സിനിമയെക്കുറിച്ച് ആര്‍ക്കും അഭിപ്രായം പറയാം

തകരയും ഇതാ ഇവിടെവരെയും പുനസൃഷ്ടിയ്ക്കാന്‍ നല്‍കില്ലെന്ന രാധാലക്ഷ്മിയുടേയും കെപിഎസി ലളിതയുടേയും അഭിപ്രായം നല്ല സൂചനയാണെന്നാണ് ഒരു പക്ഷത്തിന്റെ അഭിപ്രായം. കഥയില്‍ അവകാശമുള്ളവര്‍ അത് നല്‍കില്ലെന്ന് പറയുന്നെങ്കില്‍ അതില്‍ കഴമ്പുണ്ട്. എന്നാല്‍ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ക്ക് എത്രമാത്രം പ്രസക്തിയുണ്ട്.
റീമേക്ക് ചെയ്യുന്ന സിനിമകളുടെ യഥാര്‍ത്ഥ സൃഷ്ടിയില്‍ ഭാഗമായ എത്രയോ മഹാന്‍മാര്‍ ഇവിടെ ജീവിച്ചിരിപ്പുണ്ട്. ആരും പ്രതികരിക്കുന്നില്ല എന്നതും ആശ്ചര്യകരമാണ്. നെടുമുടി വേണു,മധു, ജയഭാരതി, പ്രതാപ് പോത്തന്‍, സുരേഖ, ശാരദ, ഇവരൊക്കെ ഈ ചിത്രങ്ങളുടെ പൂര്‍ണ്ണതയ്ക്ക് തിടമ്പേറ്റിയവരാണ്. നിശബ്ദരായി പുതിയ ചലനങ്ങളെ സഹിക്കാന്‍ മാത്രം അവസരമോഹികള്‍ മാത്രമാണോ ഇവരൊക്കെ ഇപ്പോഴും എന്നതാണ് ചിന്തിക്കേണ്ടത്. അതോ പുതു നിര്‍മിതിയുടെ സാങ്കേതികവും നിയമപരവുമായ നിജസ്ഥിതികള്‍ മനസ്സിലാക്കി പ്രതികരിയ്ക്കാതിരിയ്ക്കുന്നതാണോ?
മലയാള സിനിമയുടെ അകത്തും പുറത്തും വിമര്‍ശനങ്ങളോ, വിലയിരുത്തലുകളോ നടക്കുന്നില്ല എന്നത് അത്ഭുതപ്പെടുത്തുന്ന യാഥാര്‍ത്ഥ്യമാണ്. ചെല്ലപ്പനാശാരിയെ വീണ്ടും അവതരിപ്പിക്കാനോ. മറ്റൊരാള്‍ അഭിനയിക്കുന്നത് കണ്ടു നില്‍ക്കാനോ നെടുമുടിക്ക് സാധിക്കുമോ? കലാമൂല്യത്തെക്കുറിച്ച് ഏറെ ചര്‍ച്ച ചെയ്യുന്നവരുടെ ചോദ്യമാണിത്. എന്നാല്‍ ഒരേ നാടകം പല നടന്മാരുടെ സംഘം പല വേദികളില്‍ അവതരിപ്പിയ്ക്കുമ്പോള്‍ എന്തേ ഈ ചര്‍ച്ചകളൊന്നും ഉണ്ടാവാതിരിയ്ക്കുന്നത്. വിഖ്യാതമായ നാടക സംഘങ്ങള്‍ തന്നെ ഇത് ചെയ്യുന്നുമുണ്ട്.
കച്ചവട കണ്ണോടെയുള്ള പുനര്‍ നിര്‍മിതികള്‍ പ്രേക്ഷകനോടുള്ള വെല്ലുവിളിയായിട്ടാണ് ഒരു വിഭാഗം കാണുന്നത്. ഒരിക്കലും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ലാത്തവിധം അടച്ചുപൂട്ടേണ്ടതാണ് ഇത്തരം മാസ്റര്‍ പീസുകളുടെ റീമേക്ക് മോഹങ്ങള്‍. എന്നാണ് ഈ വാദക്കാരുടെ നിലപാട്.
കെ.പി.എ.സി. ലളിതയും രാധാലക്ഷ്മിയും യുക്തമായ നിലപാടെടുത്താല്‍ നല്ല സിനിമയെ ഇഷ്ടപ്പെടുന്ന ഒട്ടേറെ പേര്‍ അവര്‍ക്ക് ഒപ്പമുണ്ടാവും.
എന്നാല്‍ ഒരു കഥ വീണ്ടും ചലച്ചിത്രമാക്കാന്‍ പാടില്ലെന്ന് പറയുന്നത് കര്‍ണാടക സംഗീതത്തിലെ ഒരു കീര്‍ത്തനമോ കൃതിയോ ഒരാളല്ലാതെ മറ്റാരും പാടരുതെന്ന് പറയുന്നതുപോലെയല്ലേ? അല്ലെങ്കില്‍ വയലാര്‍ എഴുതി യേശുദാസ് പാടിയ പാട്ട് വേറെ ആരും പാടാന്‍ പാടില്ലെന്ന് പറയുന്നത് പോലെയല്ലേ. നിയമപരമായി ആ പാട്ട് വീണ്ടും പാടണമെങ്കില്‍ എഴുതിയ വയലാറിന്റെ അവകാശിയില്‍ നിന്നോ അല്ലെങ്കില്‍ ആ പാട്ടിന്റെ അവകാശം കൈയാളുന്ന നിര്‍മാതാവില്‍ നിന്നോ അനുമതി വാങ്ങേണ്ടതുണ്ട്.
ഈ സാഹചര്യത്തില്‍ ഏതൊരു കഥയും, ഒരിയ്ക്കല്‍ സിനിമയായിട്ടുണ്ടെങ്കില്‍ കൂടി വീണ്ടും നിര്‍മ്മിയ്ക്കാം. നാട്ടില്‍ നിലവിലുള്ള നിയമങ്ങള്‍ തെറ്റിയ്ക്കാതിരുന്നാല്‍ മാത്രം മതി. കച്ചവട കണ്ടോടെ കലാപരമായി താഴ്ന നിലവാരമുള്ള ചലച്ചിത്രം എടുക്കരുതെന്ന് താക്കീത് നല്‍കാനുള്ള സ്വാതന്ത്ര്യം പ്രേക്ഷകനും ചലച്ചിത്ര നിരീക്ഷകര്‍ക്കും ഉണ്ട്.
അടുത്ത പേജില്‍ More from Filmibeat


Click it and Unblock the Notifications











