twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    റിയാലിറ്റി ഷോ എന്ന ഭാഗ്യപരീക്ഷണം

    By Ravi Nath
    |
    <ul id="pagination-digg"><li class="previous"><a href="/features/17-reality-shows-dominates-malayalam-channels-2-aid0166.html">« Previous</a>

    Super Star Reality Show
    അമൃതയിലെ സൂപ്പര്‍ഡാന്‍സര്‍ പരിപാടിയില്‍ എത്തുന്നകുട്ടികളൊക്കെ അസാമാന്യ കഴിവുമായാണ് എത്തുന്നത്. മിക്കവാറും ദുബായ് മലയാളികള്‍,നല്ല കാശുള്ളവര്‍, വമ്പന്‍ സെറ്റപ്പില്‍ പ്രാക്ടീസ് ചെയ്ത് ഓരോ റൌണ്ടിലെ ഓരോ പെര്‍ഫോമന്‍സിന് ലക്ഷങ്ങള്‍ ചെലവാക്കുന്നവര്‍.

    ഓരോ കയ്യടികളും ഗള്‍ഫില്‍ കഷ്ടപ്പെടുന്ന അച്ഛനമ്മമാര്‍ക്ക് ആത്മസംതൃപ്തിയാണ് നല്‍കുന്നത്. എത്ര പണം ചെലവായാലും എന്നാലും അവര്‍ മത്സരത്തിന്റെ സ്പിരിട്ട് ഒട്ടും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. വന്‍തുക ചെലവാക്കി ഈ ഷോകളില്‍ എത്തിപ്പെടാന്‍ കഴിയാത്ത കുട്ടികള്‍ ടിവി കണ്ട് കയ്യടിക്കുന്നു.

    ഇക്കാലമത്രയും നടന്ന റിയാലിറ്റികള്‍ പുറത്തുവിട്ട ഒരു പ്രതിഭ പോലും ഇതുവരെ മുഖ്യധാരയെ ആകര്‍ഷിക്കുന്ന വിധം ശ്രദ്ധാകേന്ദ്രമായില്ലെന്നത് ഒരു യാഥാര്‍ഥ്യമാണ്. എന്നാല്‍ സ്വയം തിരിച്ചറിവിനും ആത്മവിശ്വാസത്തോടെ പരിപാടികളില്‍ സജീവമാകാനും വ്യത്യസ്തമേഖലകളിലേക്ക് വ്യാപിപ്പിക്കുന്ന സാദ്ധ്യതകള്‍ക്ക് തങ്ങളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്താനും പലര്‍ക്കും സാധിച്ചിട്ടുണ്ട്.

    ഇത് ഒരുലോട്ടറിയാണ്. ഒന്നാം സമ്മാനം ലഭിച്ചാലും ഊതിവീര്‍പ്പിച്ചുണ്ടാക്കിയ വലുപ്പത്തിനപ്പുറം സ്ഥായിയായ കഴിവുകളുണ്ടെങ്കില്‍ പിടിച്ചുനില്‍ക്കാം. ആത്മവിശ്വാസത്തോടെ മുന്നോട്ട് നീങ്ങാം. അതുകൊണ്ട് തന്നെ റിയാലിറ്റിഷോകള്‍ ഒരു റിയാലിറ്റി തന്നെയാണ് എന്ന് പറയാതെ തരമില്ല.

    ആദ്യപേജില്‍
    റിയാലിറ്റിഷോകളുടെ പൂക്കാലം

    <ul id="pagination-digg"><li class="previous"><a href="/features/17-reality-shows-dominates-malayalam-channels-2-aid0166.html">« Previous</a>

    English summary
    Reality shows have become the most popular television programmes of an average malayalee and they have overcome the hangover given by serials to Keralites
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X