»   » നയന്‍സ് തന്നെ വമ്പത്തി; ഒപ്പം ഇല്യാനയും

നയന്‍സ് തന്നെ വമ്പത്തി; ഒപ്പം ഇല്യാനയും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/features/19-south-top-earning-heroines-2-aid0032.html">Next »</a></li></ul>

പുഷ്പം പോലെ പണം കൊയ്യുന്നവരാണ് ബോളിവുഡിലെ പെണ്‍കൊടികള്‍. ഒരൊറ്റപ്പടത്തിലൂടെ അവരുടെ മടിശ്ശീലയിലെത്തുന്നത് നാലും അഞ്ചും കോടികള്‍. അതേസമയം തെന്നിന്ത്യയിലെ താരറാണിമാരുടെ കാര്യം നേരെ തിരിച്ചാണ്. രണ്ട് കോടി പ്രതിഫലം വാങ്ങുന്ന താരത്തെ മഷിയിട്ട് നോക്കിയാല്‍ കിട്ടില്ലെന്നുറപ്പാണ്.

Ileana-Nayantara

തെന്നിന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ താരമേതെന്ന് ചോദിച്ചാല്‍ ഉത്തരം ഒരു ബോളിവുഡ് താരത്തിന്റെ പേരാണ്. വേറാരുമല്ല, മുന്‍ ലോകസുന്ദരി ഐശ്വര്യ റായിയാണ് ദക്ഷിണേന്ത്യന്‍ സുന്ദരിമാരെ ഏറെ പിന്നിലാക്കിയത്. ഒന്നും രണ്ടുമല്ല, ആറ് കോടി രൂപയാണ് രജനി നായകനായ യന്തിരനില്‍ അഭിനയിച്ചതിലൂടെ ഐശ്വര്യ തെന്നിന്ത്യയില്‍ നിന്നും കടത്തിയത്.

ഈ അദ്ഭുതം ഒഴിച്ചു നിര്‍ത്തിയാല്‍ പ്രതിഫലക്കാര്യത്തില്‍ തെന്നിന്ത്യന്‍ നടിമാര്‍ക്കിടയില്‍ വലിയ മത്സരം തന്നെ നടക്കുന്നുണ്ട്. ദക്ഷിണേന്ത്യയില്‍ നടിമാര്‍ക്ക് ഏറ്റവുമധികം പ്രതിഫലം നല്‍കുന്നത് ടോളിവുഡും കോളിവുഡുമാണ്. ഇതുമാത്രമല്ല തെലുങ്കിലും തമിഴിലും അഭിനയിച്ചാല്‍ പണത്തിനൊപ്പം ഗ്ലാമറും പ്രശസ്തിയും ഏറുമെന്നുമൊരു ഗുണവുമുണ്ട്.

ഒരു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ തിരിച്ചെത്തിയ തിരുവല്ലക്കാരി നയന്‍താരയാണ് തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന വമ്പത്തി. കരാറൊപ്പിട്ട നാല് സിനിമകള്‍ക്കായി ഒന്നരക്കോടി രൂപ വീതമാണ് നയന്‍സ് വാങ്ങി പെട്ടിയിലിടുന്നതത്രേ. ഇക്കാര്യത്തില്‍ നയന്‍സിനൊപ്പം പിടിച്ചുനില്‍ക്കുന്നത് ഗോവന്‍ സുന്ദരി ഇല്യാനയാണ്. വിജയ് നായകനായ നന്‍പനില്‍ അഭിനയിച്ചതിന് ഒന്നരക്കോടി രൂപ തന്നെ ഇല്യാന പറ്റിയെന്നാണ് അണിയറസംസാരം.
അടുത്ത പേജില്‍
പ്രിയങ്കയ്ക്ക് 9 കോടി; കാവ്യ എവിടെ കിടക്കുന്നു?

<ul id="pagination-digg"><li class="next"><a href="/features/19-south-top-earning-heroines-2-aid0032.html">Next »</a></li></ul>
English summary
B'wood and K'wood imports are said to fetch salaries that are between 20 to 30 lakh, but the highest paid local girl currently is Kavya Madhavan, who's said to be getting 17 lakh per film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam