രാധാലക്ഷ്മിയും ലളിതയും പറഞ്ഞതെന്ത്?

ഇതാരാ പറഞ്ഞത് തകരയും ഇതാ ഇവിടെ വരെയും വീണ്ടും വരുന്നെന്ന്? വാര്‍ത്ത ശരിയല്ല. സുരേഷ് കമാര്‍ എന്നോട് ചോദിച്ചിട്ടുമില്ല ഞാനൊട്ട് സമ്മതിച്ചിട്ടുമില്ല പഴയ രതിനിര്‍വേദവുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്ക്രിപ്റ്റിലൊന്നും ഒരു വ്യത്യാസവുമില്ല, പിന്നെ ഭരതന്‍ ചിത്രകാരനല്ലെ അതിന്റെയൊരു പ്രത്യേകത കാണും.
അതുപോലെ ജയഭാരതിയും ശ്വേതയും എന്ന വ്യത്യാസവുമുണ്ട്.ഇതു കൊണ്ടൊന്നുമല്ല. എന്നാലും റീമേക്ക് ഇനി വേണ്ട. പത്മരാജന്റെ രാധലക്ഷ്മിയാണ് ഇത് പറയുന്നത്.
കെ.പി.എ.സി.ലളിത ഒന്നുകൂടി മുന്നോട്ട് പോവുന്നു.തകരയും ഇതാ ഇവിടെ വരെയും അതിന്റെ പൂര്‍ണ്ണതയിലെത്തിയ സിനിമകളാണ്. അതിനകത്ത് ഇനി എന്താ ചെയ്യാനുള്ളത്. ഇതാ ഇവിടെ വരെ ഐ.വി.ശശി സംവിധാനം ചെയ്ത പടമാണ്. എത്ര സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട സബ്ജക്ടാ, ശശി അങ്ങനെ തന്നയാ ചെയ്തിരിക്കുന്നതും അതിനപ്പുറത്തേക്കിനി ഒന്നും ചെയ്യാനില്ല. പപ്പന്റെ അധികം ഓടാത്ത പടമുണ്ട് ഒഴിവുകാലം. റീമേക്കുചെയ്യണമെങ്കില്‍ അതെടുക്കട്ടെ.
ആദ്യ പേജില്‍
സുരേഷ് കുമാറിന്റെ മോഹങ്ങള്‍ പൂവണിയുമോ..?


Click it and Unblock the Notifications











