ലാല്‍ ഫാന്‍സിന്റെ മൗനത്തിന് പിന്നില്‍

ഇതിനെ സംബന്ധിച്ച വിവാദം ആളിപ്പടരുന്നത് ചിത്രത്തിന് ഗുണകരമാവും എന്ന വിലയിരുത്തലാണ് ഇതിന് കാരണം. മോശം അഭിപ്രായം നേടിയിരിക്കുന്ന ചിത്രത്തിന് ഇപ്പോള്‍ തീയേറ്ററുകളില്‍ നിന്ന് ബിലൊ ആവറേജ് കളക്ഷനാണ് ലഭിയ്ക്കുന്നത്.
എന്നാല്‍ ചിത്രത്തെ കുറിച്ച് ലാലോ ലാല്‍ ഫാന്‍സോ പ്രതികരിയ്ക്കുകയും ഇതിനെ ചൊല്ലി വന്‍ വിവാദമുണ്ടാവുകയും ചെയ്താല്‍ അത് ചിത്രത്തിന് സാമ്പത്തികമായി ഗുണം ചെയ്യും എന്ന് ഇവര്‍ കരുതുന്നു.
സന്തോഷ് പണ്ഡിറ്റിനെ പോലെ വിവാദമുണ്ടാക്കി കാശുവാരാനാണ് ശ്രീനി ശ്രമിയ്ക്കുന്നതെന്ന ആരോപണം ഇതിനോടകം തന്നെ ഉയര്‍ന്നു കഴിഞ്ഞു. പണ്ഡിറ്റിന്റെ തന്ത്രം നടപ്പിലാക്കാന്‍ സരോജ് കുമാറിനെ അനുവദിയ്‌ക്കേണ്ടന്ന നിലപാടാണ് ലാല്‍ ഫാന്‍സിന്.
എന്നാല്‍ ചിത്രം തീയേറ്ററുകളില്‍ നിന്ന് പോയിക്കഴിഞ്ഞാല്‍ ശ്രീനിയ്‌ക്കെതിരെ ശക്തമായി രംഗത്തെത്താനും ഇവര്‍ പദ്ധതിയിട്ടിട്ടുള്ളതായി സിനിമാവൃത്തങ്ങള്‍ പറയുന്നു.
എന്നാല്‍ ഇതിനോടകം തന്നെ സിനിമാരംഗത്തുള്ള ഒട്ടേറെ പ്രമുഖര്‍ ഈ വിഷയത്തില്‍ അഭിപ്രായം രേഖപ്പെടുത്തി കഴിഞ്ഞു. ലാലിന് പിന്തുണ പ്രഖ്യാപിച്ചെത്തിയവരില്‍ പ്രമുഖ സംവിധായകന്‍ മേജര്‍ രവിയുമുണ്ടായിരുന്നു.
അടുത്ത പേജില്‍


Click it and Unblock the Notifications