

ബിടെക്
ആസിഫ് അലി, അപര്‍ണ ബാലമുരളി കൂട്ടുകെട്ടിലെത്തിയ മറ്റൊരു സിനിമയായിരുന്നു ബിടെക്. ക്യാംപസ് പശ്ചാതലമാക്കി ഒരുക്കിയ സിനിമ പുതമുഖ സംവിധായകനായ മൃദുല്‍ നായര്‍ ആയിരുന്നു സംവിധാനം ചെയ്തിരുന്നത്. ദീപക് പറമ്പേല്‍, ശ്രീനാഥ് ഭാസി, സൈജു കുറുപ്പ്, നിരഞ്ജന അനൂപ്, അലന്‍സിയര്‍, വികെ പ്രകാശ്, അജു വര്‍ഗീസ്, നീന കുറുപ്പ്, അനൂപ് മേനോന്, തുടങ്ങി നിരവധി താരങ്ങളും അഭിനയിച്ചിരുന്നു. നല്ല പ്രകടനം തന്നെയായിരുന്നു സിനിമ കാഴ്ച വെച്ചത്.

ഞാന്‍ മേരിക്കുട്ടി
ജയസൂര്യ, രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടിലെത്തിയ ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. മുന്‍പത്തെ സിനിമകള്‍ പോലെ തന്നെ തിയറ്ററുകളില്‍ നിന്നും പ്രേക്ഷകരുടെ പൂര്‍ണ പിന്തുണ സ്വന്തമാക്കാന്‍ മേരിക്കുട്ടിയ്ക്കും കഴിഞ്ഞിരുന്നു. ജൂണില്‍ റിലീസ് ചെയ്ത സിനിമ ഇപ്പോഴും നല്ല രീതിയില്‍ പ്രദര്‍ശനം നടത്തി കൊണ്ടിരിക്കുകയാണ്.
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
സമാന്തയുടെ മുഖത്തിന്റെ ഷേപ്പ് തന്നെ മാറിപ്പോയി? രോഗം മോശമാകുന്നു! ചിത്രം കണ്ട് ആരാധകര്‍ ആശങ്കയില്‍
-
കാമുകനായിരിക്കുമ്പോള്‍ രോഹിത്തിനൊപ്പം പോയതൊക്കെ വീട്ടുകാര്‍ അറിഞ്ഞാണ്; നേരത്തെ വിവാഹം കഴിച്ചതിനെ പറ്റി ആര്യ