സരോജിനെ തന്ത്രപരമായി നേരിടാന്‍ ലാല്‍

മലയാളത്തിലെ സൂപ്പര്‍താരങ്ങളെ പൊതുവെ കളിയാക്കുന്ന ചിത്രമാണിതെങ്കിലും ശ്രീനി ഉന്നം വച്ചത് ലാലിനെയാണ് എന്നാണ് ചിത്രം കണ്ടിറങ്ങുന്നവര്‍ പറയുന്നത്.
താരരാജാവിന്റെ വീട്ടില്‍ നടക്കുന്ന റെയ്ഡും കാളക്കൊമ്പു പിടുത്തവുമെല്ലാം ചിത്രീകരിച്ചിരിക്കുന്നത് ലാലിനെ തരംതാഴ്ത്തി കാണിയ്ക്കാനാണ് എന്നാണ് ഇവരുടെ അഭിപ്രായം.
എന്നാല്‍ ഇക്കാര്യത്തെ കുറിച്ച് പ്രതികരിയ്ക്കാന്‍ മോഹന്‍ലാല്‍ തയ്യാറായിട്ടില്ല. ഇത്തരം കാര്യങ്ങളോട് പൊതുവെ പ്രതികരിയ്ക്കാതിരിയ്ക്കുക എന്നതാണ് ലാലിന്റെ നയം. എന്നാല്‍ ഇക്കാര്യത്തില്‍ അദ്ദേഹം മൗനം പാലിയ്ക്കുന്നതിന് പിന്നില്‍ വേറെ ചില ലക്ഷ്യങ്ങളുമുണ്ടെന്ന് സിനിമാവൃത്തങ്ങള്‍ പറയുന്നു.
സരോജ് കുമാര്‍ തങ്ങളുടെ സൂപ്പര്‍താരത്തിനെ കളിയാക്കുന്നത് കണ്ടു വാളെടുക്കാനൊരുങ്ങിയ ഫാന്‍സിനും തത്കാലം അടങ്ങിയിരിയ്ക്കാനാണത്രേ നിര്‍ദേശം ലഭിച്ചിരിയ്ക്കുന്നത്. ഈ വിവാദത്തെ വളരെ തന്ത്രപരമായി നേരിടാനാണ് ലാലിന്റേയും കൂട്ടരുടേയും തീരുമാനമെന്നറിയുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications