»   » റിയാലിറ്റി ഷോകളുടെ പൂക്കാലം

റിയാലിറ്റി ഷോകളുടെ പൂക്കാലം

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/17-reality-shows-dominates-malayalam-channels-2-aid0166.html">Next »</a></li></ul>
Idea Star Singer Reality Show
റിയാലിറ്റി ഷോകള്‍ വീടുകളുടെ അകത്തളങ്ങള്‍ കയ്യടക്കുന്ന കാലമാണിത്. സാമൂഹിക പ്രശ്‌നങ്ങളില്‍ നിന്നെല്ലാം മാറി ഞാനും വീടും ടിവിയും എന്ന വൃത്തത്തിനുള്ളിലൊതുങ്ങുന്ന ആളുകളെ മുഴുവന്‍സമയം എങ്ങിനെ ടിവിയ്ക്കുമുന്നില്‍ തളച്ചിടാം എന്ന ബുദ്ധിപരമായ ചിന്തയുടെ സന്തതിയാണ് റിയാലിറ്റി ഷോകള്‍.

മലയാള ചാനലുകളില്‍ കടുത്ത റിയാലിറ്റി ഷോ മത്സരം നടക്കുന്നത് അമൃത ടിവിയും ഏഷ്യാനെറ്റും തമ്മിലാണ്. കേരളം പോലുള്ള ഒരു കൊച്ചുപ്രദേശത്ത് ഇത്രയധികം ചാനലുകള്‍ എങ്ങിനെ പിടിച്ചു നില്ക്കും എന്ന ചോദ്യത്തിനുള്ള ഉത്തരം സിനിമയേക്കാള്‍ എത്രയോ ഉപരി കാഴ്ചക്കാരുടെ അവലംബം ടെലിവിഷനാണ് എന്നതാണ്.

വളര്‍ച്ചയുടെ ഉയരങ്ങളിലേക്കുകുതിച്ചുകൊണ്ടിരിക്കുന്ന ചാനലുകളും പുതുതായ് ലോഞ്ചിംഗിനിറങ്ങുന്നവരും ഈ സാദ്ധ്യതകള്‍ക്ക് അടിവരയിടുന്നു. ഒരു കുതിച്ചുചാട്ടമായിരുന്നു അമൃതയുടെ ലക്ഷ്യം.

വളരെ പ്‌ളാനിംഗോടുകൂടിയ അവരുടെ നീക്കങ്ങള്‍ക്ക് ആക്കം കൂട്ടിയത് സൂപ്പര്‍ സ്‌റാര്‍ എന്ന സംഗീതറിയാലിറ്റിഷോയാണ്.  വിദേശചാനലുകളില്‍ പരീക്ഷിച്ചു വിജയംകണ്ട ഷോകളുടെ കേരളത്തിലെ സാദ്ധ്യതകള്‍ തേടിയ ഈ സംരംഭം വിജയം കണ്ടു.

ഇതിന്റെ ചുവടുപിടിച്ച് മറ്റ് ചാനലുകള്‍ ഇതേ ആശയം തന്നെ പ്രയോഗിച്ചു. എത്രചവച്ചാലും അലിഞ്ഞുകിട്ടാത്തവിധം പരിണാമഗുപ്തിയില്ലാത്തതും ആവര്‍ത്തനവിരസവുമായ സീരിയലുകള്‍ റേറ്റിങില്‍ തകര്‍ന്നുവീഴുമ്പോഴാണ് ചാനലുകള്‍ പലതും റിയാലിറ്റി ഷോകളില്‍ ആശ്വാസം തേടിയത്.

അടുത്ത പേജില്‍
റിയാലിറ്റി നല്‍കുന്ന തൊഴിലവസരം

<ul id="pagination-digg"><li class="next"><a href="/features/17-reality-shows-dominates-malayalam-channels-2-aid0166.html">Next »</a></li></ul>

English summary
Reality shows have become the most popular television programmes of an average malayalee and they have overcome the hangover given by serials to Keralites

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X